ശക്തി കപൂർ
ശക്തി കപൂർ | |
---|---|
सुनील सिकन्दरलाल कपूर | |
ജനനം | Sunil Sikanderlal Kapoor 3 സെപ്റ്റംബർ 1952[1] |
കലാലയം | Kirori Mal College ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ |
തൊഴിൽ | അഭിനേതാവ് , Comedian |
സജീവ കാലം | 1972 - ഇതുവരെ |
ജീവിതപങ്കാളി(കൾ) | ശിവാംഗി (m. 1982) |
കുട്ടികൾ | Siddhanth Kapoor ശ്രദ്ധ കപൂർ |
ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടനാണ് ശക്തി കപൂർ. (ജനനം: സെപ്റ്റംബർ 3, 1958). പ്രധാനമായും ഹാസ്യവേഷങ്ങളിലും, വില്ലൻ വേഷങ്ങളിലുമാണ് ശക്തി കപൂർ അഭിനയിച്ചിട്ടുള്ളത്. മറ്റൊരു നടനായ കാദർ ഖാൻ ജോഡിയായി 100 ലധികം ചിത്രങ്ങളിൽ ശക്തി കപൂർ അഭിനയിച്ചിട്ടൂണ്ട്.
ശക്തി കപൂർ ജനിച്ചത് മുംബൈയിലാണ്.
അഭിനയ ജീവിതം
[തിരുത്തുക]1972 ലാണ് ശക്തി കപൂർ തന്റെ അഭിനയ ജീവിതം തുടങ്ങിയത്. മികച്ച ഹാസ്യനടനുള്ള പുരസ്കാരത്തിന് പല തവണ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഒരു തവണ മാത്രമേ പുരസ്കാരം ലഭിച്ചിട്ടുള്ളൂ. ഈയിടെ ശക്തി കപൂർ സംവിധായകനായ പ്രിയദർശന്റെ ചിത്രങ്ങളിൽ തുടർച്ചയായി അഭിനയിച്ചിരുന്നു.
വിവാദങ്ങൾ
[തിരുത്തുക]2005 ൽ ഒരു മാധ്യമങ്ങളുടെ രഹസ്യ പ്രവർത്തനത്തിൽ ശക്തി കപൂർ പെൺകുട്ടികളെ വശീകരിച്ച അഭിനയ രംഗത്തേക്ക് കൊണ്ടുവരുന്നതായി ആരോപണങ്ങൾ ഉയർന്നു.[3] ഇതു മൂലം മാധ്യമങ്ങളിൽ നിന്നും സിനിമ അഭിനയത്തിൽ നിന്നും കുറെ കാലത്തേക്ക് അദ്ദേഹം മാറി നിന്നു.
സ്വകാര്യ ജീവിതം
[തിരുത്തുക]ശക്തി കപൂർ വിവാഹം ചെയ്തിരിക്കുന്നത് ശിവാംഗിയെ ആണ്. ഇവർക്ക് രണ്ട് മക്കളുണ്ട്. മറാത്തി നടീയായ പദ്മിനി കോലാപുരി ഭാര്യാസഹോദരിയാണ്.
പുരസ്കാരങ്ങൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Anubha Sawhney (3 August 2003). "Shakti Kapoor: The role of a lifetime". The Times of India. Retrieved 24 April 2016.
- ↑ Nair, Kalpana (17 July 2015). "Beti Bachao: Shakti Kapoor wants Shraddha married in 3 years". Firstpost. Retrieved 24 April 2016.
- ↑ Things getting tough for Shakti Kapoor : Bollywood News : ApunKaChoice.Com