Jump to content

സഞ്ജീവനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Selaginella bryopteris എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സഞ്ജീവനി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
S. bryopteris
Binomial name
Selaginella bryopteris
(L.) Baker, 1884

പാറയിലും മറ്റും പറ്റിപ്പിടിച്ച് വളരുന്ന (Lithophyte) ഒരു ഔഷധസസ്യമാണ് സഞ്ജീവനി (ശാസ്ത്രീയനാമം: Selaginella bryopteris) (Devanagari:संजीवनी; English: Sanjeevani). ജീവൻ പകർന്നുനൽകുന്നത് എന്നാണ് സഞ്ജീവനി എന്ന വാക്കിനർത്ഥം. ആരവല്ലി പർവ്വതനിരകളിൽ ഈ സസ്യത്തെ കണ്ടുവരുന്നു.[1]

വിവരണം

[തിരുത്തുക]

മറ്റു ലിതോഫൈറ്റുകളെപ്പോലെ (Lithophyte) ഈ സസ്യത്തിനും ജലത്തിന്റെ അഭാവത്തിൽ മാസങ്ങൾ ഉണങ്ങിയ അവസ്ഥയിൽ അതിജീവിക്കാനും ജലം ലഭിക്കുമ്പോൾ വീണ്ടും പഴയതുപോലെ പച്ചപ്പിലേക്ക് തിരികെ വരാനും കഴിയും.[2] സൂര്യാഘാതം, അൾട്രാ വയലറ്റ് രശ്മികൾ കൊണ്ടും ഓക്സൈഡേഷൻ കൊണ്ടുമുള്ള കോശനാശം, എന്നിവ തടയാനും കോശവളർച്ചക്കും ഈ ചെടിയുടെ സത്ത്‌ ഗുണകരമാണെന്ന് കരുതുന്നു.[1]

ഐതിഹ്യം

[തിരുത്തുക]

ഹൈന്ദവ പുരാണങ്ങളിലും രാമയണത്തിലും പരാമർശിക്കുന്ന സഞ്ജീവനി ഈ സസ്യം ആണെന്ന് വിശ്വസിക്കപ്പെടുന്നുണ്ടെങ്കിലും, ചിലപഠനങ്ങൾ അതിനോട് അനുകൂലിക്കുന്നില്ല.[3][2]

അവലംബം

[തിരുത്തുക]
  1. 1.0 1.1 Sah, NK; Singh, SN; Sahdev, S; Banerji, S; Jha, V; Khan, Z; Hasnain, SE (September 2005). "Indian herb 'Sanjeevani' (Selaginella bryopteris) can promote growth and protect against heat shock and apoptotic activities of ultra violet and oxidative stress". Journal of biosciences. 30 (4): 499–505. PMID 16184012.
  2. 2.0 2.1 K. N., Ganeshaiah; R., Vasudeva; Shaanker, Uma (August 2009). "In search of Sanjeevani" (PDF). Current Science. 97(4): 484–489.
  3. Telegraph India

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സഞ്ജീവനി&oldid=3486096" എന്ന താളിൽനിന്ന് ശേഖരിച്ചത്