സിയാചിൻ ഹിമാനി
Type | ഹിമാനി |
---|---|
Location | കശ്മീർ |
Length | 70 km (43 mi) |
Status | ഇന്ത്യ-പാകിസ്താൻ തർക്കപ്രദേശം. പടിഞ്ഞാറൻ സിയാചിൻ ഒഴികെയുള്ള പ്രദേശങ്ങൾ ഇന്ത്യയുടെ നിയന്ത്രണത്തിലാണ്. അതിന്റെ കൈവഴികളടക്കം.(പാകിസ്താൻ നിയന്ത്രിക്കുന്ന സാൾട്ടോ റിഡ്ജിന്റെ പടിഞ്ഞാറൻ ചരിവുകൾ സിയാചിൻ മലകളുടെ പടിഞ്ഞാറൻ മേഖലയാണ്)[1] [2] [3] [4] |
ഹിമാലയൻ മലനിരകളിലെ കിഴക്കൻ കാരക്കോറത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഹിമാനിയാണ് സിയാചിൻ ഹിമാനി. അക്ഷാംശരേഖാംശം 35°30′N 77°00′E / 35.5°N 77.0°E ലായി ഇന്ത്യാ-പാക് ഇന്തോ-പാക് നിയന്ത്രണരേഖയ്ക്ക് തൊട്ട് കിഴക്കായാണ് ഇതിന്റെ സ്ഥാനം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയാണിത്.[5] എഴുപത് കിലോമീറ്റർ നീളമുള്ള സിയാചിൻ ഹിമാനി കാരക്കോറത്തിലെ ഏറ്റവും നീളം കൂടിയതും ധ്രുവേതര മേഖലയിൽ ലോകത്തിൽ രണ്ടാമത്തേതുമാണ്[6]. സമുദ്രനിരപ്പിൽ നിന്ന് 5753 മീറ്റർ (18,875 അടി) ഉയരത്തിലാണ് ഇതിന്റെ കിടപ്പ്. സിയാചിൻ ഹിമാനിയെ ഭൂമിയുടെ മൂന്നാം ധ്രുവം എന്നും വിളിക്കാറുണ്ട്.[7] സിയാചിൻ ഹിമാനിയും അതിന്റെ എല്ലാ കൈവഴികളും ഇന്ത്യയുടെ നിയന്ത്രണത്തിലാണ്.
ശീതകാലത്ത് ഇവിടുത്തെ ശരാശരി മഞ്ഞുവീഴ്ച്ച 10.5 മീറ്റർ(35 അടി) ആണ്. താപനില മൈനസ് 50 ഡിഗ്രിസെൽഷ്യസായി താഴുകയും ചെയ്യും. സിയചിൻ ഹിമാനിയുടെ എല്ലാ കൈവഴികളുമുൾപ്പടെ മൊത്തം സിയാചിൻനിരകൾ 700 ചതുരശ്ര കിലോമീറ്റർ വിസ്ത്രീർണ്ണം വരും. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഹെലിപ്പാഡും (ഇന്ത്യ നിർമ്മിച്ചത്) ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയും സിയാചിൻ നിരകളിലാണ്[8]. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 21,000 അടി (6400 മീറ്റർ) ഉയരത്തിലാണിത്.
ഭൂമിശാസ്തം
[തിരുത്തുക]പേര്
[തിരുത്തുക]കൊടുംശൈത്യമാണ് ഇവിടുത്തെ കാലാവസ്ഥയെങ്കിലും "സിയാചിൻ" എന്ന നാമത്തിന്റെ അർത്ഥം “കാട്ടുപനിനീർപ്പൂക്കളുടെ ഇടം” (place of wild roses) എന്നാണ്. ഹിമാലയ താഴ്‌വരയിലെ കാട്ടുപൂക്കളുടെ നിറഞ്ഞ സാന്നിധ്യമായിരിക്കാം ഈ പേരിനു പിന്നിൽ.
മഞ്ഞുരുക്കം
[തിരുത്തുക]നുബ്റ നദിയുടെ പ്രധാന ഉറവിടം സിയാചിൻ മഞ്ഞുമലകളുടെ മഞ്ഞുരുക്കമാണ്. നുബ്‌റ നദി ഷയോക്ക് നദിയിലോട്ട് ഒഴുകുന്നു. ഷയോക്ക് പിന്നെ സിന്ധു നദിയിൽ ചേരുന്നു. അങ്ങനെ സിന്ധു നദിയുടെ ഏറ്റവും വലിയ ജലസ്രോതസ്സായി മാറുന്നു സിയാചിൻ മഞ്ഞുമല. ആഗോള താപനത്തിന്റെ പ്രത്യാഘാതം സിയാചിൻ മഞ്ഞുമല അസാധാരണനിലയിൽ ഉരുകുന്നതിനും ഹിമാലയത്തിന്റെ വടക്കൻ ഭാഗങ്ങളിൽ മഴപെയ്യുന്നതിനും കാരണമാകുന്നു. സമീപ ദശാബ്ദങ്ങളിൽ മഞ്ഞുമലയുടെ വ്യാപ്തം വലിയ അളവിൽ കുറഞ്ഞുവരുന്നതായും കാണുന്നു. 1984 മുതലുള്ള സൈനിക ഇടപെടലും സാനിധ്യവും ഇവിടുത്തെ മഞ്ഞുമലയെ ദോഷകരമായി ബാധിച്ചിട്ടുണ്ട് എന്നും ആരോപിക്കപ്പെടുന്നു [9].
യുദ്ധ മേഖല
[തിരുത്തുക]1984 ഏപ്രിലിൽ നടത്തിയ ഓപ്പറേഷൻ മേഘദൂതിലൂടെയാണ് ഇന്ത്യൻ സൈന്യം സിയാചിൻ ഗ്ലേഷ്യറിനെ പൂർണ്ണനിയന്ത്രണത്തിലാക്കിയത്. 1984 മുതൽ ഇന്ത്യയും പാകിസ്താനും ഇടവിട്ട് പോരാട്ടമുണ്ടാവുന്ന, ഭൂമിയിലെ ഏറ്റവും ഉയർന്ന യുദ്ധ മേഖലയാണ് സിയാചിൻ മലനിരകൾ. 6000 മീറ്റർ ഉയരത്തിലുള്ള ഈ നിരകളിൽ ഇരു രാജ്യങ്ങളുടെയും സ്ഥിരമായ സൈനിക സാനിധ്യമുണ്ട്. പർവ്വത നിരകളിലെ യുദ്ധമുറയ്ക്ക് ഉദാഹരണമാണ് സിയാചിൻ. ഇരു രാജ്യങ്ങളും തങ്ങളുടെ സൈന്യത്തെ ഇവിടുന്ന് പിൻവലിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിലും[അവലംബം ആവശ്യമാണ്] 1999-ലെ കാർഗിൽ യുദ്ധത്തിന് ശേഷം വീണ്ടും മറ്റൊരു കാർഗിൽ ആവർത്തിക്കുമോ എന്ന് ആശങ്കിച്ച് ഇന്ത്യ അതിൽ നിന്ന് പിന്നോട്ട് പോവുകയായിരുന്നു.
2012 ഏപ്രിൽ 7-ന് സിയാചിൻ ഹിമാനിക്കടുത്തുള്ള പാകിസ്താൻ സൈനിക ക്യാമ്പിൽ ഹിമാനി വീഴ്ചയെ തുടർന്ന് 130 പാകിസ്താൻ സൈനികർ മഞ്ഞിനടിയിലകപ്പെട്ടു.[10]
വിനോദ സഞ്ചാരം
[തിരുത്തുക]സിയാച്ചിൻ ഹിമാനിയുടെ ഒരു ഭാഗം വിനോദ സഞ്ചാരികൾക്കു തുറന്നുകൊടുക്കാൻ ഇന്ത്യൻ കരസേനയ്ക്ക് പദ്ധതിയുണ്ട്. ഇതുവഴി സിയാച്ചിൻ ബേസ് ക്യാംപ് മുതൽ കുമാർ പോസ്റ്റ് വരെ സന്ദർശനം നടത്താൻ വിനോദ സഞ്ചാരികൾക്ക് കഴിയും[11]
അവലംബം
[തിരുത്തുക]- ↑ See http://www.bharat-rakshak.com/MONITOR/ISSUE6-1/Siachen.html Archived 2012-06-14 at the Wayback Machine for perhaps the most detailed treatment of the geography of the conflict, including its early days, and under section "3." the current status of Indian control of Gyong La, contrary to the oft-copied misstatement in the old error-plagued summary at http://www.globalsecurity.org/military/world/war/siachen.htm
- ↑ See http://www.hinduonnet.com/fline/fl2304/stories/20060310001704400.htm Archived 2008-12-11 at the Wayback Machine for a detailed, current map showing Pakistan control west of the Saltoro Ridge crest, Indian control of the entire Siachen Glacier and the top of the Saltoro Ridge.
- ↑ "Indians have been able to hold on to the tactical advantage of the high ground. Most of India's many outposts are west of the (Siachen) Glacier along the Saltoro Ridge." Bearak, Barry (May 23, 1999). "THE COLDEST WAR; Frozen in Fury on the Roof of the World". The New York Times. Retrieved 2009-02-20.
- ↑ In an academic study with detailed maps and satellite images, co-authored by brigadiers from both the Pakistani and Indian military, pages 16 and 27: "Since 1984, the Indian army has been in physical possession of most of the heights on the Saltoro Range west of the Siachen Glacier, while the Pakistan army has held posts at lower elevations of western slopes of the spurs emanating from the Saltoro ridgeline. The Indian army has secured its position on the ridgeline." Hakeem, Asad (2007-09-01). "Demilitarization of the Siachen Conflict Zone" (PDF). Sandia Report. Sandia National Laboratories, Albuquerque, NM, USA. Archived from the original (PDF) on 2012-04-17. Retrieved 2009-02-20.
{{cite web}}
: Unknown parameter|coauthors=
ignored (|author=
suggested) (help) - ↑ മാതൃഭൂമി ഇയർബുക്ക്. മാതൃഭൂമി. 2012. ISBN 978-81-8265-259-0.
- ↑ Siachen Glacier is 70 km (43.5 mile) long; Tajikistan's Fedchenko Glacier is 77 km long. The second longest in the Karakoram Mountains is the Biafo Glacier at 63 km. Measurements are from recent imagery, supplemented with Russian 1:200,000 scale topographic mapping as well as the 1990 "Orographic Sketch Map: Karakoram: Sheet 2", Swiss Foundation for Alpine Research, Zurich.
- ↑ "നാഷണൽ ജ്യോഗ്രഫി എജ്യൂക്കേഷൻ എൻസൈക്ലോപീഡിയ". Archived from the original on 2014-02-09. Retrieved 2013-03-19.
- ↑ "Siachen: The world's highest cold war" (in English). CNN. Wednesday, September 17, 2003 Posted: 0550 GMT ( 1:50 PM HKT). Archived from the original on 2016-08-23. Retrieved 2009-03-30.
{{cite news}}
: Check date values in:|date=
(help); Unknown parameter|coauthors=
ignored (|author=
suggested) (help)CS1 maint: unrecognized language (link) - ↑ Zee News - Siachen glacier melting fast due to military activity: study
- ↑ BBC News - Avalanche buries 100 Pakistani troops in Kashmir
- ↑ "വ്യോമസേനയ്ക്കു പുതുശക്തി; 5 റഫാൽ വിമാനങ്ങൾ നാളെയെത്തും". Retrieved 2020-07-28.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Video about the Conflict in the Siachen area and its consequences
- Siachen Peace Park Initiative
- Blankonthemap The Northern Kashmir WebSite
- Outside magazine article about Siachen battleground Archived 2010-04-02 at the Wayback Machine
- BBC News report: Nuclear rivals in Siachen talks; May 26, 2005
- Siachen - A War for ice - An awarded documentary on the Siachen War Archived 2005-06-11 at the Wayback Machine
- Why Siachen Matters?