Jump to content

ഷോൺ കോണറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sean Connery എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മാർണി എന്ന ചിത്രത്തിലെ ടിപ്പി ഹെഡ്രനും സീൻ കോണറിയും
സർ ഷോൺ കോണറി
പി ഹയ്ഡൻ & ഷോൺ കോണറി

സ്കോട്ടിഷ് നടനും, അക്കാദമി, BAFTA അവാർഡുകൾ ജേതാവുമായിരുന്നു സർ തോമസ് ഷോൺ കോണറി (ജനനം:ഓഗസ്റ്റ് 25 1930 - മരണം 30/31 ഒക്ടോബർ 2020)). 1962 മുതൽ 1983 വരെയുള്ള ഏഴ് ജയിംസ് ബോണ്ട് ചിത്രങ്ങളിൽ കോണറി നായകനായി.[1] ജയിംസ് ബോണ്ട് ചിത്രങ്ങൾ കൂടാതെ 1964-ൽ ഇറങ്ങിയ ആൽഫ്രെഡ് ഹിച്ച്‌കോക്ക് ചിത്രങ്ങളായ 'മാമി', 'മർഡർ ഓൺ ഓറിയന്റ് എക്സ്പ്രസ്സ്' (1974) എന്നീ ചിത്രങ്ങളിലും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു. 1987-ൽ പുറത്തിറങ്ങിയ 'ദ് അൺടച്ചബൾസ്' കോണറിയ്ക്ക് അക്കാദമി അവാർഡ് നേടിക്കൊടുത്തു.

ആദ്യകാലം

[തിരുത്തുക]

മുത്തച്ഛന്റെ പേരിൽ തോമസ് എന്ന് നാമകരണം ചെയ്യപ്പെട്ട തോമസ് സീൻ കോണറി 1930 ഓഗസ്റ്റ് 25 ന് സ്കോട്ട്ലൻഡിലെ എഡിൻബർഗിലുള്ള ഫൌണ്ടൻബ്രിഡ്ജിലാണ് ജനിച്ചത്.[2] മാതാവ് യൂഫേമിയ "എഫി" മക്ബെയ്ൻ മക്ലീൻ ഒരു ശുചീകരണത്തൊഴിലിൽ ഏർപ്പെട്ടിരുന്ന വനിതയായിരുന്നു. കോണറിയുടെ പിതാവ് ജോസഫ് കോണറി ഒരു ഫാക്ടറിത്തൊഴിലാളിയും ലോറി ഡ്രൈവറുമായിരുന്നു.[3][4] പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ അയർലണ്ടിൽ നിന്ന് സ്കോട്ട്ലൻഡിലേക്ക് കുടിയേറിയവരായിരുന്നു അദ്ദേഹത്തിന്റെ പിതാമഹന്റെ മാതാപിതാക്കൾ.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)

2020 ഒക്ടോബർ 31 ന് 90 വയസ് പ്രായമുള്ളപ്പോൾ ബഹമാസിലെ നസ്സാവിലുള്ള ഭവനത്തിൽവച്ച് ഷോൺ കോണറി നിദ്രയിലായിരിക്കവേ മരണമടഞ്ഞു.[5][6] അദ്ദേഹത്തിന്റെ മരണം അന്നേ ദിവസംതന്നെ കുടുംബവും ഇയോൺ പ്രൊഡക്ഷനും അറിയിച്ചിരുന്നു.[7] കുറച്ചു അദ്ദേഹം രോഗാവസ്ഥയിലായിരുന്നുവെന്ന് മകൻ പ്രസ്താവിച്ചു.[8][9]

പുരസ്കാരങ്ങൾ

[തിരുത്തുക]
വർഷം പുരസ്കാരം ഇനം പ്രൊജക്റ്റ് ഫലം
1987 അക്കാദമി അവാർഡ് മികച്ച സഹനടൻ ദ അൺടച്ചബിൾസ് വിജയിച്ചു
1987 ബ്രിട്ടീഷ് അക്കാദമി ഫിലിം അവാർഡ് മികച്ച നടൻ ദ നേം ഓഫ് ദ റോസ് വിജയിച്ചു
മികച്ച സഹനടൻ ദ അൺടച്ചബിൾസ് നാമനിർദ്ദേശം
1989 ഇന്ത്യാനാ ജോൺസ് ആന്റ് ദ ലാസ്റ്റ് ക്രൂസേഡ് നാമനിർദ്ദേശം
1990 മികച്ച നടൻ ദ ഹണ്ട് ഫോർ റെഡ് ഒക്ടോബർ നാമനിർദ്ദേശം
1998 BAFTA ഫെല്ലോഷിപ്പ് recipient
1965 ഗോൾഡൻ ഗ്ലോബ് അവാർഡ് വേൾഡ് ഫിലിം ഫേവറിറ്റ് (male) - ഹെൻറിയെറ്റ പുരസ്കാരം നാമനിർദ്ദേശം
1968 നാമനിർദ്ദേശം
1971 വിജയിച്ചു
1987 മികച്ച സഹനടൻ - മോഷൻ പിക്ച്ചർ ദ അൺടച്ചബിൾസ് വിജയിച്ചു
1989 ഇന്ത്യാനാ ജോൺസ് ആന്റ് ദ ലാസ്റ്റ് ക്രൂസേഡ് നാമനിർദ്ദേശം
1995 സെസിൽ ബി. ഡെമില്ലെ അവാർഡ് recipient

അവലംബം

[തിരുത്തുക]
  1. Cohen, Susan; Cohen, Daniel (1985). Hollywood hunks and heroes. New York City, New York. p. 33. ISBN 0-671-07528-4. OCLC 12644589. {{cite book}}: Unknown parameter |editorial= ignored (help)CS1 maint: location missing publisher (link)
  2. Connery, Sir Sean. Who's Who. Vol. 2015 (online Oxford University Press ed.). A & C Black, an imprint of Bloomsbury Publishing plc. (subscription required)
  3. "Sean Connery Biography". Film Reference. Advameg, Inc. Retrieved 29 September 2007.
  4. "Case Study 1 – Sean Connery – James Bond". Familyrelatives.com. Treequest Limited. Archived from the original on 2012-08-22. Retrieved 6 August 2012.
  5. Harmetz, Aljean (31 October 2020). "Sean Connery, Who Embodied James Bond and More, Dies at 90". The New York Times. Retrieved 31 October 2020.
  6. Shapiro, T. Rees (31 October 2020). "Sean Connery, first James Bond of film, dies at 90". The Washington Post. Retrieved 31 October 2020.
  7. "Sean Connery: James Bond actor dies aged 90". BBC News (in ബ്രിട്ടീഷ് ഇംഗ്ലീഷ്). 31 October 2020. Retrieved 31 October 2020.
  8. "Sean Connery: James Bond actor dies aged 90". BBC News (in ബ്രിട്ടീഷ് ഇംഗ്ലീഷ്). 31 October 2020. Retrieved 31 October 2020.
  9. "Obituary: Sir Sean Connery". BBC News (in ബ്രിട്ടീഷ് ഇംഗ്ലീഷ്). 31 October 2020. Retrieved 31 October 2020.
"https://ml.wikipedia.org/w/index.php?title=ഷോൺ_കോണറി&oldid=4011236" എന്ന താളിൽനിന്ന് ശേഖരിച്ചത്