സീൻ യംഗ്
സീൻ യംഗ് | |
---|---|
ജനനം | മേരി സീൻ യംഗ് നവംബർ 20, 1959[1] ലൂയിസ്വില്ലെ, കെന്റക്കി, യു.എസ്. |
തൊഴിൽ | നടി |
സജീവ കാലം | 1980–ഇതുവരെ |
ജീവിതപങ്കാളികൾ | റോബർട്ട് ലുജൻ
(m. 1990; div. 2002)
(m. 2011) |
കുട്ടികൾ | 2 |
വെബ്സൈറ്റ് | maryseanyoung |
മേരി സീൻ യംഗ് (ജനനം: നവംബർ 20, 1959)[1] ഒരു അമേരിക്കൻ നടിയാണ്. നാനാ വിഭാഗങ്ങളിലെ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണെങ്കിലും സയൻസ് ഫിക്ഷൻ സിനിമകളിലെ വേഷങ്ങളിലൂടെയാണ് അവർ പ്രത്യേകിച്ച് അറിയപ്പെടുന്നത്.
സീൻ യംഗിന്റെ ആദ്യകാല വേഷങ്ങളിൽ ജെയ്ൻ ഓസ്റ്റൺ ഇൻ മാൻഹട്ടൻ (1980) എന്ന സ്വതന്ത്ര പ്രണയ ചിത്രവും ഒരു വാണിജ്യ വിജയമായിരുന്ന ഹാസ്യ സിനിമ സ്ട്രൈപ്സും (1981) ഉൾപ്പെടുന്നു. ബ്ലേഡ് റണ്ണർ (1982) എന്ന സയൻസ് ഫിക്ഷൻ സിനിമയിലെ റേച്ചലിന്റെ വേഷത്തിലൂടെയായിരുന്നു അവർ ചലച്ചിത്ര രംഗത്ത് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ബ്ലേഡ് റണ്ണർ 2049 (2017) എന്ന പേരിലുള്ള ചിത്രത്തിന്റെ തുടർച്ചയ്ക്കായി അവർ ഈ വേഷം വീണ്ടും ചെയ്തു. പിന്നീട് സയൻസ് ഫിക്ഷൻ സിനിമയായ ഡ്യൂണിൽ (1984) ചാനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അവർ, നോ വേ ഔട്ട് (1987) എന്ന ചിത്രത്തിലും കേറ്റ് എന്ന കഥാപാത്രമായി വാൾസ്ട്രീറ്റിലും (1987) ഫാറ്റൽ ഇൻസ്‌റ്റിങ്ക്റ്റ് (1993), ഏസ് വെഞ്ചുറ: പെറ്റ് ഡിറ്റക്ടീവ് (1994) എന്നീ ഹാസ്യാത്മക ചിത്രങ്ങളിലെ താര വേഷങ്ങളും അവതരിപ്പിച്ചു.
ആദ്യകാല ജീവിതം
[തിരുത്തുക]ടെലിവിഷൻ പരിപാടികളുടെ നിർമ്മാതാവും പത്രപ്രവർത്തകനുമായിരുന്ന ഡൊണാൾഡ് യംഗ് ജൂനിയറിന്റെയും തിരക്കഥാകൃത്തും പബ്ലിക് റിലേഷൻസ് എക്‌സിക്യൂട്ടീവും പത്രപ്രവർത്തകയുമായിരുന്ന ലീ ഗുത്രിയുടെയും (ജനനം മേരി ലീ കെയ്ൻ) മകളായി കെന്റക്കിയിലെ ലൂയിസ്‌വില്ലിലാണ് യംഗ് ജനിച്ചത്.[2][3] ഒഹായോയിലെ ക്ലീവ്‌ലാൻഡ് ഹൈറ്റ്‌സിലെ ക്ലീവ്‌ലാൻഡ് ഹൈറ്റ്‌സ് ഹൈസ്‌കൂളിൽ പഠിച്ച യംഗ് പക്ഷേ അവിടെനിന്ന് ബിരുദം നേടിയില്ല. ഇതിനെ തുടർന്ന് മിഷിഗണിലെ ഇന്റർലോച്ചനിലുള്ള ഇന്റർലോചെൻ ആർട്‌സ് അക്കാദമിയിൽ ചേർന്നു.[4] ന്യൂയോർക്ക് സിറ്റിയിലെ സ്കൂൾ ഓഫ് അമേരിക്കൻ ബാലെയിലും അവർ പഠിച്ചു.[5] ഒരു നടിയാകുന്നതിന് മുമ്പ്,മോഡലായും ബാലെ നർത്തകിയായും അവർ ജോലി ചെയ്തു.
സ്വകാര്യ ജീവിതം
[തിരുത്തുക]1990-ൽ, നടനും സംഗീതസംവിധായകനുമായ റോബർട്ട് ലുജനെ വിവാഹം കഴിച്ച അവർക്ക് രണ്ട് ആൺമക്കളുണ്ട്.[6] 2002ൽ ഇരുവരും വേർപിരിഞ്ഞെങ്കിലും 2011ൽ വീണ്ടും വിവാഹിതരായി.[7]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 Welsh, J. M. (2013). The Oliver Stone Encyclopedia. Lanham: Scarecrow Press. p. 286. ISBN 9780810883529.
- ↑ "Donald Young". Variety. March 5, 1995. Retrieved February 6, 2016.
- ↑ Robert Kane
- ↑ [1] Archived ഏപ്രിൽ 11, 2012 at the Wayback Machine
- ↑ Sean Young biography. The New York Times. accessed July 31, 2011.
- ↑ "Sean Young".
- ↑ Valby, Karen (September 21, 2007). "Sean Young: 'I'm a Comeback Waiting To Happen'". EW.com. Archived from the original on February 26, 2014. Retrieved January 30, 2008.