സാറാ ജോസഫൈൻ ബേക്കർ
സാറാ ജോസഫൈൻ ബേക്കർ | |
---|---|
ജനനം | പോക്ക്കീപ്സി, ന്യൂയോർക്ക്, യു.എസ്. | നവംബർ 15, 1873
മരണം | ഫെബ്രുവരി 22, 1945 പ്രിൻസ്ടൺ, ന്യൂജേഴ്സി, യു.എസ്. | (പ്രായം 71)
കലാലയം | ന്യൂയോർക്ക് ഇൻഫർമറി മെഡിക്കൽ കോളേജ് |
അറിയപ്പെടുന്നത് | പൊതുജനാരോഗ്യം, പ്രതിരോധ മരുന്ന് |
പുരസ്കാരങ്ങൾ | Assistant Surgeon General, first woman appointed as Professional Representative to the League of Nations |
സാറാ ജോസഫൈൻ ബേക്കർ (ജീവിതകാലം: നവംബർ 15, 1873 - ഫെബ്രുവരി 22, 1945) പൊതുജനാരോഗ്യത്തിന്, പ്രത്യേകിച്ച് ന്യൂയോർക്ക് നഗരത്തിലെ കുടിയേറ്റ സമൂഹങ്ങളിൽ സംഭാവനകൾ നൽകുന്നതിൽ ശ്രദ്ധേയയായ ഒരു അമേരിക്കൻ ഫിസിഷ്യനായിരുന്നു. നഗരമേഖലയിലെ വ്യാപകമായ ദാരിദ്ര്യവും അജ്ഞതയും കുട്ടികളിൽ, പ്രത്യേകിച്ച് നവജാതശിശുക്കളിൽ ഉണ്ടാക്കിയ നാശത്തിനെതിരായ പോരാട്ടം, ഒരുപക്ഷേ അവളുടെ ഏറ്റവും ശാശ്വതമായ പൈതൃകമായി കണക്കാക്കപ്പെടുന്നു. 1917-ൽ, ഒന്നാം ലോകമഹായുദ്ധത്തിൽ പോരാടുന്ന സൈനികരേക്കാൾ ഉയർന്ന മരണനിരക്ക് അമേരിക്കൻ ഐക്യനാടുകളിൽ ജനിച്ച കുഞ്ഞുങ്ങൾക്ക് നേരിടേണ്ടിവരുമെന്ന് അവർ അഭിപ്രായപ്പെടുകയും ഇത് അവളുടെ ലക്ഷ്യത്തിലേക്ക് വളരെയധികം ശ്രദ്ധ ആകർഷിക്കുവാൻ കാരണമാകുകുയും ചെയ്തു.
ആദ്യകാലജീവിതം
[തിരുത്തുക]ന്യൂയോർക്കിലെ പോക്ക്‌കീപ്‌സിയിൽ 1873-ൽ ഒരു സമ്പന്ന ക്വാക്കർ കുടുംബത്തിലാണ് ബേക്കർ ജനിച്ചത്. അവളുടെ അച്ഛനും സഹോദരനും ടൈഫോയ്ഡ് ബാധിച്ച് മരിച്ചതിനുശേഷം, അമ്മയെയും സഹോദരിയെയും സാമ്പത്തികമായി പിന്തുണയ്ക്കുന്നതിനായി ബേക്കർ 16 വയസ്സുള്ളപ്പോൾ വൈദ്യശാസ്ത്ര രംഗത്ത് ജോലിചെയ്യാൻ തീരുമാനിച്ചു.[1][2][3][4]
വീട്ടിൽ കെമിസ്ട്രിയും ബയോളജിയും പഠിച്ച ശേഷം, സഹോദരിമാരും ഫിസിഷ്യന്മാരുമായ എലിസബത്ത് ബ്ലാക്ക്‌വെല്ലും എമിലി ബ്ലാക്ക്‌വെല്ലും ചേർന്ന് സ്ഥാപിച്ച സ്ത്രീകൾക്കായുള്ള മെഡിക്കൽ സ്കൂളായ ന്യൂയോർക്ക് ഇൻഫർമറി മെഡിക്കൽ കോളേജിൽ അവർ ചേർന്നു.[5]
അവലംബം
[തിരുത്തുക]- ↑ "Sara Josephine Baker." Notable Scientists: From 1900 to the Present. Online. Gale Group, 2008.
- ↑ "Sara Josephine Baker Facts". Encyclopedia of World Biography. Gale Group. 2010. Retrieved ജൂൺ 27, 2016.
- ↑ Conway, Jill Ker (ജൂൺ 8, 2011). Written by Herself: Volume I: Autobiographies of American Women: An Anthology (in ഇംഗ്ലീഷ്). Knopf Doubleday Publishing Group. ISBN 9780307797322.
- ↑ Baker, Sara Josephine. Fighting for Life, 1939.
- ↑ "Sara Josephine Baker." World of Health. Thomson Gale, 2006.