Jump to content

റ‌ഗ്‌ബി സെവൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Rugby sevens എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


റ‌ഗ്‌ബി സെവൻസ്
Kenya scores a try against Tonga during the 2006 Commonwealth Games
കളിയുടെ ഭരണസമിതിWorld Rugby
മറ്റ് പേരുകൾSevens, 7s, VIIs,
Seven-a-side[1]
ആദ്യം കളിച്ചത്1883
സ്വഭാവം
ശാരീരികസ്പർശനംFull Contact
ടീം അംഗങ്ങൾ7
മിക്സഡ്Separate competitions
വർഗ്ഗീകരണംOutdoor team sport, variant of rugby union
കളിയുപകരണംRugby ball
ഒളിമ്പിക്സിൽ ആദ്യം2016 onwards

ഇംഗ്ലണ്ടിലെ വാർവിക്ഷെയറിലെ റഗ്ബിയിലുള്ള ഒരു സ്വകാര്യ സ്‌കൂൾ വികസിപ്പിച്ച ഫുട്ബോൾ രൂപമായ റഗ്ബി യൂനിയന്റെ ഒരു രൂപാന്തരമാണ് റഗ്ബി സെവൻസ് (Rugby sevens). ഏഴു മിനിറ്റ് വീതമുള്ള രണ്ടു പകുതികളിലായി ഏഴ് കളിക്കാരാണ് ഇതിൽ പങ്കെടുക്കുക.[1] കയ്യിൽ ഓവൽ ആക്രതിയിലുള്ള പന്തുമായി ഓടി ലക്ഷ്യം കാണുന്നതാണ് ഈ കളിയുടെ ഏറ്റവും സാധാരണമായ രീതി. വേൾഡ് റഗ്ബിയാണ് റഗ്ബി സെവൻസിന്റെ ആഗോള ഭരണ സമിതി. റഗ്ബി സെവൻസിന്റെ അമേച്വർ, ക്ലബ്ബ് മത്സരങ്ങളും ജനപ്രിയമാണ്. വേനൽ കാലത്ത് പൊതുവെ ഈ മത്സരം നടക്കുക. റഗ്ബി മത്സരങ്ങളിൽ ഏറ്റവും പ്രചാരമുള്ള ഒരു മത്സരമാണ് റഗ്ബി സെവൻസ്. ആഫ്രിക്ക, ഏഷ്യ, യൂറോപ്പ്, അമേരിക്ക, പ്രതേകിച്ച് സൗത്ത് പെസഫിക്ക് ഭാഗങ്ങളിൽ ഇത് ഏറെ ജനകീയമാണ്. [2] 1880ൽ സ്‌കോട്ട്‌ലൻഡിലെ മെൽറോസിലാണ് റഗ്ബി സെവൻസിന്റെ ഉത്ഭവം. മെൽറോസിൽ ഇപ്പോഴും വർഷം തോറും സെവൻസ് ടൂർണമെന്റുകൾ നടന്നുവരുന്നുണ്ട്. 1970കളിൽ ഹോങ്കോങ് സെവൻസ് വികസിപ്പിച്ചതോടെ റഗ്ബി സെവൻസിന്റെ ജനപ്രീതി വർധിച്ചു. 2016ൽ നടന്ന റിയോ ഒളിമ്പിക്‌സിൽ റഗ്ബിയെ ഉൾപ്പെടുത്തി. 2009ലാണ് ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി റഗ്ബിയെ ഒളിമ്പിക്‌സിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത്. വേൾഡ് റഗ്ബി സെവൻസ് സീരീസിലെ പ്രധാന മത്സര ഇനമാണ് റഗ്ബ് സെവൻസ്. ഏഴ് ടീം മുതൽ 12 ടീം വരെ ഒരോവർഷവും ഈ സീരീസിൽ കളിക്കും. കോമൺവെൽത്ത് ഗെയിംസ്, പാൻ അമേരിക്കൻ ഗെയിംസ് എന്നിയിലും റഗ്ബി സെവൻസ് മത്സരം നടക്കുന്നുണ്ട്.

കളിസ്ഥലം

[തിരുത്തുക]

100 മീറ്റർ (330 അടി) നീളവും 70മീറ്റർ (230 അടി) വീതിയുമാണ് റഗ്ബി സെവൻസിന്റെ കളി സ്ഥലത്തിന്റെ അളവ്. ഓരോ ഗോൾ ലൈനിലും എച്ച് (H) ആക്രതിയിലുള്ള ഗോൾ പോസ്റ്റുകൾ ഉണ്ടായിരിക്കും.

2008 ഹോങ്കോങ് സെവൻസിലെ മാർച്ച് പാസ്റ്റ്

ടീമുകളും സ്ഥാനങ്ങളും

[തിരുത്തുക]

മൂന്ന് ഫോർവേഡും നാല് ബാക്കും അടങ്ങിയതാണ് ഒരു ടീം.

നിയമാവലി

[തിരുത്തുക]
  • ഓരോ ടീമിലും ഏഴുകളിക്കാർ
  • അഞ്ച് പകരക്കാർ
  • ഓരോ പകുതിയിലും ഏഴ് മിനിറ്റ് കളി, (ഫൈനലിൽ 10 മിനിറ്റ് വരെ അനുവദിക്കും)
  • പരമാവധി രണ്ടു മിനിറ്റ് ഇടവേള (ഹാഫ് ടൈം)

അവലംബം

[തിരുത്തുക]
  1. 1.0 1.1 Bath, The Complete Book of Rugby, p29
  2. "Rugby sevens and golf get Olympic spot in 2016". BBC. 13 August 2009. Retrieved 2009-10-09. {{cite news}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=റ‌ഗ്‌ബി_സെവൻസ്&oldid=2393634" എന്ന താളിൽനിന്ന് ശേഖരിച്ചത്