Jump to content

ശങ്കര നേത്രാലയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sankara Nethralaya എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശങ്കര നേത്രാലയ
Geography
Locationചെന്നൈ
കൊൽക്കത്ത,  ഇന്ത്യ
Organisation
TypeMedical Research Foundation
Eye Specialist
Networkചെന്നൈ, തമിഴ്നാട്
കൊൽക്കത്ത, പശ്ചിമ ബംഗാൾ
Services
Beds1000
History
Opened1978
Links
WebsiteOfficial site

നേത്രാരോഗ്യ സംരക്ഷണ രംഗത്ത് ഇന്ത്യയിലെ ചെന്നൈ ആസ്ഥാനമായി ലാഭേഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് ശങ്കര നേത്രാലയ. "ശങ്കര നേത്രാലയ" എന്ന പേരിലെ "ശങ്കര" എന്നത് ആദിശങ്കരാചാര്യനെ പരാമർശിക്കുന്നതാണ്, കൂടാതെ "നേത്രാലയ" എന്നാൽ "കണ്ണിന്റെ ക്ഷേത്രം" എന്നാണ് അർഥമാക്കുന്നത്. ഇന്ത്യയിലും വിദേശത്തുമുള്ള രോഗികളെ ശങ്കര നേത്രാലയ സ്വീകരിക്കുന്നു. ശങ്കര നേത്രാലയയിൽ ആയിരത്തിലധികം ജീവനക്കാരുണ്ട്, അവിടെ പ്രതിദിനം 1500 ഓളം രോഗികൾക്ക് സേവനം നൽകുന്നു, പ്രതിദിനം നൂറിലധികം ശസ്ത്രക്രിയകൾ നടത്തുന്നു. അവരുടെ വാർഷിക വരുമാനം 100 മില്യൺ യുഎസ് ഡോളറിനടുത്താണ്.

2020 ൽ ലോകമെമ്പാടുമുള്ള നേത്രചികിത്സാ സ്ഥാപനങ്ങളിൽ, ഏറ്റവും മുകളിലുള്ള നാലിൽ ഒന്നായി ശങ്കര നേത്രാലയയെ ന്യൂസ് വീക്ക് റേറ്റ് ചെതു. അമേരിക്കയിലെ മുൻ ഇന്ത്യൻ അംബാസഡർ നാനി എ. പാൽകിവാല, "ഇന്ത്യയിലെ ഏറ്റവും മികച്ച ചാരിറ്റബിൾ ഓർഗനൈസേഷൻ" എന്നാണ് ശങ്കര നേത്രാലയയെ വിശേഷിപ്പിച്ചത്.[1]

ചരിത്രം

[തിരുത്തുക]

1976 ൽ ഒരു കൂട്ടം ഡോക്ടർമാരെ അഭിസംബോധന ചെയ്തപ്പോൾ കാഞ്ചി കാമകോട്ടി പീഠത്തിലെ ശങ്കരാചാര്യൻ ശ്രീ ജയേന്ദ്ര സരസ്വതി ഒരു ആശുപത്രി സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു. ഡോ. സെൻഗമെഡു ശ്രീനിവാസ ബദ്രിനാഥിന്റെ നിർദ്ദേശ പ്രകാരം ഒരു കൂട്ടം മനുഷ്യസ്‌നേഹികൾക്കൊപ്പം ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു ചാരിറ്റബിൾ ഹോസ്പിറ്റൽ സ്ഥാപിച്ചു. വിജയ ഹോസ്പിറ്റലിന്റെ പരിസരത്ത് സെമ്മാങ്കുഡി ശ്രീനിവാസ അയ്യർ പ്രാർത്ഥന നടത്തിയ ചടങ്ങിൽ ഡോ. ടി അഗർവാൾ പദ്ധതി ഉദ്ഘാടനം ചെയ്തു.

1978 സെപ്റ്റംബർ 6 ന് ശുഭദിനമായി കണക്കാക്കപ്പെടുന്ന വിനായക ചതുർത്ഥി ദിനത്തിൽ ആശുപത്രി നിലവിൽ വന്നു. "കണ്ണിന്റെ ക്ഷേത്രം" എന്നർഥമുള്ള ശങ്കര നേത്രാലയ എന്നാണ് ഇതിന് പേര് നൽകിയിരുന്നത്.

ചെന്നെയിലെ "മികച്ച ഡോക്ടർമാരുള്ള സർക്കാർ ആശുപത്രികൾ" എന്ന പ്രവണതയെ തുടർന്ന്, സ്വകാര്യമേഖലയിൽ അപ്പോളോ ഹോസ്പിറ്റലുകൾ, ശങ്കര നേത്രാലയ തുടങ്ങിയ സ്വകാര്യ ആശുപത്രികൾ വന്നു. രണ്ട് ആശുപത്രികളും പക്ഷെ വ്യത്യസ്ത വഴികളാണ് പിന്തുടർന്നത് - അപ്പോളോ ലാഭത്തിനായി പ്രവർത്തിച്ചപ്പോൽ, ശങ്കര നേത്രാലയ ലാഭേച്ഛയില്ലാത്ത സമീപനമാണ് തിരഞ്ഞെടുക്കുന്നത്. രണ്ടും മികവിനും ഉയർന്ന നിലവാരത്തിനും പ്രാധാന്യം നൽകിയതായി കാണുന്നു.

ഇന്ന് ശങ്കര നേത്രാലയയുടെ സേവനങ്ങൾ ചെന്നൈയിലെ അഞ്ച് സ്ഥലങ്ങളിൽ പ്രവർത്തിക്കുന്നു. ഒപ്പം കൊൽക്കത്തയിലെ മുകുന്ദാപൂർ, തമിഴ്നാട്ടിലെ രാമേശ്വരം, ആന്ധ്രാപ്രദേശിലെ തിരുപ്പതി എന്നിവിടങ്ങളിലും സേവനങ്ങൾ ഉണ്ട്. കൂടുതൽ സംസ്ഥാനങ്ങളിലും മറ്റ് രാജ്യങ്ങളിലും സേവനം വ്യാപിപ്പിക്കാൻ അവർക്ക് പദ്ധതിയുണ്ട്.

ശങ്കര നേത്രാലയയ്ക്ക് വിട്രിയോ റെറ്റിന, ഗ്ലോക്കോമ, കോർണിയ തുടങ്ങിയ നേത്രരോഗവിജ്ഞാനത്തിലെ വിവിധ ഫെലോഷിപ്പുകൾ ഉണ്ട്.കൂടാതെ ഒപ്റ്റോമെട്രിയിൽ വിവിധ ഫെലോഷിപ്പുകളും, ബൈനോക്കുലർ വിഷൻ, വിഷൻ തെറാപ്പി, കോണ്ടാക്ട് ലെൻസ്, ലോ വിഷൻ തുടങ്ങിയ സർട്ടിഫിക്കറ്റ് കോഴ്സുകളും ഉണ്ട്.

തഞ്ചാവൂരിലെ ശാസ്ത്ര സർവകലാശാലയുമായി സഹകരിച്ചാണ് ബാച്ചിലർ ഓഫ് ഒപ്‌റ്റോമെട്രി (ബി. ഒപ്റ്റോം) കോഴ്‌സുകൾ ഇവിടെ നടത്തുന്നത്.

ചെന്നൈയിലെ തമിഴ്‌നാട് ഡോ. എം.ജി.ആർ മെഡിക്കൽ യൂണിവേഴ്‌സിറ്റിയുമായി അഫിലിയേറ്റ് ചെയ്ത മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി (എം.എൽ.ടി), മാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി (എം.ഓപ്‌ടോം) കോഴ്‌സുകൾ ഇവിടെ നടത്തുന്നു.

വിപുലീകരണം

[തിരുത്തുക]

ശങ്കര നേത്രാലയ അടുത്തിടെ വളരെ വേഗത്തിൽ വിവിധ ഭാഗങ്ങളിൽ ശാഖകൾ തുടങ്ങുന്നുണ്ട്. ചെന്നൈ, കൊൽക്കത്ത, രാമേശ്വരം എന്നിവിടങ്ങളിലെ അഞ്ച് കേന്ദ്രങ്ങൾക്ക് പുറമെ ബെംഗളൂരു, തിരുപ്പതി, ആന്ധ്രാപ്രദേശ്, ഝാർഖണ്ഡ് എന്നിവിടങ്ങളിൽ ടിടിഡി ശ്രീ ശ്രീനിവാസ ശങ്കര നേത്രാലയ, മൊബൈൽ നേത്ര ശസ്ത്രക്രിയാ യൂണിറ്റ് എന്നിവയുടെ രൂപത്തിൽ ആശുപത്രികളുണ്ട്. "ലോകോത്തര നേത്ര സംരക്ഷണം, കമ്മ്യൂണിറ്റി സേവനങ്ങൾ, ഗവേഷണം, വിദ്യാഭ്യാസം എന്നിങ്ങനെ ഫൗണ്ടേഷന്റെ നാല് തൂണുകളായി അംഗീകരിക്കപ്പെട്ടിട്ടുള്ളവയിൽ" ആണ് മെഡിക്കൽ റിസർച്ച് ഫൌണ്ടേഷൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. [2] 2020 ജനുവരിയിൽ ആശുപത്രി വരുമാനം 200 കോടി രൂപ കവിഞ്ഞതായി ആദ്യമായി വാർഷിക റിപ്പോർട്ടിൽ പറയുന്നു. 2018-19 സാമ്പത്തിക വർഷത്തിൽ നടത്തിയ സൌജന്യ ശസ്ത്രക്രിയകളുടെ എണ്ണം 22,810 ആണ്, ഇത് ആകെ ശസ്ത്രക്രിയകളുടെ ഏകദേശം 36% വരും. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഝാഖണ്ഡ് എന്നീ മൂന്ന് ഇന്ത്യൻ സംസ്ഥാനങ്ങളിൽ ശങ്കര നേത്രാലയക്ക് മൊബൈൽ നേത്ര ശസ്ത്രക്രിയാ യൂണിറ്റുകൾ ഉണ്ട്, മൂന്ന് സംസ്ഥാനങ്ങളിലായി വിവിധ ഗ്രാമങ്ങളിൽ 4520 പൂർണ്ണമായും സൌജന്യമായ തിമിര ശസ്ത്രക്രിയകൾ നടത്തിയിട്ടുണ്ട്.

ശാഖകൾ

  • ശങ്കര നേത്രാലയ മെയിൻ കാമ്പസ്
  • സി.യു ഷാ ശങ്കര നേത്രാലയ
  • ജെ.കെ.സി.എൻ.
  • നവസുജ ശങ്കര നേത്രാലയ
  • ശങ്കര നേത്രാലയ സൂപ്പർ സ്പെഷ്യാലിറ്റി ക്ലിനിക് (എസ്എൻ‌എസ്എസ്സി)
  • ആദിത്യ ബിർള ശങ്കര നേത്രാലയ, മുകുന്ദാപൂർ, കൊൽക്കത്ത
  • കമൽനയൻ ബജാജ് ശങ്കര നേത്രാലയ, ന്യൂ ടൌൺ, കൊൽക്കത്ത
  • മൊബൈൽ ഐ സർജിക്കൽ യൂണിറ്റ്, ടാറ്റനഗർ, ഝാർഖണ്ഡ്
  • ശങ്കര നേത്രാലയ ഒപ്‌റ്റോമെട്രി ക്ലിനിക്, ഒളിമ്പിയ ടെക് പാർക്ക്, ചെന്നൈ
  • ശങ്കര നേത്രാലയ, രാമേശ്വരം
  • ശ്രീ ശ്രീനിവാസ ശങ്കര നേത്രാലയ, തിരുപ്പതി

കമ്മ്യൂണിറ്റി ഒഫ്താൽമോളജി

[തിരുത്തുക]

ശങ്കര നെത്രാലയയിലെ ജാസ്ലോക് കമ്മ്യൂണിറ്റി ഒഫ്താൽമിക് സെന്റർ സാമ്പത്തികമായി ദുർബലരായ വിഭാഗങ്ങൾക്ക് സൌജന്യ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു. [3]

അന്താരാഷ്ട്ര രോഗികൾ

[തിരുത്തുക]

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രോഗികൾക്കു പുറമേ, യുഎസ്, യുകെ, ബംഗ്ലാദേശ് എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര രോഗികൾക്കും ശങ്കര നേത്രാലയ സേവനം നൽകുന്നു. ശങ്കര നേത്രാലയയിലെ ചെന്നൈ ശാഖയിൽ വിദേശ രോഗികളുടെ എണ്ണത്തിൽ ബംഗ്ലാദേശ് ആണ് ഒന്നാമത് ഉള്ലത്. [4] പ്രതിവർഷം 56,000 ബംഗ്ലാദേശ് രോഗികൾ ശങ്കര നേത്രാലയയിൽ നേത്ര ചികിത്സക്കായൈ ചെന്നൈയിലെത്തി. മൂന്നാമത്തെ നേത്രരോഗ ആശുപത്രി, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള രോഗികൾക്ക് പ്രത്യേകിച്ച് ചികിത്സ നൽകുന്നു. ആഫ്രിക്ക - കെനിയ, നൈജീരിയ, ദക്ഷിണാഫ്രിക്ക, യു‌എഇ, ഒമാൻ എന്നിവയുൾപ്പെടെ മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നാണ് മറ്റ് വിദേശ രോഗികൾ.

സി.യു ഷാ ഐ ബാങ്ക്

[തിരുത്തുക]

ശ്രീ സി യു ഷാ ഐ ബാങ്ക് [5] 1979 സെപ്റ്റംബറിൽ ശങ്കര നേത്രാലയയിൽ പ്രവർത്തനം ആരംഭിച്ചു. നേത്ര ദാനത്തെക്കുറിച്ച് അവബോധം വളർത്തുകയെന്ന ലക്ഷ്യത്തോടെ 1990 ലാണ് മെഡിക്കൽ സോഷ്യോളജി വകുപ്പ് ആരംഭിച്ചത്.

സാങ്കേതികവിദ്യ

[തിരുത്തുക]

സമ്പൂർണ്ണ ഒപിഡിയും ഒപിഡി നടപടിക്രമങ്ങളും ഓൻലൈൻ ആക്കി ഇലക്ട്രോണിക് മെഡിക്കൽ റെക്കോർഡ് സൌകര്യങ്ങൾ ആദ്യമായി നടപ്പിലാക്കിയ സ്ഥാപനങ്ങളിൽ ഒന്നാണ് ശങ്കര നേത്രാലയ. അതുവഴി കോംപ്ലക്സുകൾക്കിടയിൽ സ്വമേധയാ റെക്കോർഡുകൾ കൈമാറുന്നത് ഒഴിവാക്കുന്നു. ഐപിയിലും ഉടൻ തന്നെ ഇലക്ട്രോണിക് മെഡിക്കൽ റെക്കോർഡുകൾ നടപ്പിലാക്കും. സ്റ്റെം സെൽ ഗവേഷണത്തിൽ, കോർണിയ സ്റ്റെം സെല്ലുകളെക്കുറിച്ചുള്ള ഒരു സഹകരണ പദ്ധതി ചെന്നൈയിലെ നിച്ചി-ഇൻ സെന്റർ ഫോർ റീജനറേറ്റീവ് മെഡിസിനുമായി ചേർന്ന് നടക്കുന്നു. [6]

അക്കാദമിക്സ്

[തിരുത്തുക]

ഒഫ്താൽമിക് കോഴ്സ്

[തിരുത്തുക]

1978-ൽ ആരംഭിച്ചതു മുതൽ, സി.യു. സെന്റർ (എംസിഐ അംഗീകാരം) നേത്രശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദധാരികൾക്ക് വിട്രിയോറെറ്റിനൽ സർജറിയിലും ജനറൽ സർജറിയിലും ഫെലോഷിപ് വാഗ്ദാനം ചെയ്യുന്നു. റോയൽ കോളേജ് ഓഫ് സർജന്റെ (എഡിൻ‌ബർഗ്) അവസാന എഫ്‌ആർ‌സി‌എസ് പരീക്ഷയും (ഒഫ്താൽമോളജി) കേന്ദ്രം നടത്തുന്നു. സുസ്ഥിരമായ നേത്ര സംരക്ഷണ പരിശീലന അക്കാദമി രൂപീകരിക്കുന്നതിനും നേത്ര സംരക്ഷണത്തിൽ ഗവേഷണ-പരിശീലന പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനുമായി പ്രമുഖ ഇന്ത്യൻ ഐടി സ്ഥാപനമായ ഇൻഫോസിസിന്റെ ജീവകാരുണ്യ വിഭാഗമായ ഇൻഫോസിസ് ഫൌണ്ടേഷൻ 2016 ൽ ശങ്കര നേത്ര ആശുപത്രികളുമായി ധാരണാപത്രം ഒപ്പിട്ടു. [7]

വാഗ്ദാനം ചെയ്യുന്ന കോഴ്‌സുകൾ

[തിരുത്തുക]
  • ഡിപ്ലൊമേറ്റ് ഓഫ് നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻ (ഡിഎൻ‌ബി) ഒഫ്താൽമോളജി (മൂന്ന് വർഷം) നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻ അംഗീകരിച്ചത്
  • ഡിപ്ലോമേറ്റ് ഓഫ് നാഷണൽ ബോർഡ്: നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻ അംഗീകരിച്ച രണ്ട് വർഷത്തെ പോസ്റ്റ്ഡോക്ടറൽ വിട്രിയോറെറ്റിനൽ ഫെലോഷിപ്പ്
  • ജനറൽ ഒഫ്താൽമോളജി, കോർണിയ, യുവിയ, ഒക്കുലോപ്ലാസ്റ്റിസ്, ഗ്ലോക്കോമ, വിട്രിയോറെറ്റിനൽ എന്നിവയിൽ ഫെലോഷിപ്പ്. ഏപ്രിൽ, ഒക്ടോബർ മാസങ്ങളിലാണ് സെഷൻ ആരംഭിക്കുന്നത്.
  • തിമിര ശസ്ത്രക്രിയ (ബേസിക് & അഡ്വാൻസ്ഡ്) സർ രത്തൻ ടാറ്റ രണ്ട് മാസ ഫെലോഷിപ്പ്. സെഷൻ ജനുവരി / ഏപ്രിൽ / ജൂലൈ, ഒക്ടോബർ ആരംഭിക്കുന്നു.
  • തമിഴ്‌നാട് ഡോ. എംജിആർ മെഡിക്കൽ യൂണിവേഴ്‌സിറ്റി, ചെന്നൈയുമായി അഫിലിയേറ്റ് ചെയ്ത് ഒഫ്താൽമോളജി, ബയോകെമിസ്ട്രി, മൈക്രോബയോളജി എന്നിവയിൽ പിഎച്ച്ഡി പ്രോഗ്രാമുകൾ

എലൈറ്റ് സ്കൂൾ ഓഫ് ഒപ്‌റ്റോമെട്രി (ESO)

[തിരുത്തുക]

എലൈറ്റ് സ്കൂൾ ഓഫ് ഒപ്‌റ്റോമെട്രി (ഇസോ) ഇന്ത്യയിലെ ആദ്യത്തെ ഒപ്‌റ്റോമെട്രി കോളേജാണ്. ഇവിടെ നാലുവർഷത്തെ പ്രൊഫഷണൽ ബിരുദം ആയ ബി. ഒപ്‌റ്റോമെട്രി വാഗ്ദാനം ചെയ്യുന്നു.

2017–18 അധ്യയന വർഷം മുതൽ തഞ്ചാവൂരിലെ ശാസ്ത്ര സർവകലാശാലയുമായി സഹകരിച്ച് ശങ്കര നേത്രാലയയാണ് കോളേജ് നടത്തുന്നത്. മുമ്പ്, ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് (ബിറ്റ്സ്) പിലാനിയുമായി സഹകരിച്ചാണ് ഇത് പ്രവർത്തിച്ചിരുന്നത്.

എസ്എൻ അക്കാദമി

[തിരുത്തുക]

ഒപ്റ്റോമെട്രി (എം. ഒപ്റ്റോം, ഫെലോഷിപ്പ്, സർട്ടിഫിക്കറ്റ് കോഴ്സുകൾ), ഒഫ്താൽമിക് ഡിസ്പെൻസിംഗ് (ബിഎസ്‌സി), മെഡിക്കൽ ലബോറട്ടറി ടെക്നോളജി (ബിഎസ്‌സി, എംഎസ്‌സി), ഹോസ്പിറ്റൽ & ഹെൽത്ത് കെയർ മാനേജ്‌മെന്റ് ( BBA & MBA), ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ (MHA) മുതലായവയിൽ അക്കാദമി പരിശീലന പരിപാടികൾ നടത്തുന്നു.

ഗവേഷണം

[തിരുത്തുക]

വിഷൻ റിസർച്ച് ഫൌണ്ടേഷൻ

[തിരുത്തുക]

വിഷൻ റിസർച്ച് ഫൌണ്ടേഷൻ (വിആർഎഫ്) കഴിഞ്ഞ രണ്ട് ദശകങ്ങളായി ഒക്യുലാർ അണുബാധകൾ, തിമിരം, ട്യൂമറുകൾ, ആൻജിയോജനിസിസ്, നേത്രരോഗങ്ങളുടെ ജനിതക അടിസ്ഥാനം, മറ്റ് നേത്രരോഗങ്ങളുടെ രോഗകാരി എന്നീ മേഖലകളിൽ പ്രധാന പ്രവർത്തനങ്ങൾ നടത്തുന്നു. വി‌ആർ‌എഫിൽ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞർ നേത്രരോഗശാസ്ത്രത്തിൽ ഉൾപ്പെട്ടിരിക്കുന്ന രോഗ പ്രക്രിയകൾ മനസിലാക്കാൻ മെഡിക്കൽ ബയോടെക്നോളജിയിൽ അടിസ്ഥാന സാങ്കേതിക വിദ്യകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഡയഗ്നോസ്റ്റിക് മൈക്രോബയോളജിയിൽ നാല് പേറ്റന്റുകൾക്ക് വിആർഎഫ് അപേക്ഷിച്ചു. നിച്ചി-ഇൻ സെന്റർ ഫോർ റീജനറേറ്റീവ് മെഡിസിനുമായി സംയുക്തമായി ഒക്യുലാർ ഉപരിതല വൈകല്യങ്ങൾ ചികിത്സിക്കുന്നതിനായി കണ്ടെത്തിയ കോർണിയൽ ലിംബൽ സ്റ്റെം സെൽ ഇൻ വിട്രോ എക്സ്പാൻഷനാണ് ഒരു പേറ്റന്റ്. [8] [9]

ടെലിഒഫ്താൽമോളജി

[തിരുത്തുക]

ഒരു മൊബൈൽ ബസുമായി ചെന്നൈയിൽ നിന്ന് 200 കിലോമീറ്റർ ചുറ്റളവിലുള്ള ഗ്രാമങ്ങളിൽ പ്രാഥമിക നേത്ര സംരക്ഷണം വാഗ്ദാനം ചെയ്യുന്ന ഒരു അദ്വിതീയ ടെലി ഒഫ്താൽമോളജി പദ്ധതി 2003 ൽ മുൻ രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുൾ കലാം 2003 ൽ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ സഹായത്തോടെ ശങ്കര നേത്രാലയയിൽ നിന്നുള്ള ഒരു സംഘം രൂപകൽപ്പന ചെയ്ത ഒരു മൊബൈൽ ബസായിരുന്നു പദ്ധതിക്ക് ഉപയോഗിച്ചത്. [10]

ശങ്കര നേത്രാലയ വിമൻസ് ആക്സിലറി (സ്വാൻ)

[തിരുത്തുക]

1984 ൽ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റായി രജിസ്റ്റർ ചെയ്ത സ്വാൻ വോളന്റിയർമാർ ശങ്കര നേത്രാലയയിൽ വിവിധ സേവനങ്ങൾ നൽകിവരുന്നു. പാവപ്പെട്ട രോഗികളുടെ എല്ലാ മെഡിക്കൽ, പോസ്റ്റ് ഓപ്പറേറ്റീവ് ആവശ്യങ്ങളും, ഭക്ഷണവും കണ്ണടയും ഉൾപ്പെടെ, സ്വാൻ സന്നദ്ധപ്രവർത്തകർ പരിപാലിക്കുന്നു. ഇതുകൂടാതെ, സ്വാൻ വോളന്റിയർമാർ ആശുപത്രിയിലെ രോഗികളെ സഹായിക്കുക, മെഡിക്കൽ റെക്കോർഡ്സ് വകുപ്പ്, ലൈബ്രറി, പേഷ്യന്റ് സർവീസ് ഡിപ്പാർട്ട്മെൻറ് എന്നിവയുമായി സഹകരിക്കുക, കോൺഫറൻസുകൾ, ഇവന്റുകൾ എന്നിവ സംഘടിപ്പിക്കുക, ആശുപത്രി പരിസരത്ത് എസ്ടിഡി ബൂത്തുകൾ യൂട്ടിലിറ്റി, കോഫി ഷോപ്പ് എന്നിവ പരിപാലിക്കുക എന്നിവക്ക് നേതൃത്വം നൽകുന്നു.

അവാർഡുകളും അംഗീകാരങ്ങളും

[തിരുത്തുക]
  • കോർപ്പറേറ്റ് മികവിനുള്ള 2007 ലെ ഇക്കണോമിക് ടൈംസ് അവാർഡുകളിൽ കോർപ്പറേറ്റ് സിറ്റിസൺ അവാർഡ് ശങ്കര നേത്രാലയ നേടിയിട്ടുണ്ട്. [11]
  • മാൻ ഓഫ് ഔട്ട്ലുക്ക് മാഗസിൻ നടത്തിയ സർവേ പ്രകാരം "ഇന്ത്യയിലെ മികച്ച ഐ ആശുപത്രി" ആയി ശങ്കര നേത്രാലയയെ തിരഞ്ഞെതുത്തിട്ടുണ്ട് (ജൂലൈ 2002).
  • ആരോഗ്യമേഖലയിലെ മികച്ച ഐടി അഡോപ്ഷന് നാസ്കോമിൽ നിന്ന് ശങ്കര നേത്രാലയയ്ക്ക് അവാർഡ് ലഭിച്ചു. 2008 നവംബർ 26 ന് മുംബൈയിലാണ് ചടങ്ങ് നടന്നത്.

അവലംബം

[തിരുത്തുക]
  1. Desk, India TV News (2014-01-14). "Top 10 eye care hospitals in India". www.indiatvnews.com (in ഇംഗ്ലീഷ്). Retrieved 2020-11-01. {{cite web}}: |last= has generic name (help)
  2. "Sankara Nethralaya: 40 years in Service to humanity, Collection crosses Rs. 200 cr". India CSR Network (in അമേരിക്കൻ ഇംഗ്ലീഷ്). 2020-01-12. Retrieved 2020-11-01.
  3. Badrinath, Sengamedu Srinivasa (2020). "The Sankara Nethralaya Community model - Technology and evidence based comprehensive quality eye care equally to all". Indian Journal of Ophthalmology. 68 (2): 288–290.
  4. "Bangladesh tops foreign patient counts at Sankara Nethralaya in Chennai". Dhaka Tribune. 2020-03-08. Retrieved 2020-11-01.
  5. "CU Shah Eye Bank – Sankara Nethralaya. A Mission For Vision". omlog.org. Retrieved 2020-11-01.
  6. "Breakthrough in stem cell therapy - Sankara Nethralaya News".
  7. "Infosys gives Rs 5 Cr to Sankara Eye Hospitals for Sustainable Eye Care Academy". India CSR Network (in അമേരിക്കൻ ഇംഗ്ലീഷ്). 2016-06-09. Retrieved 2020-11-01.[പ്രവർത്തിക്കാത്ത കണ്ണി]
  8. Sitalakshmi G (2009). "Ex vivo cultivation of corneal limbal epithelial cells in a thermoreversible polymer (Mebiol Gel) and their transplantation in rabbits: an animal model". Tissue Eng Part A. 15 (2): 407–15. doi:10.1089/ten.tea.2008.0041. PMID 18724830.
  9. "It took 5 years to patent corneal stem cell therapy - Times of India News Article". The Times of India. 2010. Archived from the original on 2013-10-16.
  10. Network, eHealth. "Telemedicine an effective healthcare solution in India: A future strategy - eHealth Magazine" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-11-01.
  11. Dr S S Badrinath, Chairman Emeritus, Sankara Nethralaya has won the Economic Times Award for Corporate Excellence 2006-07

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ശങ്കര_നേത്രാലയ&oldid=3645887" എന്ന താളിൽനിന്ന് ശേഖരിച്ചത്