Jump to content

സഞ്ജയ് ഗാന്ധി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sanjay Gandhi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സഞ്ജയ് ഗാന്ധി
സഞ്ജയ് ഗാന്ധി
മണ്ഡലംഅമേഥി, ഉത്തർ പ്രദേശ്
വ്യക്തിഗത വിവരങ്ങൾ
ജനനം(1946-12-14)14 ഡിസംബർ 1946
ന്യൂ ഡൽഹി, ഇന്ത്യ
മരണം23 ജൂൺ 1980(1980-06-23) (പ്രായം 33)
ന്യൂ ഡൽഹി, ഇന്ത്യ
രാഷ്ട്രീയ കക്ഷിIndian National Congress
പങ്കാളിമേനകാ ഗാന്ധി
Relationsഇന്ദിര ഗാന്ധി (mother)
Feroze Gandhi (father)
Rajiv Gandhi (brother)
Sonia Gandhi (sister-in-law)
Jawaharlal Nehru (maternal grandfather)
കുട്ടികൾവരുൺ ഗാന്ധി
വസതിsലഖ്നൗ, ഉത്തർ പ്രദേശ്
നെഹ്രു കുടുംബാംഗം

ഒരു ഇന്ത്യൻ രാഷ്ട്രീയനേതാവും നെഹ്രുകുടുംബത്തിലെ ഒരംഗവുമായിരുന്നു സഞ്ജയ് ഗാന്ധി (14 ഡിസംബർ 1946 – 23 ജൂൺ1980). തന്റെ ജീവിതകാലത്ത് തന്റെ മാതാവായ ഇന്ദിരാഗാന്ധിയുടെ പിന്തുടർച്ചക്കാരനായി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ തലപ്പത്ത് സഞ്ജയ് ഗാന്ധി വരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ സഞ്ജയ്‌യുടെ അകാലത്തിലുള്ള മരണത്തെതുടർന്ന് ഇദ്ദേഹത്തിന്റെ ജ്യേഷ്ഠനായ രാജീവ് ഗാന്ധി രാഷ്ട്രീയ പിന്തുടർച്ചക്കാരനായി. ഒരു വിമാനാപകടത്തെതുടർന്ന് 1980ലാണ് സഞ്ജയ് ഗാന്ധി അന്തരിച്ചത്. മേനകാ ഗാന്ധിയാണ് സഞ്ജയുടെ ഭാര്യ. ബി.ജെ.പി രാഷ്ടീയപ്രവർത്തകനായ വരുൺ ഗാന്ധി ഇവരുടെ മകനാണ്.

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും

[തിരുത്തുക]

ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധിയുടെയും, ഫിറോസ് ഗാന്ധിയുടെയും രണ്ടാമത്തെ പുത്രനായി 1946 ഡിസംബർ 16നായിരുന്നു സഞ്ജയ് ഗാന്ധിയുടെ ജനനം. ഡൂൺസ് സ്കൂൾ, സെന്റ്. കൊളംബാസ് സ്കൂൾ എന്നിവിടങ്ങളിലായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി.[1] സ്പോർട്സ് കാറുകളോട് സഞ്ജയ്ക്ക് വലിയ കമ്പമായിരുന്നു. കൂടാതെ ഒരു പൈലറ്റ് ലൈസൻസും സഞ്ജയ് കരസ്ഥമാക്കിയിരുന്നു.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സഞ്ജയ്_ഗാന്ധി&oldid=3129459" എന്ന താളിൽനിന്ന് ശേഖരിച്ചത്