Jump to content

റൂത്ത് ചാറ്റർട്ടൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ruth Chatterton എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റൂത്ത് ചാറ്റർട്ടൺ
1930-ൽ റൂത്ത് ചാറ്റർട്ടൺ
ജനനം(1892-12-24)ഡിസംബർ 24, 1892
മരണംനവംബർ 24, 1961(1961-11-24) (പ്രായം 68)
അന്ത്യ വിശ്രമംബീച്ച്വുഡ്സ് സെമിത്തേരി
തൊഴിൽനടി, നോവലിസ്റ്റ്
സജീവ കാലം1908–1953
ജീവിതപങ്കാളി(കൾ)
(m. 1924; div. 1932)

(m. 1932; div. 1934)

ബാരി തോംസൺ
(m. 1942; died 1960)

റൂത്ത് ചാറ്റർട്ടൺ (ജീവിതകാലം: ഡിസംബർ 24, 1892 - നവംബർ 24, 1961) ഒരു അമേരിക്കൻ നാടക, ചലച്ചിത്ര, ടെലിവിഷൻ നടിയും പൈലറ്റും നോവലിസ്റ്റുമായിരുന്നു. 1930-കളുടെ ആരംഭം മുതൽ പകുതി വരെ ഏറ്റവും ജനപ്രിയയായിരുന്ന അവർ അതേ കാലഘട്ടത്തിൽ ഒരു വൈമാനിക എന്ന നിലയിൽ പ്രാധാന്യം നേടിയിരുന്നു. അക്കാലത്ത് അമേരിക്കൻ ഐക്യനാടുകളിലെ ചുരുക്കം ചില വനിതാ പൈലറ്റുമാരിൽ ഒരാളായിരുന്നു അവർ. 1930-കളുടെ അവസാനത്തിൽ, ചാറ്റർട്ടൺ ചലച്ചിത്ര അഭിനയത്തിൽ നിന്ന് വിരമിച്ചെങ്കിലും നാടകവേദിയിലൂടെ അഭിനയം തുടർന്നു. 1940 കളുടെ അവസാനത്തിൽ നിരവധി ടെലിവിഷൻ വേഷങ്ങൾ അവതരിപ്പിച്ച അവർ 1950 കളിൽ ഒരു വിജയംവരിച്ച നോവലിസ്റ്റായി.

ആദ്യകാല ജീവിതം

[തിരുത്തുക]

വാസ്തുശില്പിയായ വാൾട്ടറുടെയും ലിലിയൻ (മുമ്പ്, റീഡ്) ചാറ്റർട്ടണിന്റെ മകളായി 1892 ലെ ക്രിസ്മസ് രാവിൽ ന്യൂയോർക്ക് നഗരത്തിലാണ് ചാറ്റർട്ടൺ ജനിച്ചത്.[1] അവൾ ഇംഗ്ലീഷ്, ഫ്രഞ്ച് വംശജയായിരുന്നു. ചെറുപ്പത്തിൽ തന്നെ മാതാപിതാക്കൾ വേർപിരിഞ്ഞു. ന്യൂയോർക്കിലെ പെൽഹാമിലെ മിസിസ് ഹേഗൻസ് വിദ്യാലയത്തിലാണ് ചാറ്റർടൺ പഠനം നടത്തിയത്.[2]

അവലംബം

[തിരുത്തുക]
  1. Blum 1954, p. 1919
  2. Blum 1954, p. 1919
"https://ml.wikipedia.org/w/index.php?title=റൂത്ത്_ചാറ്റർട്ടൺ&oldid=3974938" എന്ന താളിൽനിന്ന് ശേഖരിച്ചത്