Jump to content

സ്കാർലെറ്റ് മിനിവെറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Scarlet Minivet എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സ്കാർലെറ്റ് മിനിവെറ്റ് (Scarlet Minivet)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
P. speciosus
Binomial name
Pericrocotus speciosus
Latham, 1790

നാട്ടുബുൾബുളിനോളം വലിപ്പമുള്ള കാട്ടുപക്ഷിയാണു സ്കാർലെറ്റ് മിനിവെറ്റ് (ഇംഗ്ലീഷ്: Scarlet Minivet). തീക്കുരുവിയോട് വളരെ സാദൃശ്യമുണ്ട്. തീകുരുവിയുടെ ആൺ പക്ഷിക്ക് ഓറഞ്ഞ് നിറമാണെങ്കിൽ സ്കാർലെറ്റ് മിനിവെറ്റ്ന്റെ ആൺ പക്ഷിക്ക്. രണ്ടിനവും ഒരുമിച്ച് ഒരു പ്രദേശത്ത് ഇതുവരെ നിരീക്ഷിച്ചിട്ടില്ല[അവലംബം ആവശ്യമാണ്]. പശ്ചിമഘട്ടപ്രദേശങ്ങളിലെ കാടുകളിലാണ് ഇവ കാണുന്നതെങ്കിൽ അവ Scarlet Orange (തീക്കുരുവി) ആയിരിക്കും[അവലംബം ആവശ്യമാണ്].

ശരീരപ്രകൃതി

[തിരുത്തുക]

ആൺ പക്ഷികളുടെ തല, കഴുത്ത്, മുഖം, താടി എന്നീ ഭാഗങ്ങളെല്ലാം നല്ല കറുപ്പുനിറമായിരിക്കും. ചിറകിന്റെ പകുതിയിലധികം ഭാഗവും വാലിന്റെ മധ്യഭാഗത്തുള്ള തൂവലുകളും പക്ഷിയുടെ പുറം ഭാഗവും കറുപ്പുനിറം തന്നെയാണ്; ബാക്കി ഭാഗങ്ങൾക്കെല്ലാം കടും ചുവപ്പും. എന്നാൽ പെൺപക്ഷിയുടെ ശരീരത്തിൽ ചുവപ്പുനിറമേയില്ല. പ്രായപൂർത്തിയെത്താത്ത കുഞ്ഞുങ്ങൾ പെൺപക്ഷിയെപ്പോലിരിക്കും. പെൺപക്ഷിയുടെ നെറ്റിത്തടം മുതൽ പുറത്തിന്റെ മധ്യഭാഗം വരെ പച്ചകലർന്ന ചാരനിറവും ചിറകുകളും വാലും മങ്ങിയ കറുപ്പുനിറവും താടിയും കഴുത്തും മുഖവും ബാക്കി ഭാഗങ്ങളും നല്ല മഞ്ഞനിറവും ആയിരിക്കും.

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. BirdLife International (2004). Pericrocotus flammeus. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 9 May 2006.