Jump to content

റോഷ്നി ദിനകർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Roshni Dinaker എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റോഷ്നി ദിനകർ
Roshni Dinaker
ജനനം
കുടക്, കർണ്ണാടക
തൊഴിൽചലച്ചിത്ര സംവിധായിക, വസ്ത്രാലങ്കാരക
സജീവ കാലം2002–ഇതുവരെ
ജീവിതപങ്കാളി(കൾ)ദിനകർ ഒ.വി.
കുട്ടികൾ2

ഒരു ഇന്ത്യൻ ചലച്ചിത്ര വസ്ത്രാലങ്കാരകയും സംവിധായികയുമാണ് റോഷ്നി ദിനകർ. പതിനാലു വർഷം കന്നഡ, തമിഴ്, തെലുങ്കു ചലച്ചിത്രങ്ങളിൽ വസ്ത്രാലങ്കാരക ആയിരുന്നു. മൈ സ്റ്റോറി എന്ന ചലച്ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്തത്.[1][2] 30 ലധികം ചലച്ചിത്രങ്ങൾക്ക് വസ്ത്രാലങ്കാരം നിർവഹിച്ചു. 2002-ൽ മികച്ച വസ്ത്രാലങ്കാരത്തിനുള്ള കർണ്ണാടക സംസ്ഥാന പുരസ്കാരം നേടി.[3]ശുഭം എന്ന കന്നട ചിത്രത്തിനാണ് ആദ്യമായി വസ്ത്രാലങ്കാരം നിർവഹിച്ചത്.[4][5][6]

പാലാ രാമപുരത്തു നിന്നും കർണ്ണാടകയിലെ കൂർഗ്ഗിലേക്ക് കുടിയേറിയ ടോമി മാത്യുവിന്റെയും ആശയുടെയും മകളായി കൂർഗ്ഗിൽ ജനിച്ചു. ബിസിനസുകാരനായ ഒ.വി. ദിനകറെ വിവാഹം ചെയ്തു. 2 മക്കൾ.

അവലംബം

[തിരുത്തുക]
  1. "Prithviraj will head to Portugal for a romantic musical". Timesofindia.indiatimes.com. 2016-06-08. Retrieved 2016-07-25.
  2. "Prithviraj, Parvathy reunite in My Story". Timesofindia.indiatimes.com. 2016-07-16. Retrieved 2016-07-25.
  3. Bindu Gopal Rao (2016-05-15). "Designs on celluloid". Deccanherald.com. Retrieved 2016-07-25.
  4. "I've got a hang of the industry: Roshni Dinakar". Deccanchronicle.com. Retrieved 2016-07-25.
  5. "Shaan Rahman composes for My Story". Timesofindia.indiatimes.com. 2016-07-16. Retrieved 2016-07-25.
  6. "Prithviraj, Parvathy reunite in My Story". Timesofindia.indiatimes.com. 2016-07-16. Retrieved 2016-07-25.
"https://ml.wikipedia.org/w/index.php?title=റോഷ്നി_ദിനകർ&oldid=2950449" എന്ന താളിൽനിന്ന് ശേഖരിച്ചത്