Jump to content

റോമനെസ്ക് വാസ്തുകല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Romanesque architecture എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജർമനിയിലെ മരിയ ലാ മഠം
പോളണ്ടിലെ റ്റും കൊളീജിയെറ്റ് പള്ളി
ഫ്രാൻസിലെ നോർമണ്ടിയിലുള്ള ലെസ്സേ മഠം.[൧]

മദ്ധ്യകാലയൂറോപ്പിലെ ഒരു വാസ്തുകലാശൈലിയാണ് റോമനെസ്ക് (ഇംഗ്ലീഷ്: Romanesque architecture). അർദ്ധവൃത്താകൃതിയിലുള്ള കമാനങ്ങളാണ് ഈ ശൈലിയുടെ പ്രധാന പ്രത്യേകത. ഈ ശൈലിയുടെ ആരംഭകാലത്തെക്കുറിച്ച് ഏകാഭിപ്രായമില്ലെങ്കിലും ആറ്, പത്ത് നൂറ്റാണ്ടുകൾക്കിടയിലാണെന്ന് വ്യത്യസ്തമായ വാദങ്ങളുണ്ട്. പന്ത്രണ്ടാം നൂറ്റാണ്ടിൽ ഈ വാസ്തുകലാശൈലി, കൂർത്ത കമാനങ്ങളുള്ള ഗോത്തിക് ശൈലിയായി വികാസം പ്രാപിച്ചു. റോമൻ വാസ്തുകലാശൈലിക്കുശേഷം യൂറോപ്പിലാകമാനം പടർന്ന ഈ ശൈലിയുടെ ഉദാഹരണങ്ങൾ ആ ഭൂഖണ്ഡത്തിലുടനീളം കാണാം. റോമനെസ്ക് ശൈലിയെ ഇംഗ്ലണ്ടിൽ നോർമൻ വാസ്തുകലാശൈലി എന്നാണ് പരമ്പരാഗതമായി വിളിച്ചുപോരുന്നത്.

ഇതും കാണുക

[തിരുത്തുക]

കുറിപ്പുകൾ

[തിരുത്തുക]

^ ഇടത്തേ അറ്റത്ത് കാണുന്ന കൂർത്ത കമാനമുള്ള ജനൽ, ഉയർന്ന ത്രികോണാഗ്രത്തിലുള്ള ഈ എടുപ്പ് ഗോത്തിക് കാലഘട്ടത്തിൽ കൂട്ടിച്ചേർത്തതാണെന്ന സൂചന നൽകുന്നു.

"https://ml.wikipedia.org/w/index.php?title=റോമനെസ്ക്_വാസ്തുകല&oldid=2191534" എന്ന താളിൽനിന്ന് ശേഖരിച്ചത്