Jump to content

രഞ്ജിത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ranjitha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രഞ്ജിത
ജനനം
ശ്രീവല്ലി

(1975-06-04) 4 ജൂൺ 1975  (49 വയസ്സ്)
തൊഴിൽനടി
സജീവ കാലം1992–1999 (നായികാവേഷം)
2001–2010 (സഹനായികാ വേഷം)
ഉയരം6 അടി
ജീവിതപങ്കാളി(കൾ)രാകേഷ് മേനോൻ (ദാമ്പത്യം 2000-2007)
(ബന്ധം വേർപിരിഞ്ഞു)

ഒരു ഇന്ത്യൻ ചലച്ചിത്രനടിയും ടെലിവിഷൻ താരവുമാണ് രഞ്ജിത (ജനനം:1975 ജൂൺ 4). ഇവരുടെ യഥാർത്ഥ പേര് ശ്രീവല്ലി എന്നാണ്.[1] സിനിമയിൽ വരുന്നതിനുമുമ്പ് വോളിബോൾതാരമായിരുന്ന രഞ്ജിത സംസ്ഥാനതലത്തിലും ദേശീയതലത്തിലും വിവിധ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലെ നിരവധി ചലച്ചിത്രങ്ങളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്.[2][3][4] കടപ്പ റെഡ്ഡമ്മ എന്ന തെലുങ്കു ചലച്ചിത്രത്തിലൂടെയാണ് രഞ്ജിത അഭിനയരംഗത്തേക്കു കടന്നുവരുന്നത്. 1992-ൽ പുറത്തിറങ്ങിയ നാടോടി തെൻഡ്രൽ ആണ് രഞ്ജിത അഭിനയിക്കുന്ന ആദ്യത്തെ തമിഴ് ചലച്ചിത്രം. 1999 വരെ നിരവധി തമിഴ് ചലച്ചിത്രങ്ങളിൽ നായികയായി അഭിനയിച്ചു. മാഫിയ, ജോണി വാക്കർ, കൈക്കുടന്ന നിലാവ് വിഷ്ണു തുടങ്ങിയവയാണു പ്രധാന മലയാളചലച്ചിത്രങ്ങൾ.

കരസേനാ ഉദ്യോഗസ്ഥനായിരുന്ന രാകേഷ് മേനോനും രഞ്ജിതയുംതമ്മിലുള്ള വിവാഹം 2000-ൽ നടന്നു. വിവാഹശേഷം അഭിനയരംഗത്തുനിന്നു താൽക്കാലികമായി വിട്ടുനിന്നുവെങ്കിലും 2001-ൽ മടങ്ങിയെത്തി. അതിനുശേഷം നിരവധി ചലച്ചിത്രങ്ങളിലും ടെലിവിഷൻപരിപാടികളിലും പ്രധാനവേഷങ്ങൾ കൈകാര്യംചെയ്തു. 2007-ൽ രാകേഷ് മേനോനുമായുള്ള ബന്ധം വേർപിരിഞ്ഞു.

2010-ൽ രഞ്ജിതയും വിവാദ ആൾദൈവം സ്വാമി നിത്യാനന്ദയും തമ്മിലുള്ള ലൈംഗിക ദൃശ്യങ്ങൾ പുറത്തുവന്നതു വലിയ വിവാദമായിരുന്നു. സൺ ടി.വി.യാണ് വീഡിയോ പുറത്തുകൊണ്ടുവന്നത്.[1][5][6][7][8][9][10] വീഡിയോ കെട്ടിച്ചമച്ചതാണെന്നും അതിൽ കാണിക്കുന്ന സ്ത്രീ താനല്ലെന്നും രഞ്ജിത പറഞ്ഞിരുന്നു. എന്നാൽ വീഡിയോ യാഥാർത്ഥമാണെന്നു സ്ഥിരീകരിച്ചുകൊണ്ടുള്ള കേന്ദ്ര ഫോറൻസിക് റിപ്പോർട്ട് 2017-ൽ പുറത്തുവന്നു. ഇക്കാര്യം ബെംഗളൂരുവിലെ ഫോറൻസിക് ലബോറട്ടറിയും സ്ഥിരീകരിച്ചിട്ടുണ്ട്.[11] 2013-ൽ രഞ്ജിത സന്ന്യാസിനിയായി. സ്വാമി നിത്യാനന്ദതന്നെയാണു രഞ്ജിതയ്ക്കു ദീക്ഷ നൽകിയത്.[12] അതിനുശേഷം രഞ്ജിത നിത്യാനന്ദമയി എന്ന പേരു സ്വീകരിച്ചു.

ചലച്ചിത്രങ്ങൾ

[തിരുത്തുക]
വർഷം ചിത്രം കഥാപാത്രം കുറിപ്പുകൾ
1992 Nadodi Thendral Poonguruvi Debut film
1992 Pondatti Rajyam Bharathi
1992 Kizhakku Veedhi
1993 Walter Vetrivel Meena
1993 Madurai Meenakshi Meenakshi
1993 Band Master
1993 Mutrugai Gowri
1994 Amaidhi Padai Kuyili
1994 Veettai Paru Naattai Paru
1994 Captain Gowri
1994 Adharmam
1994 Jai Hind Priya
1994 Thozhar Pandian
1994 En Aasai Machan Meenakshi
1994 Periya Marudhu Kaveri
1994 Atha Maga Rathiname Pandiamma
1995 Karuppu Nila Divya
1995 Thottil Kuzhandhai Raani
1995 Karnaa Amudha
1995 Chinna Vathiyar Mythili
1995 Thamizhachi Thamizhselvi
1995 Paattu Vaathiyar Deivanai
1995 Makkal Aatchi Parvathi
1995 Seethanam Radha
1996 Thayagam Shakeela
1996 Musthaffaa Kavitha
1996 Purushan Pondatti Rajeswari
1997 Pagaivan
1998 Urimai Por Ranji
1998 Nilave Unakkaga
1998 Taj Mahal
1999 Poovaasam
2000 Independence Day
2001 Maayan
2003 Aahaa Ethanai Azhagu
2005 Amudhey
2005 Selvam Dr. Lakshmi
2006 Sasanam Saroji
2006 Nenjil Jil Jil Kalyani
2007 Maya Kannadi Ranjitha
2008 Bommalattam Rana's wife
2008 Saroja Special appearance
2009 Azhagar Malai Malar
2009 Villu Pugazh's mother
2010 Raavanan Annam

മലയാളം

[തിരുത്തുക]
Year Film Role Notes
1993 Mafia Rekha
1993 Johnnie Walker Mridula
1993 Chamayam Ammu
1993 Customs Diary Thara
1994 Vishnu Parvathi
1995 Sundari Neeyum Sundaran Njanum Radha
1995 Sindoora Rekha Ramani
1995 Karma Reshma
1997 Suvarna Simhaasanam Unnimaya
1997 Oru Yathramozhi Nandhini
1998 Thattakam Leena
1998 British Market Mercy
1998 Rakthasakshikal Sindabad Kuttathi
1998 Kaikudunna Nilavu Bhama
2010 Puthumukhangal Treea Jacob

തെലുങ്ക്

[തിരുത്തുക]

ടെലിവിഷൻ

[തിരുത്തുക]
  • Krishnadasi as Krishnaveni 2000-2002
  • Roja (2003)[13]
  • Thekkathi ponnu[14] as Poun Thaayi 2008-2009

പുരസ്കാരങ്ങൾ

[തിരുത്തുക]

1996 - Nandi Award for Best Supporting Actress for Maavichiguru[1]

കുറിപ്പുകൾ

[തിരുത്തുക]
  1. 1.0 1.1 1.2 "On the comeback trail". The Hindu. 16 September 2001. Archived from the original on 2011-06-06. Retrieved 6 March 2010.
  2. "Ranjitha's new plans". IndiaGlitz. 16 March 2006. Retrieved 6 March 2010.
  3. "Ranjitha to direct Kareena?". IndiaGlitz. 27 February 2006. Retrieved 6 March 2010.
  4. "Ranjitha profile". jointscene.com. Archived from the original on 2010-03-12. Retrieved 6 March 2010.
  5. Ashok Kumar, S. R (8 June 2006). "`It was luck that made me an actor'". The Hindu. Chennai, India. Archived from the original on 2006-06-17. Retrieved 6 March 2010.
  6. "விஜய் அம்மாவாக ரஞ்சிதா!". Thats Tamil (in തമിഴ്). 17 November 2008. Retrieved 6 March 2010.[പ്രവർത്തിക്കാത്ത കണ്ണി]
  7. "Ranjitha not marriage jinxed". Oneindia. 17 August 2007. Retrieved 6 March 2010.[പ്രവർത്തിക്കാത്ത കണ്ണി]
  8. Prasad, Ayyappa (24 September 2004). "SOUTHERN BYTES". Screen India. Indian Express. Retrieved 6 March 2010.[പ്രവർത്തിക്കാത്ത കണ്ണി]
  9. "மீண்டும் களமிறங்கிய ரஞ்சிதா". Yahoo Entertainment (in തമിഴ്). Archived from the original on 2009-01-11. Retrieved 6 March 2010.
  10. "Medical tests exonerate Nithyananda of rape charge?". 15 October 2014. Retrieved 7 February 2016.
  11. "പുറത്തുവന്ന ലൈംഗിക വീഡിയോ സത്യമാണ്, കേന്ദ്ര ഫോറൻസിക് റിപ്പോർട്ട് നൽകി; നടി രഞ്ജിത വീണ്ടും വിവാദത്തിൽ". വെബ്ദുനിയ. 2017-12-01. Retrieved 16 ജൂൺ 2018.
  12. "Actress Ranjitha Takes up Sanyasashrama". News Karnataka. Bangalore, India. 27 Dec 2013. Archived from the original on 2013-12-27. Retrieved 2018-06-16.
  13. "Roja". The Hindu. Chennai, India. 20 June 2003. Archived from the original on 2005-01-05. Retrieved 6 March 2010.
  14. "From the master's stable". The Hindu. Chennai, India. 10 April 2008. Archived from the original on 2013-12-27. Retrieved 6 March 2010.

പുറം കണ്ണികൾ

[തിരുത്തുക]
Wiktionary
Wiktionary
രഞ്ജിത എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=രഞ്ജിത&oldid=4136766" എന്ന താളിൽനിന്ന് ശേഖരിച്ചത്