സാജു നവോദയ
ദൃശ്യരൂപം
(Saju Navodaya എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിന്റെ വിഷയം വിക്കിപീഡിയയുടെ ശ്രദ്ധേയതനയം
അനുസരിച്ച് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. |
സാജു നവോദയ | |
---|---|
ജനനം | പി.ടി സാജു |
തൊഴിൽ | ചലച്ചിത്രനടൻ |
ജീവിതപങ്കാളി(കൾ) | രശ്മി |
ഒരു മലയാളചലച്ചിത്രനടനാണ് സാജു നവോദയ.
ജീവിത രേഖ
[തിരുത്തുക]എറണാകുളം ഉദയംപേരൂർ സ്വദേശിയാണൂ. യഥാർത്ഥ നാമം പി.ടി. സാജു. കൊച്ചിൻ നവോദയ എന്ന മിമിക്രി ട്രൂപ്പിലൂടെയാണൂ മിമിക്രി വേദികളിൽ സജീവമാകുന്നത്. പിന്നീട് മഴവിൽ മനോരമയുടെ കോമഡി ഫെസ്റ്റിവൽ എന്ന റിയാലിറ്റി ഷോയിൽ തിരഞ്ഞെടുക്കപ്പെട്ടു. ആ ഷോയിൽ അവതരിപ്പിച്ച പാഷാണം ഷാജി എന്ന കഥാപാത്രം സ്കിറ്റുകളിൽ വളരേയേറെ ശ്രദ്ധിയ്ക്കപ്പെട്ടു. ആ റിയാലിറ്റി ഷോയിൽ സാജുവിന്റെ സ്റ്റാർസ് ഓഫ് കൊച്ചിൻ ടീമിനു ഒന്നാം സ്ഥാനം ലഭിച്ചു. ഈ ഷോയിലെ പ്രകടനം ആണൂ ചലച്ചിത്ര മേഖലയിലേക്ക് വഴി തുറന്നത്. മമ്മാസ് സംവിധാനം ചെയ്ത മാന്നാർ മത്തായി സ്‌പീക്കിംഗ് 2 എന്ന ചിത്രത്തിലാണൂ ആദ്യം അഭിനയിച്ചത്. ജിബു ജേക്കബ് സംവിധാനം ചെയ്ത വെള്ളിമൂങ്ങയിലെ കഥാപാത്രം വഴിത്തിരിവായി.
അഭിനയിച്ച ചിത്രങ്ങൾ
[തിരുത്തുക]വർഷം | ചലച്ചിത്രം | സംവിധായകൻ |
---|---|---|
2014 | മാന്നാർ മത്തായി സ്‌പീക്കിംഗ് 2 | മമ്മാസ് |
2014 | വെള്ളിമൂങ്ങ | ജിബു ജേക്കബ് |
2015 | മറിയം മുക്ക് | ജയിംസ് ആൽബർട്ട് |
2015 | ഇവൻ മര്യാദരാമൻ | സുരേഷ് ദിവാകർ |
2015 | ഭാസ്ക്കർ ദി റാസ്ക്കൽ | സിദ്ദിക്ക് |
2015 | ചന്ദ്രേട്ടൻ എവിടെയാ | സിദ്ധാർത്ഥ് ഭരതൻ |
2015 | ഒരു II ക്ലാസ്സ് യാത്ര | ജെക്സൺ ആന്റണി റെജിസ് ആന്റണി |
2015 | അച്ഛാ ദിൻ | ജി മാർത്താണ്ഡൻ |
2015 | ഉട്ടോപ്യയിലെ രാജാവ് | കമൽ |
2015 | തിങ്കൾ മുതൽ വെള്ളി വരെ | കണ്ണൻ താമരക്കുളം |
2015 | അമർ അക്ബർ അന്തോണി | നാദിർഷാ |
2015 | അച്ഛാ ദിൻ | ജി മാർത്താണ്ഡൻ |