Jump to content

റിലേ ഓട്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Relay race എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ടീം ആയി മത്സരിക്കുന്ന ഒരേ ഒരു ട്രാക്ക് ആൻഡ്‌ ഫീൽഡ് ഇനമാണ് റിലേ. സാധാരണ ഒരു ടീമിൽ നാല് അംഗങ്ങളാണ് ഉണ്ടാവുക. ടീമിലെ എല്ലാ അംഗങ്ങളും ഒരു നിശ്ചിത ദൂരം (ലാപ്പ്) ഓടി ബാറ്റൺ അടുത്ത അംഗത്തിന് കൈമാറും, ബാറ്റൺ കിട്ടിയതിനു ശേഷം അടുത്ത ഓട്ടക്കാരൻ അവരുടെ ലാപ് ഓടിത്തുടങ്ങും. നിശ്ചയിക്കപ്പെട്ടിട്ടുള്ള പ്രത്യേക സ്ഥലത്ത് വെച്ചാണ് ബാറ്റൺ കൈമാറേണ്ടത്.

ഒരു ടീം അംഗം നിശ്ചിത ദൂരം ഓടിയില്ലെങ്കിലോ ബാറ്റൺ കൈമാരുന്നതിലെ പാകപ്പിഴയോ അല്ലെങ്കിൽ ബാറ്റൺ കയ്യിൽനിന്നു വീണു പോവുകയോ ചെയ്‌താൽ മത്സരത്തിൽ നിന്നും അയോഗ്യരായി കണക്കാക്കും.

രണ്ടു തരം റിലേ മത്സരങ്ങളാണ് സാധാരണയായി ഉണ്ടാവാറുള്ളത് - 4X100 മീറ്റർ റിലേയും 4X400 മീറ്റർ റിലേയും. ഇതിൽ 4X100 മീറ്റർ റിലേയുടെ നിയമങ്ങൾ കുറച്ചുകൂടി കർശനമാണ്.

"https://ml.wikipedia.org/w/index.php?title=റിലേ_ഓട്ടം&oldid=1716471" എന്ന താളിൽനിന്ന് ശേഖരിച്ചത്