Jump to content

ചോലവനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Shola എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചോലവനം ബ്രഹ്മഗിരിയിലെ കൊടഗിൽ നിന്നുളള ചിത്രം

വളരെ ഉയരത്തിൽ ഉള്ള ഉയരം കുറഞ്ഞ നിത്യഹരിത വനങ്ങളാണ് ചോലവനങ്ങൾ.[1] മരങ്ങളുടെ നിബിഡമായ ശാഖകൾ പരസ്പരം കോർത്തിണങ്ങിക്കിടക്കുന്ന ഹരിതവിസ്തൃതിയാണ് ഷോലക്കാടുകൾ എന്നും അറിയപ്പെടുന്ന ഈ വനവിഭാഗം. [2] ചോലവനങ്ങൾ പശ്ചിമഘട്ടത്തിന്റെ തെക്കു ഭാഗത്ത് കേരളം, കർണാടക, തമിഴ്‌നാട്‌ എന്നീ സംസ്ഥാനങ്ങളിൽ കണ്ടു വരുന്നു. ചോലവനങ്ങളും പുൽമേടുകളും സാധാരണയായി ഇടകലർന്നു കാണുന്നു. ചോലവന ആവാസ വ്യവസ്ഥയിൽ 80 ശതമാനം പുൽമേടുകൾ ആണ്[3]

സമുദ്രനിരപ്പിൽ നിന്നും 1800 മീറ്റർ[4] ഉയരത്തിൽ ആണ് ചോലവനങ്ങൾ കാണപ്പെടുന്നത്.വംശനാശഭീഷണി നേരിടുന്ന ധാരാളം ജീവജാലങ്ങൾ ഇവിടെ കാണപ്പെടുന്നു. പുലി,കടുവ,ആന,കാട്ടുപോത്ത് എന്നീ മൃഗങ്ങളെ ചോലവനങ്ങളിൽ കണ്ടു വരുന്നു. വംശനാശം നേരിട്ടു കൊണ്ടിരിക്കുന്ന വരയാടുകളെ[5] ചോലവനങ്ങളിൽ മാത്രം കാണുന്നു.[6]

ഇടവിട്ടുണ്ടാകുന്ന കാട്ടുതീ ഇലകളുടെ അവശിഷ്ടങ്ങളെയും മറ്റും നശിപ്പിക്കുകയും പുൽമേടുകളെ ക്രമപ്പെടുത്തുകയും വലിയ കാട്ടുതീ തടയുകയും ചെയ്യുന്നു ഇതു ചോലവനങ്ങളുടെ മാത്രം പ്രത്യേകതയാണ്

Exacum bicolor,ചോലവനത്തിലെ കണ്ണാന്തളി.

അവലംബം

[തിരുത്തുക]
  1. http://civetcat.com/Locality/sholaforest.html.
  2. അരണ്യം മാസിക,മധുവനങ്ങൾ ഭൂമിയുടെ മധുപാത്രങ്ങൾ,ഡോ.ഇ.ബാനർജി,നവംബർ 2013
  3. http://www.vedamsbooks.com/no36422.htm
  4. http://expert-eyes.org/shola.html
  5. ഐ.യു.സി.എൻ ചുവന്ന പട്ടികയിൽ
  6. http://www.nilgiriswaterportal.in/nilgiris_region/nilgiri-biosphere-reserve
"https://ml.wikipedia.org/w/index.php?title=ചോലവനം&oldid=3676785" എന്ന താളിൽനിന്ന് ശേഖരിച്ചത്