Jump to content

വലതുപക്ഷ രാഷ്ട്രീയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Right-wing politics എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


വലത് പക്ഷം, രാഷ്ട്രീയം

ഫ്രഞ്ച് വിപ്ലവകാലത്ത് രാഷ്ട്രീയക്കാരുടെ ഇരിപ്പിട ക്രമീകരണത്തിലൂടെയാണ് വലത് - ഇടത് പക്ഷങ്ങൾ നിലവിൽ വന്നത്.

1789-ലെ വേനൽക്കാല ഫ്രഞ്ച് ദേശീയ അസംബ്ലിയിൽ ഭരണഘടനയുടെ കരട് രൂപം തയ്യാറാക്കാൻ യോഗം ചേർന്നു.

രാജവാഴ്ചയെ പിന്തുണയ്ക്കുന്നവരും ലൂയി പതിനാലാമൻ രാജാവും പ്രിസൈഡിംഗ് ഓഫീസറുടെ വലതുവശത്ത് ഇരുന്നു. വലതുവശം അവരുടെ പ്രദേശമായി പിന്നീട് അവർ അസംബ്ലിയിൽ അടയാളപ്പെടുത്തി.

രാജവാഴ്ച ഇല്ലാതാക്കി ഏക ഭരണക്രമം രൂപീകരിക്കാനാഗ്രഹിച്ച ലിബറലുകളും രാജകീയ വിരുദ്ധരും ഇടതു വശത്തിരുന്നു.

അങ്ങനെ വലത്പക്ഷം, ഇടതുപക്ഷം എന്നീ വിഭാഗങ്ങൾ നിലവിൽ വന്നു.

ഇടതുപക്ഷ രാഷ്ട്രീയം ആരംഭിക്കുന്നത് തന്നെ കൂടുതൽ ലിബറലായിട്ടും പിന്നീട് അധികാരം കിട്ടി കഴിയുമ്പോൾ ഏകാധിപത്യ സ്വഭാവത്തിലേയ്ക്ക് (ഉദാ: ചൈന, വടക്കൻ കൊറിയ, പഴയ കംബോഡിയ, റൊമാനിയ, പോളണ്ട്, സോവിയറ്റ് യൂണിയൻ എന്നീ രാജ്യങ്ങൾ) പോകുന്നതുമാണെങ്കിൽ വലതുപക്ഷ പ്രത്യയശാസ്ത്രം കൂടുതൽ യാഥാസ്ഥിതികമായതും ഇടത് ഭരണത്തിലെ ഏകാധിപത്യ വ്യവസ്ഥിതിയെ എതിർക്കുന്നതുമായി രൂപപ്പെടുന്നതുമാണ്.

ഒരു രാജ്യത്തിലെ പൗരൻ്റെ അവകാശങ്ങളും പൗര സ്വാതന്ത്രവും എന്നും നിലനിർത്തുകയും പൗരന്മാരുടെ സ്വാതന്ത്ര്യത്തിൽ സർക്കാർ ഇടപെടാതിരിക്കുകയും ചെയ്യുമ്പോൾ മികച്ച ഫലം കിട്ടുമെന്നാണ് വലതുപക്ഷ രാഷ്ട്രീയക്കാർ വിശ്വസിച്ചുപോരുന്നത്.

ഏത് സർക്കാർ ഭരിച്ചാലും തങ്ങളുടെ അവകാശങ്ങൾ അവഗണിക്കപ്പെടുകയാണെന്ന് കരുതുന്ന സാധാരണക്കാരെ ആകർഷിക്കുന്ന ഒരു രാഷ്ട്രീയ സമീപനമാണ് വലതുപക്ഷത്തിലെ പോപ്പുലിസം.

തീവ്രമായ ദേശീയതയാണ് വലതുപക്ഷ രാഷ്ട്രീയത്തിന് പിന്നിലെ അടിസ്ഥാന സ്വാധീനം. ഇതിൽ ഭരിക്കുന്ന രാജ്യത്തിന് / സംസ്ഥാനത്തിന് അതിൻ്റെ ദേശീയത ലഭിക്കുന്നത് അവിടുത്തെ ജനങ്ങളുടെ സംസ്കാരത്തിൽ നിന്നാണ്.

ഇത് അവരുടെ ഭാഷ, വംശം, സാംസ്കാരികത പിന്തുടർന്ന് പോരുന്ന ആചാരനുഷ്ഠാനങ്ങൾ എന്നിവയും വലതുപക്ഷം സംരക്ഷിക്കുന്നത് വലതുപക്ഷ രാഷ്ട്രീയത്തിന് ജനങ്ങളുടെ ഇടയിൽ വേരോട്ടം ലഭിക്കുന്നതിന് കാരണമാവുന്നുണ്ട്.

വലതുപക്ഷ രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്നവർ വിശ്വസിച്ച് പോരുന്നത് ആ രാജ്യത്ത് ഭൂരിപക്ഷമായ മതം സമൂഹത്തിൽ വിപുലമായ പങ്ക് വഹിക്കുന്നു എന്നാണ്. ഈ രാഷ്ട്രീയം അധികാരം, ശ്രേണി, പാരമ്പര്യം ദേശീയത എന്നീ ആശയങ്ങളെ പിന്തുടരുന്നു.

വലതുപക്ഷ സാമ്പത്തിക നയങ്ങൾ അനുസരിച്ച് കുറഞ്ഞ നികുതികളും സ്വകാര്യ ബിസിനസുകളിൽ സർക്കാർ നിയന്ത്രണം കുറവുമായിരിക്കും.[1][2][3]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വലതുപക്ഷ_രാഷ്ട്രീയം&oldid=4286711" എന്ന താളിൽനിന്ന് ശേഖരിച്ചത്