Jump to content

രവി തേജ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ravi Teja എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രവി തേജ
ടച്ച് ചെസി ചുഡു, 2020 ലെ സെറ്റുകളിൽ രവി തേജ
ജനനം
രവി ശങ്കർ രാജു ഭൂപതിരാജു

(1968-01-26) 26 ജനുവരി 1968  (56 വയസ്സ്)
ദേശീയതഇന്ത്യൻ
തൊഴിൽഅഭിനേതാവ്
സജീവ കാലം1990–ഇതുവരെ
ജീവിതപങ്കാളി(കൾ)
കല്ല്യാണി
(m. 2000)

തെലുങ്ക് സിനിമയിലെ പ്രശസ്തനായ ഒരു നടനാണ് രവി തേജ (ജനനം 26 ജനുവരി 1968-ൽ രവിശങ്കർ രാജു ഭൂപതിരാജു)[1][2].തെലുങ്ക് സിനിമയിലെ ഏറ്റവും ജനപ്രിയവും ഏറ്റവും ഉയർന്ന പ്രതിഫലം പറ്റുന്ന അഭിനേതാക്കളിൽ ഒരാളായി അദ്ദേഹം കണക്കാക്കപ്പെടുന്നു. 1999 ലും 2002 ലും നന്ദി സ്പെഷ്യൽ ജൂറി പുരസ്കാരം നേടിയ അദ്ദേഹം അറുപതിൽ അധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. രാജ ദ ഗ്രേറ്റ് എന്ന ചലച്ചിത്രത്തിൽ മെഹ്രിൻ പിർസദയോടൊപ്പം അഭിനയിച്ചിരുന്നു.[3]

ആദ്യകാലം

[തിരുത്തുക]

ആന്ധ്രാപ്രദേശിലെ ജഗ്ഗംപേട്ടയിൽ രാജ് ഗോപാൽ രാജുവിന്റേയും രാജ്യ ലക്ഷ്മി ഭൂപതിരാജുവിന്റേയും പുത്രനായി രവി തേജ ജനിച്ചു.[4] പിതാവ് ഒരു ഫാർമസിസ്റ്റും മാതാവ് ഒരു വീട്ടമ്മയുമായിരുന്നു. മാതാപിതാക്കളുടെ മൂന്ന് ആൺമക്കളിൽ മൂത്തയാളായ അദ്ദേഹത്തിന്റെ സഹോദരന്മാരായ ഭരത്, രഘു എന്നിവരും അഭിനേതാക്കളാണ്.[5] പിതാവിന്റെ ജോലി സംബന്ധമായി രവി തേജ തന്റെ ബാല്യകാലത്തിൽ ഭൂരിഭാഗവും ഉത്തരേന്ത്യയിലാണ് ചെലവഴിച്ചത്. ജയ്പൂർ, ദില്ലി, മുംബൈ, ഭോപ്പാൽ എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാലയ ജീവിതം.[6] ഹിന്ദി, തെലുങ്ക് ഭാഷകളിൽ അദ്ദേഹത്തിന് അതിയാ നൈപുണ്യമുണ്ട്. വിജയവാഡയിലെ N.S.M പബ്ലിക് സ്കൂളിലെ വിദ്യാഭ്യാസം അദ്ദേഹം പൂർത്തിയാക്കി. പിന്നീട് വിജയവാഡയിലെ സിദ്ധാർത്ഥ ഡിഗ്രി കോളേജിൽനിന്ന് ബിരുദം നേടി. 1988 ൽ സിനിമയിൽ അഭിനയിക്കുവാനായി അദ്ദേഹം ചെന്നൈയിൽ പോയി.[7] കല്യാണിയെ വിവാഹം കഴിച്ച തേജയ്ക്ക് ഒരു മകളും മകനുമുണ്ട്.[8]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Ravi Teja's intimate party". DC. 28 January 2015. Retrieved 18 May 2016. {{cite web}}: Italic or bold markup not allowed in: |publisher= (help)
  2. "Ravi Teja: Movies, Photos, Videos, News & Biography". The Times of India. Retrieved 30 June 2018.
  3. "Raja the Great (Heroine)". Deccan Chronicle.
  4. "Ravi Teja Profile". Andhra Reporter. Archived from the original on 20 November 2012. Retrieved 29 August 2012.
  5. "Ravi Teja Biography". One India. Archived from the original on 1 December 2012. Retrieved 29 August 2012.
  6. "Ravi Teja Biography". One India. Archived from the original on 1 December 2012. Retrieved 29 August 2012.
  7. "Ravi Teja Biography". One India. Archived from the original on 1 December 2012. Retrieved 29 August 2012.
  8. "Ravi Teja Family Photos: రవితేజ భార్య, పిల్లలను చూసారా.. మాస్ రాజా కుటుంబం గురించి ఆసక్తికరమైన నిజాలు." News18 Telugu. 2020-11-01. Retrieved 2021-01-15.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=രവി_തേജ&oldid=3913502" എന്ന താളിൽനിന്ന് ശേഖരിച്ചത്