Jump to content

സാബിറാബാദ് ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sabirabad District എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Sabirabad
Map of Azerbaijan showing Sabirabad Rayon
Map of Azerbaijan showing Sabirabad Rayon
CountryAzerbaijan
CapitalSabirabad
വിസ്തീർണ്ണം
 • ആകെ
1,470 ച.കി.മീ. (570 ച മൈ)
ജനസംഖ്യ
 (2011)[2][3]
 • ആകെ
1,55,400
Telephone code0143

അസർബെയ്ജാനിലെ ഒരു ജില്ലയാണ് സാബിറാബാദ് (Sabirabad District). അറാസ്, കുറ നദികളുടെ സംഗമ സ്ഥാനത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. കനാലുകളേയും അണക്കെട്ടുകളെയും ആശ്രയിച്ചു കഴിയുന്ന ഒരു താഴ്ന്ന പ്രദശമാണിത്. 2010ൽ സരിശു തടാകത്തിൽ നിന്നുണ്ടായ വെള്ളപ്പൊക്കം കാരണം ഇവിടത്തെ പല ഗ്രാമങ്ങളിലും നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു.

ഭൂമിശാസ്ത്രം

[തിരുത്തുക]

അസർബെയ്ജാൻ റിപ്പബ്ലിക്കിന്റെ തെക്കൻ ഭാഗത്തുള്ള മുഗൻ സമതല പ്രദേശത്താണ് ഈ ജില്ല സ്ഥിതിചെയ്യുന്നത്. ജില്ലയുടെ വടക്കു മുതൽ തെക്കു വരെ 66 കിലോ മീറ്ററും കിഴക്ക് മുതൽ പടിഞ്ഞാറ് വരെ 24 കിലോ മീറ്ററും ദൂരമുണ്ട്. സാബിറാബാദ് ജില്ലയുടെ ഒരു അതിർത്തിയുടെ ഒരു ഭാഗം ശിർവാൻ സമതലത്തിലെ കുറ നദിയുടെ വലത്തെ തീരമാണ്.

ചരിത്രം

[തിരുത്തുക]

പുരാതന സ്മാരകങ്ങൾ കൊണ്ടും വാസസ്ഥലങ്ങൾക്കും പ്രസിദ്ധമാണ് സാബിറാബാദ് മേഖല. ജില്ലയിലെ ഏറ്റവും വലിയ ഗ്രാമമായ ജവാദ് ആണ്. ചരിത്രപരമായ നഗരമാണിത്. ജവാദ് ഖാൻലിഗിന്റെ കേന്ദ്രമായിരുന്നു ഇത്. 1768ൽ ജവാദ് ഗുബ ഖാൻലിഗിന്റെ ഭാഗമായി. അസർബെയ്ജാൻ റഷ്യയുടെ ഭാഗമായ കാലത്ത് നിരവധി റഷ്യക്കാർ ജവാദിൽ താമസമാക്കിയിരുന്നു. 1988ൽ സാബിറാബാദ് ജില്ലയുടെ പേര് പെട്രോപവ്‌ലോവ്ക എന്നായിരുന്നു.

അവലംബം

[തിരുത്തുക]
  1. "Sabirabad rayonu".
  2. "Sabirabad rayonu". Archived from the original on 2012-04-21.
  3. "Sabirabad rayonu". The State Statistical Committee of the Republic of Azerbaijan. Archived from the original on 2011-11-05.
"https://ml.wikipedia.org/w/index.php?title=സാബിറാബാദ്_ജില്ല&oldid=3734469" എന്ന താളിൽനിന്ന് ശേഖരിച്ചത്