സാബിത്രി ഹെയ്സ്നം
സാബിത്രി ഹെയ്സ്നം | |
---|---|
പ്രമാണം:Pebet.jpg | |
ജനനം | , മണിപ്പൂർ, ഇന്ത്യ | 5 ജനുവരി 1946
തൊഴിൽ | നാടക അഭിനേത്രി |
സജീവ കാലം | Since 1950s |
അറിയപ്പെടുന്നത് | മണിപ്പൂരി നാടകവേദി |
ജീവിതപങ്കാളി(കൾ) | ഹെയ്സ്നം കനൈലാൽ |
പുരസ്കാരങ്ങൾ | പത്മശ്രീ സംഗീത നാടക അക്കാദമി പുരസ്കാരം മണിപ്പൂർ സംസ്ഥാന കലാ അക്കാദമി അവാർഡ് കെയ്റോ ഇന്റർനാഷണൽ തീയറ്റർ അവാർഡ് നന്ദികാർ അവാർഡ് നാട്യരത്ന അമ്മന്നൂർ പുരസ്‌കാരം |
മണിപ്പൂരി നാടക പ്രവർത്തകയും അഭിനേത്രിയുമാണ് സാബിത്രി ഹെയ്സ്നം. പത്മശ്രീ പുരസ്‌കാരജേതാവാണ്.
ജീവിതരേഖ
[തിരുത്തുക]കുട്ടിക്കാലത്തേ നാടകങ്ങളിൽ അഭിനയിച്ചു തുടങ്ങി. നാടക അഭിനേത്രിയായ അമ്മായി, ഗൗരാമണി ദേവിയുടെ പ്രോത്സാഹനത്തിലും പരിശീലനത്തിലും വിവിധ നാടകങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. [1] 1961, ൽ ഹെയ്സ്നം കനൈലാലിന്റെ ലയംഗ് അഹൻബ (ആദ്യ ചികിത്സ)എന്ന നാടകത്തിലഭിനയിച്ചത് വഴിത്തിരിവായി. അദ്ദേഹത്തോടൊപ്പം നാടക പ്രവർത്തനം സജീവമാക്കിയ സാബിത്രി അടുത്തവർഷം അദ്ദേഹത്തെ വിവാഹം കഴിച്ചു. രണ്ടു പേരും ചേർന്ന് 1969 ൽ കലാക്ഷേത്ര മണിപ്പൂർ എന്ന നാടക ഗ്രൂപ്പ് ആരംഭിച്ചു. [2] ഇന്ത്യയിലും വിദേശത്തുമായി നിരവധി വേദികളിൽ നാടകം അവതരിപ്പിച്ചു. മഹാശ്വേത ദേവിയുടെ ദ്രൗപതി എന്ന ചെറുകഥയെ ആസ്പദമാക്കി അരങ്ങേറിയ അതേ പേരിലുള്ള നാടകത്തിലെ സാബിത്രിയുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു. നാടകത്തിന്റെ അവസാന രംഗങ്ങളിൽ വസ്ത്രങ്ങളോരോന്നായി ഉപേക്ഷിച്ച് നഗ്നയായി അഭിനയിച്ചത് മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. [3] ഒന്ന് രണ്ട് അവതരണങ്ങൾക്കു ശേഷം നാടകം നഗ്നതാ പ്രദർശനം നടത്തുന്നുവെന്നാരോപിച്ച് പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.[4] 2004 ൽ ഒരു യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാരോപിച്ച് മണിപ്പൂരിലെ ഇന്ത്യൻ സേനക്കു നേരെ നഗ്നരായി പ്രതിഷേധിക്കാൻ പന്ത്രണ്ട് മണിപ്പൂരി യുവതികൾ തയ്യാറായത് ഈ നാടകത്തിന്റെ ഊർജ്ജത്താലാണെന്നു കരുതപ്പെടുന്നു. [5] ദേശീയ പുരസ്കാരം നേടിയ സ്ക്രിബിൾസ് ഓൺ അക്ക എന്ന ചെറുചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.(2000),[6]
പുരസ്കാരങ്ങൾ
[തിരുത്തുക]- പത്മശ്രീ
- സംഗീത നാടക അക്കാദമി പുരസ്കാരം
- മണിപ്പൂർ സംസ്ഥാന കലാ അക്കാദമി അവാർഡ്
- കെയ്റോ ഇന്റർനാഷണൽ തീയറ്റർ അവാർഡ്
- നന്ദികാർ അവാർഡ്
- അമ്മന്നൂർ പുരസ്കാരം [7], [8]
അവലംബം
[തിരുത്തുക]- ↑ "Heisnam Sabitri (Padmashree Awardee in 2007)". E Pao. 11 August 2009. Retrieved 22 January 2016.
- ↑ "Heisnam Kanhailal (PADMASHREE AWARDEE IN 2003)". E Pao. 27 July 2009. Retrieved 23 January 2016.
- ↑ Trina Nileena Banerjee (February 2006). "Written on the body". Infochange. Archived from the original on 2016-04-11. Retrieved 23 January 2016.
- ↑ "Shame and honour at play in violent realities". The Sunday Guardian. 22 March 2014. Archived from the original on 2016-01-29. Retrieved 23 January 2016.
- ↑ Trina Nileena Banerjee (December 2013). "The Loss of Wor(l)ds: Theatre in Manipur and Heisnam Kanhailal". Humanities Underground.
{{cite journal}}
: CS1 maint: year (link) - ↑ "Profile on IMDB". IMDB. 2016. Retrieved 22 January 2016.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-02-18. Retrieved 2017-02-17.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-02-15. Retrieved 2017-02-17.
അധിക വായനയ്ക്ക്
[തിരുത്തുക]- Nemichandra Jain (2007). From the Wings, Notes on Indian Theatre. National School of Drama. ISBN 9788181970237.
പുറം കണ്ണികൾ
[തിരുത്തുക]- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Sabitri Heisnam
- Heisnam Kanhailal and Sabitri Heisnam (11 March 2014). Works and Performance (Documentary film). Manipur: Kalakshetra Manipur.