ഷൈനി അഹൂജ
ഷൈനി അഹൂജ | |
---|---|
ജനനം | ഷൈനി അഹൂജ |
തൊഴിൽ | നടൻ, മോഡൽ |
ജീവിതപങ്കാളി(കൾ) | Anupam Ahuja....(nee Pandey)[1] |
ബോളിവുഡിലെ ഒരു പ്രമുഖ നടനാണ് ഷൈനി അഹൂജ (ജനനം മേയ് 15, 1975). അദ്ദേഹത്തിന്റെ പിതാവ ഒരു സൈനിക ഉദ്ദ്യോഗസ്ഥനായിരുന്നു. ഡെഹ്‌റാഡൂണിലാണ് അഹൂജ ജനിച്ചത്.
ജീവചരിത്രം
[തിരുത്തുക]സിനിമജീവിതം
[തിരുത്തുക]2004 ൽ നിർമ്മിച്ച് 2005 ൽ ഇറങ്ങിയ ഹസാരോം ഖ്വായിഷേൻ ഐസി എന്ന സിനിമയാണ് ആദ്യ സിനിമ. അദ്ദേഹത്തിന്റെ ഈ സിനിമയിലെ അഭിനയത്തിന് ഒരു പാട് നല്ല അഭിപ്രായങ്ങൾ ലഭിച്ചിരുന്നു. മികച്ച പുതുമുഖ നടനുള്ള 2006 ലെ ഫിലും ഫെയർ അവാർഡും ഈ ചിത്രത്തിലെ അഭിനത്തിന് അദ്ദേഹത്തിന് ലഭിച്ചു. പക്ഷേ അദ്ദേഹത്തിനെ പ്രശസ്തനാക്കിയ ചിത്രം മഹേഷ് ഭട്ടിന്റെ ഗാംങ്സ്റ്റർ എന്ന 2006 ൽ ഇറങ്ങിയ ചിത്രമായിരുന്നു. ആ വർഷം തന്നെ പിന്നീട് ഇറങ്ങിയ വോ ലംഹേ എന്ന ചിത്രവും നല്ല പ്രസിദ്ധി നേടി. ഈ ചിത്രം 1970 കളിലെ നായിക നടിയായിരുന്ന പർവീൺ ബാബിയും ബോളിവുഡ് സംവിധായകനുമായ മഹേഷ് ഭട്ടും തമ്മിലുള്ള പ്രണയകഥയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. 2007 ലെ ഷൈനി ശിൽപ്പ ഷെട്ടിയോടൊപ്പം അഭിനയിച്ച ചിത്രമായ ലൈഫ് ഇൻ അ മെട്രോ എന്ന ചിത്രം ഒരു നല്ല വിജയചിത്രമായിരുന്നു. പിന്നീട് ഇറങ്ങിയ ബൂൽ ബുലൈയ്യ എന്ന ചിത്രവും ഒരു വൻവിജയമായിരുന്നു.
സ്വകാര്യ ജീവിതം
[തിരുത്തുക]ഷൈനി അഹൂജ തന്റെ പഠനം പൂർത്തിയാക്കിയത് ഡെൽഹിയിലെ ആർമി പബ്ലിക് സ്കൂളിലായിരുന്നു. അദ്ദേഹം ആദ്യ വിദ്യാഭ്യാസം പൂർത്തിയാക്കിയത് റാഞ്ചിയിലായിരുന്നു. 2009 ജൂൺ 15-ന് പീഡിപ്പിച്ചു എന്ന വീട്ടുവേലക്കാരിയുടെ പരാതിയെത്തുടർന്ന് അഹൂജയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു[2].
അവാർഡുകൾ
[തിരുത്തുക]- 2006: സ്ക്രീൻ അവാർഡ് : മികച്ച പുതുമുഖം
- 2006: സീ അവാർഡ് : മികച്ച പുതുമുഖ : ഹസാരോം ഖ്വായിഷേൻ ഐസി
- 2006: ഐഫ അവാർഡ് : മികച്ച പുതുമുഖം - ഹസാരോം ഖ്വായിഷേൻ ഐസി
- 2006: സ്റ്റാർഡസ്റ്റ് അവാർഡ് : മികച്ച പുതുമുഖം - ഹസാരോം ഖ്വായിഷേൻ ഐസി
- 2007: ഐഫ അവാർഡ് : മികച്ച നടൻ ക്രിട്ടിക്സ് അവാർഡ് - ഗാംങ്സ്റ്റർ
- 2007: സാമൂഹിക യുവ അവാർഡ് - ഗാങ്സ്റ്റർ
- 2008: കലാകാർ അവാർഡ് : മികച്ച നടൻ - ഖോയ ഖോയ ചാന്ദ്
അഭിനയിച്ച ചിത്രങ്ങൾ
[തിരുത്തുക]ചിത്രം | വർഷൻ | വേഷം | കുറിപ്പുകൾ |
---|---|---|---|
ഹസാരോം ഖ്വായിഷേൻ ഐസി | 2005 | Vikram Malhotra | Winner, Best Debut Award from Filmfare, Zee, Screen, Iffwa, Stardust |
Sins' | 2005 | Father William | |
കരം | 2005 | ACP Wagh Pratap Singh | അതിഥി താരം |
Kal: Yesterday and Tomorrow | 2005 | തരുൺ ഹക്സർ | |
ഗാങ്സ്റ്റർ | 2006 | ദയ ശങ്കർ | Winner, 2007: IIFA Awards: Best Actor (Critics) ,Society young achiever's Award 2007, Filmfare best actor in negetive role |
ഫണ | 2006 | സൂരജ് അഹൂജ | അതിഥി താരം |
സിന്ദഹി റോക്സ് | 2006 | ||
വോ ലംഹേ | 2006 | ആദിത്യ ഗരേവാൾ | |
ലൈഫ് ഇൻ അ മെട്രോ | 2007 | Akash | |
ബൂൽ ബുലൈയ്യ | 2007 | സിദ്ദാർഥ് | |
ഖോയ ഖോയ ചാന്ദ് | 2007 | Zaffar | Winner, Best actor Kalakar award 2008 |
ഹൈജാക്ക് | 2008 | വിക്രം മദാൻ | |
ഹർ പൽ | 2008 |
അവലംബം
[തിരുത്തുക]- ↑ https://www.indiatoday.in/magazine/nation/story/20090629-the-shine-wears-off-740063-2009-06-18
- ↑ "Charged with rape, Shiney sent to 3-day police custody" (in English). IBNLive. 2009 ജൂൺ 15. Archived from the original on 2009-06-17. Retrieved 2009 ജൂൺ 15.
{{cite web}}
: Check date values in:|accessdate=
and|date=
(help)CS1 maint: unrecognized language (link)