Jump to content

സ്കാർ‌ഡു

Coordinates: 35°17′25″N 75°38′40″E / 35.29028°N 75.64444°E / 35.29028; 75.64444
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Skardu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Skardu


  • سکردو
  • སྐར་མདོ
Top left to right: Deosai National Park,
Shangrila Resort,
Satpara Lake,
and Trango Towers
Skardu is located in Gilgit Baltistan
Skardu
Skardu
Location in the Karakoram region
Skardu is located in India
Skardu
Skardu
Skardu (India)
Coordinates: 35°17′25″N 75°38′40″E / 35.29028°N 75.64444°E / 35.29028; 75.64444
CountryIndia
Autonomous territoryGilgit Baltistan
DistrictSkardu
ഉയരം
2,228 മീ(7,310 അടി)
സമയമേഖലPST
 • Summer (DST)GMT+5:00

പാകിസ്താന്റെ അനധികൃത നിയന്ത്രണത്തിലുള്ളതും ഔദ്യോഗികമായി ഇന്ത്യക്ക് അവകാശപ്പെട്ടതുമായ ഗിൽഗിത്-ബാൾട്ടിസ്ഥാൻ മേഖലയിലെ ഒരു അധിനിവേശ നഗരമാണ് സ്കാർ‌ഡു (ഉറുദു: سکردو, ബാൾട്ടി: སྐར་ མདོ་). ഇത് സ്കാർ‌ഡു ജില്ലയുടെ തലസ്ഥാനമായി പ്രവർത്തിക്കുന്നു. സിന്ധു, ഷിഗാർ നദികളുടെ സംഗമസ്ഥാനത്ത് 10 കിലോമീറ്റർ (6 മൈൽ) വീതിയും 40 കിലോമീറ്റർ (25 മൈൽ) നീളമുള്ള സ്കാർഡു താഴ്വരയിൽ, സമുദ്രനിരപ്പിൽനിന്ന് ഏകദേശം 2,500 മീറ്റർ (8,202 അടി) ഉയരത്തിലാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്.[1] സമീപത്തുള്ള കാരക്കോറം പർവതനിരയിലെ നയൻ തൌസന്റേർസിലേയ്ക്കുള്ള ഒരു പ്രധാന കവാടമാണ് ഈ നഗരം. കാരക്കോറം പർവതനിരയെ ഹിമാലയത്തിൽനിന്ന് വേർതിരിക്കുന്ന സിന്ധു നദിയോരത്താണ് ഈ നഗരം നിലനിൽക്കുന്നത്.[2]

പദോത്പത്തി

[തിരുത്തുക]

"രണ്ട് ഉയർന്ന പ്രദേശങ്ങൾക്കിടയിലുള്ള താഴ്ന്ന ഭൂമി" എന്നർത്ഥമുള്ള ബാൾട്ടി പദത്തിൽ നിന്നാണ് "സ്കാർഡു" എന്ന പേര് ഉരുത്തിരിഞ്ഞതെന്നു കരുതപ്പെടുന്നു.[3] ഇത്തരത്തിൽ പരാമർശിക്കപ്പെട്ടിരിക്കുന്ന രണ്ട് ഉയർന്ന സ്ഥലങ്ങൾ ഷിഗാർ നഗരവും ഉയർന്ന തലത്തിലുള്ള സത്പരാ തടാകവുമാണ്.[4] സ്കാർഡുവിനെക്കുറിച്ചുള്ള ആദ്യ പരാമർശം പതിനാറാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലേതാണ്. പതിനാറാം നൂറ്റാണ്ടിലെ ‘തരിഖ്-ഇ-റാഷിദി ബാൾട്ടിസ്ഥാൻ’ എന്ന ഗ്രന്ഥത്തിൽ ഈ നഗരം അസ്കാർഡു എന്ന പേരിൽ പ്രദേശത്തെ ജില്ലകളിലൊന്നായി മിർസ ഹൈദർ (1499–1551) വിശേഷിപ്പിച്ചു. യൂറോപ്യൻ സാഹിത്യഗ്രന്ഥങ്ങളിൽ സ്കാർഡുവിനെക്കുറിച്ചുള്ള ആദ്യ പരാമർശനങ്ങൾ “എസ്കെർഡൌ” എന്ന പേരിൽ ഫ്രഞ്ചുകാരനായ ഫ്രാങ്കോയിസ് ബെർണിയറുടേതായിരുന്നു (1625-1688). അദ്ദേഹത്തിന്റെ പരാമർശത്തിനുശേഷം, സ്കാർഡു യൂറോപ്പിൽ നിർമ്മിക്കപ്പെട്ട ഏഷ്യൻ മാപ്പുകളിലേക്ക് വേഗത്തിൽ വരച്ചുചേർക്കപ്പെട്ടു. 1680–1700 കാലഘട്ടത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടതും ഡച്ച് എൻഗ്രേവറായിരുന്ന നിക്കോളാസ് വിഷെർ II രചിച്ചതുമായ "ഇൻഡിയെ ഓറിയന്റലിസ് നെക്ക് നോൺ ഇൻസുലാറം അഡിയാസെന്റിയം നോവ ഡിസ്ക്രിപ്റ്റോ" എന്ന മാപ്പിൽ എസ്‌കേർഡൌ എന്ന പേരിലാണ് ഇത് ആദ്യം പരാമർശിക്കപ്പെട്ടത്.

ചരിത്രം

[തിരുത്തുക]

ആദ്യകാല ചരിത്രം

[തിരുത്തുക]

എ.ഡി ഏഴാം നൂറ്റാണ്ടിന്റെ മധ്യത്തിൽ സോങ്ങ്‌സ്റ്റൺ ഗാംപോയുടെ കീഴിൽ ടിബറ്റൻ സാമ്രാജ്യം സ്ഥാപിതമായതുമുതൽ സ്കാർഡു പ്രദേശം ബുദ്ധ ടിബറ്റിന്റെ സാംസ്കാരിക മേഖലയുടെ ഭാഗമായിരുന്നു. ഏകദേശം ഒൻപതാം നൂറ്റാണ്ട് വരെ ടിബറ്റൻ താന്ത്രിക ലിഖിതങ്ങൾ ബാൾട്ടിസ്ഥാനിലുടനീളം കണ്ടെത്തിയിരുന്നു.[5] പ്രദേശത്തിന്റെ മധ്യേഷ്യയുമായുള്ള സാമീപ്യം കാരണമായി സ്കാർഡു ചൈനയുടെ ഇന്നത്തെ പടിഞ്ഞാറൻ പ്രവിശ്യയായ സിൻജിയാങ്ങിലെ കാഷ്ഗറിനടുത്തുള്ള ഗോത്രക്കാരുമായി അടുത്ത സമ്പർക്കം പുലർത്തിയിരുന്നു.[6]

ഏകദേശം 9 മുതൽ 10 വരെയുള്ള നൂറ്റാണ്ടുകളിൽ ടിബറ്റൻ മേൽക്കോയ്‌മ ബാൾട്ടിസ്ഥാനുമേൽ അടിയറ വയ്ക്കപ്പെടുകയും തുടർന്ന് പ്രാദേശിക പാരമ്പര്യമനുസരിച്ച് കശ്മീരിൽ നിന്നുള്ള ഇബ്രാഹിം ഷാ എന്ന കുടിയേറ്റക്കാരൻ ഒരു പ്രാദേശിക രാജകുമാരിയെ[7] വിവാഹം കഴിച്ചതിനെത്തുടർന്നു സ്ഥാപിതമായതെന്നു കരുതപ്പെടുന്നതും തുർക്കിക്[8] പാരമ്പര്യമുള്ളതുമായ ഒരു പ്രാദേശിക മാക്പോൺ രാജവംശത്തിന്റെ നിയന്ത്രണത്തിലായിത്തീർന്നു.

മക്പോൺ കാലഘട്ടം

[തിരുത്തുക]

ഏതാണ്ട് 1500 ഓടെ, മക്‌പോൺ ബോഖ ഈ പ്രദേശത്തെ ഭരണാധികാരിയായി കിരീടമണിയുകയും സ്കാർഡു നഗരം അദ്ദേഹത്തിന്റെ തലസ്ഥാനമായി സ്ഥാപിക്കുകയും ചെയ്തു.[9] ഏകദേശം ഈ കാലഘട്ടത്തിലാണ് സ്കാർഡു കോട്ട സ്ഥാപിക്കപ്പെട്ടത്.[10] തന്റെ ഭരണകാലത്ത്, പ്രദേശത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ വികസനത്തെ സഹായിക്കുന്നതിനായി മക്‌പോൺ ബൊഖ രാജാവ് കശ്മീരിൽ നിന്നും ചിലാസിൽ നിന്നും സ്കാർഡുവിലേക്ക് കരകൗശലത്തൊഴിലാളികളെ ഇറക്കുമതി ചെയ്തിരുന്നു.[11] തൊട്ടടുത്തുള്ള ഗിൽ‌ഗിറ്റ് പ്രദേശം ടിബറ്റൻ സ്വാധീനത്തിന്റെ വലയത്തിൽനിന്ന് പുറത്തുകടന്നപ്പോൾ, സ്കാർഡുവിന്റെ ബാൾട്ടിസ്ഥാൻ പ്രദേശം ലഡാക്കുപോലെയുള്ള പ്രദേശങ്ങളുടെ സാമീപ്യം കാരണം ടിബറ്റുമായി ബന്ധത്തിൽത്തുടർന്നു.[12] 1510 നും 1515 നും ഇടയിലുള്ള തന്റെ രണ്ടാമത്തെ ഉഡാസി യാത്രയിൽ സിഖ് മത സ്ഥാപകനായ ഗുരു നാനാക്ക് സ്കാർഡു സന്ദർശിച്ചുവെന്ന് സിഖുകാർ പരമ്പരാഗതമായി വിശ്വസിക്കുന്നു.[13]

മുഗൾ കാലഘട്ടം

[തിരുത്തുക]

1500 കളുടെ തുടക്കത്തിൽ, ഇന്നത്തെ ചൈനയിലെ സിൻജിയാങ് പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന തിമുരിഡ് യാർക്കന്റ് ഖാനേറ്റിലെ സുൽത്താൻ സെയ്ദ് ഖാൻ സ്കാർഡുവിനെയും ബാൾട്ടിസ്ഥാനെയും ആക്രമിച്ചു.[14] സുൽത്താൻ സെയ്ദിന്റെ അധിനിവേശം വ്യക്തമാക്കിയ ഭീഷണി കണക്കിലെടുത്ത് മുഗൾ ശ്രദ്ധ ഇവിടേയ്ക്ക് ആകർഷിക്കപ്പെടുകയും മുഗൾ ചക്രവർത്തി അക്ബർ 1586 ൽ ബാൾട്ടിസ്ഥാൻ പിടിച്ചടക്കാൻ പ്രേരിപ്പിക്കപ്പെടുകയും ചെയ്തു.[15] പ്രാദേശിക മാക്പോൺ ഭരണാധികാരികൾ വിശ്വസ്തത വാഗ്ദാനം ചെയ്യുകയും അതുമുതൽ അലി ഷേർ ഖാൻ അഞ്ചാൻ മുതലുള്ള സ്കാർഡു രാജാക്കന്മാർ മുഗൾ സാമ്രാജ്യ ചരിത്രത്തിൽ ലിറ്റിൽ ടിബറ്റിന്റെ ഭരണാധികാരികളായി പരാമർശിക്കപ്പെടുകയും ചെയ്തു.[16]

ആദം ഖാനും മൂത്ത സഹോദരൻ അബ്ദുൽ ഖാനും തമ്മിലുള്ള സ്കാർഡുവിന്റെ സിംഹാസനവുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കുന്നതിനായി 1634-6 ൽ വീണ്ടും ഷാജഹാന്റെ ഭരണകാലത്ത് സഫർ ഖാന്റെ നേതൃത്വത്തിൽ മുഗൾ സൈന്യം ഈ പ്രദേശത്തേക്ക് കടന്നു..[17][18] ഈ ഘട്ടത്തിനു ശേഷംമാത്രമാണ് ഷാജഹാന്റെയും ഔറംഗസീബിന്റെയും ഭരണകാലത്ത്, സ്കാർഡുവിന്റെ ഭരണകുടുംബം മുഗൾ നിയന്ത്രണത്തിൽ ഉറച്ചുനിന്നത്.[19] ബാൾട്ടിസ്ഥാൻ പോലെ നാമമാത്ര മൂല്യമുള്ള പ്രദേശങ്ങളിലേക്ക് പര്യവേഷണങ്ങൾ നടത്തുന്നതിനുള്ള മുഗൾ കിരീടത്തിന്റെ കഴിവ് അവരുടെ ഭണ്‌ഡാരത്തിലെ സമ്പത്തിന് ഊന്നൽ കൊടുത്തുകൊണ്ടുള്ളതായിരുന്നു.[20]

ഡോഗ്ര ഭരണം

[തിരുത്തുക]

1839-ൽ ഡോഗ്ര കമാൻഡർ സോറവാർ സിംഗ് കഹ്ലൂറിയ ബാൽട്ടി സേനയെ വാങ്കോ പാസ്, താനോ കുൻ സമതലങ്ങൾ എന്നിവിടങ്ങളിൽവച്ചു പരാജയപ്പെടുത്തിയത് സ്കാർഡു താഴ്‌വരയിലേയ്ക്കുള്ള അദ്ദേഹത്തിന്റെ ആക്രമണത്തിനുള്ള വഴിയൊരുക്കി.[21] ജമ്മു ആസ്ഥാനമായുള്ള ഡോഗ്ര രാജ്യത്തിനായി അദ്ദേഹം സ്കാർഡു കോട്ട പിടിച്ചെടുത്തു.[1] സിങ്ങിന്റെ സൈന്യം ബാരക്കുകളിൽ പ്രതിരോധത്തിലായിരുന്ന ധാരാളം ശത്രു സൈനികരെ കൂട്ടക്കൊല ചെയ്യുകയും പ്രാദേശിക ബാൾട്ടി ജനക്കൂട്ടത്തിനും അവരുടെ തലവന്മാർക്കും മുന്നിൽ ചിഗ്ടാനിലെ കഹ്‌ലോൺ റഹിം ഖാനെ പരസ്യമായി പീഡിപ്പിക്കുകയും ചെയ്തു.[22]

1841 ൽ ടിബറ്റിനെ കീഴടക്കാനുള്ള ശ്രമത്തിൽ ഡോഗ്ര സേന പരാജയപ്പെട്ടു. ഈ തോൽവിക്ക് ശേഷം ലഡാക്കികൾ ഡോഗ്ര ഭരണത്തിനെതിരെ മുന്നേറ്റം നടത്തി.[23] രാജാ അഹമ്മദ് ഷായുടെ നേതൃത്വത്തിലുള്ള ബാൾട്ടികളും താമസിയാതെതന്നെ ഡോഗ്രകൾക്കെതിരായ കലാപത്തിൽ ഏർപ്പെട്ടു. അതിനാൽ മഹാരാജ ഗുലാബ് സിംഗ് തന്റെ കമാൻഡർ വസീർ ലഖ്പത്തിനെ സ്കാർഡു തിരിച്ചുപിടിക്കാൻ അയച്ചു. പട്ടാളത്തെ ഒറ്റിക്കൊടുക്കാൻ ഒരു കാവൽക്കാരനെ പ്രരിപ്പിക്കുകവഴി ഒരു കോട്ടവാതിൽ തുറന്നുകിട്ടുവാനും അതുവഴി ഡോഗ്ര സേനയ്ക്ക് കോട്ട തിരിച്ചുപിടിക്കാനും ബാൾട്ടി പ്രതിരോധക്കാരെ കൂട്ടക്കൊല ചെയ്യാനും സാധിച്ചു.[24] ജമ്മുവിലെ ദോഗ്ര മഹാരാജാവിന് വാർഷിക കപ്പം നൽകാനും കോട്ടയിലെ വിഭവങ്ങൾ നൽകാനും ബാൾട്ടിസ്ഥാനിലെ രാജാവ് നിർബന്ധിതനായിത്തീർന്നു.[25]

ഡോഗ്ര വിജയത്തെത്തുടർന്ന്, കലാപസമയത്ത് ജമ്മു കിരീടത്തോടുള്ള വിശ്വസ്തതയ്ക്ക് പകരമായി മുഹമ്മദ് ഷായെ സ്കാർഡുവിലെ രാജാവായി കിരീടമണിയിക്കുകയും കൂടാതെ ഡോഗ്ര ഭരണത്തിൻ കീഴിൽ കുറച്ച് അധികാരം പ്രയോഗിക്കാനും സാധിച്ചു.[26] 1851 വരെ ബാൾട്ടിസ്ഥാനിലെ സിവിലിയൻ അഡ്മിനിസ്ട്രേറ്ററായി കേദാരു തനേദാർ നിയമിതനാകുന്നതുവരെ സൈനിക മേധാവികൾ ഈ പ്രദേശത്തിന്റെ യഥാർത്ഥ ഭരണാധികാരം വഹിച്ചിരുന്നു.[27] ഇക്കാലത്ത് സ്കാർഡുവും കാർഗിലും ഒരൊറ്റ ജില്ലയായി ഭരിക്കപ്പെടുകയും[28] ലഡാക്കിനെ പിന്നീട് ജില്ലയുമായി ചേർക്കുന്നതിനു തീരുമാനിച്ചിരുന്നു. സ്കാർഡു ജില്ലയുടെ ശൈത്യകാല തലസ്ഥാനമായും, ലേ വേനൽക്കാല തലസ്ഥാനമായും 1947 വരെ പ്രവർത്തിച്ചു.[29]

1875 നും 1885 നും ഇടയിൽ മേത്ത മംഗളിന്റെ ഭരണത്തിൻ കീഴിൽ സ്കാർഡുവിലെ രൺബീർഗഡ് അദ്ദേഹത്തിന്റെ ആസ്ഥാനവും വസതിയും ആയി നിർമ്മിക്കപ്പെട്ടു.[30] ഈ കാലയളവിൽ സ്കാർഡുവിൽ ഒരു കന്റോൺമെന്റും മറ്റ് സർക്കാർ കെട്ടിടങ്ങളും നിർമ്മിക്കപ്പെട്ടു.[31] ഈ കാലയളവിൽ വാണിജ്യ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനായി പഞ്ചാബിൽ നിന്നുള്ള സിഖുകാരെയും സ്കാർഡുവിലേക്ക് കുടിയേറാൻ പ്രോത്സാഹിപ്പിച്ചിരുന്നു.[32] സിഖ് ജനസംഖ്യ അഭിവൃദ്ധി പ്രാപിക്കുകയും വർദ്ധിച്ചുകൊണ്ടിരിക്കുകയും ചെയ്തു - ഒടുവിൽ സമീപത്തുള്ള ഷിഗാർ, ഖാപ്ലു എന്നിവിടങ്ങളിലും ഇവർ സ്ഥിരതാമസമാക്കി.[33]

1947–48 കാശ്മീർ യുദ്ധം

[തിരുത്തുക]

ബ്രിട്ടീഷ് ഇന്ത്യാ വിഭജനത്തിനുശേഷം, മഹാരാജ ഹരി സിംഗ് അവിഭക്ത കാശ്മീരിനെ ഇന്ത്യയിലേക്ക് ലയിപ്പിച്ചത് 1947 ഒക്ടോബർ 22 ന് പാകിസ്താൻ സേന കശ്മീരിൽ പഷ്തൂൺ ഗോത്രവർഗ്ഗക്കാരുടെ പിന്തുണയോടെ ആക്രമണം നടത്തുന്നതിനിടയാക്കി. 1947 നവംബർ 1 ന്‌ ഗിൽ‌ജിറ്റ് സ്കൌട്ടുകൾ കലാപം നടത്തിയിത് ഗിൽ‌ജിറ്റ് ഏജൻസിയെ പാകിസ്താന്റെ നിയന്ത്രണത്തിലാക്കുന്നതിലേയ്ക്കു നയിച്ചു. മേജർ അസ്ലം ഖാൻ ഗിൽ‌ജിറ്റ് സ്കൌട്ടുകളുടെ കമാൻഡർ സ്ഥാനം ഏറ്റെടുക്കുകയും വിമതരിൽ നിന്നും പ്രാദേശിക ജനതയിൽ നിന്നുമായി ഏകദേശം 600 ഓളം സൈനികരെ സംഘടിപ്പിക്കുകയും ഇന്ത്യൻ നിയന്ത്രണത്തിലുള്ള സംസ്ഥാനത്തിന്റെ ശേഷിക്കുന്ന ഭാഗങ്ങളിൽ ആക്രമണം നടത്തുകയും ചെയ്തു. ഗിൽ‌ജിറ്റിനെ സ്കാർഡുവിൽനിന്നു ഭീഷണിപ്പെടുത്താമെന്ന് അസ്ലം ഖാന് തോന്നിയതിനാൽ ഇന്ത്യൻ നിയന്ത്രണത്തിലുള്ള സ്കാർഡു യുദ്ധത്തിലെ ഒരു പ്രധാന ലക്ഷ്യമായിരുന്നു. കേണൽ ഷേർ ജംഗ് താപ്പയുടെ നേതൃത്വത്തിലുള്ള ആറാമത് ജമ്മു കശ്മീർ കാലാൾപ്പടയുടെ ഒരു സംഘം സ്കാർഡു പ്രതിരോധിച്ചു. പ്രാരംഭ ആക്രമണത്തിൽ തിരിച്ചടിച്ചുവെങ്കിലും നഗരം വിമതരുടെ കൈകളിൽ അകപ്പെട്ടു. 6 മാസവും 3 ദിവസവും നീണ്ട് ഉപരോധങ്ങൾക്കുശേഷം പാകിസ്താൻ സ്വാതന്ത്ര്യദിനമായ 1948 ഓഗസ്റ്റ് 14 ന് താപ്പയും സൈന്യവും കീഴടങ്ങി.

ഭൂമിശാസ്ത്രം

[തിരുത്തുക]

ഭൂപ്രകൃതി

[തിരുത്തുക]
ഈ പ്രദേശത്തെ ജനത ബുദ്ധമത ഭൂരിപക്ഷമായിരുന്ന കാലഘട്ടത്തിലെ മന്താൽ ബുദ്ധ ശില.
ശരാശരി 4,114 മീറ്റർ (13,497 അടി)[34] ഉയരമുള്ള സമീപസ്ഥ ദിയോസായ് സമതലങ്ങൾ ലോകത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ആൽപൈൻ സമതലമായി മാറുന്നു.
Skardu was founded around the year 1500 along the Indus River where it enters a broad valley at its confluence with the Shigar River.
Skardu at dusk
Skardu’s Katpana Lake
സ്കാർഡുവിലെ തണുത്ത മരുഭൂമിയിലെ മണൽക്കുന്നുകൾ ശീതകാലത്ത് പലപ്പോഴും മഞ്ഞു മൂടിക്കിടക്കുന്നു.
Skardu is located in a broad valley carved by glaciation.

സമുദ്രനിരപ്പിൽ നിന്ന് 2,230 മീറ്റർ (7,320 അടി) ഉയരത്തിലാണ് സ്കാർഡുവിലെ വിമാനത്താവളം സ്ഥിതിചെയ്യുന്നത്, എന്നിരുന്നാലും സ്കാർഡുവിനു ചുറ്റുമുള്ള പർവതശിഖരങ്ങൾ 4,500 മുതൽ 5,800 മീറ്റർ (14,800 മുതൽ 19,000 അടിവരെ) വരെ ഉയരത്തിൽ എത്തുന്നു. ബാൽട്ടോറോ ഹിമാനി, ബിയാഫോ ഹിമാനി, ചോഗോ ലുങ്മ ഹിമാനി എന്നിവയുൾപ്പെടെ ലോകത്തിലെ ഏറ്റവും വലിയ ഹിമാനികൾ സ്കാർഡുവിൽനിന്നുള്ള അപ്‌സ്ട്രീമുകളിൽ ഉൾപ്പെടുന്നു. ചുറ്റുമുള്ള ചില ഹിമാനികൾ 8,611 മീറ്റർ (28,251 അടി) ഉയരമുള്ളതും ലോകത്തിലെ രണ്ടാമത്തെ ഏറ്റവും ഉയരമുള്ളതുമായ കെ 2, 8,068 മീറ്റർ (26,470 അടി) ഉയരമുള്ള ഗാഷർബ്രം, 7,821 മീറ്റർ (25,659 അടി) ഉയരമുള്ള മാഷർബ്രം ഉൾപ്പെടെയുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവതങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നു. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള രണ്ടാമത്തെ ആൽപൈൻ സമതലമായ ദിയോസായ് ദേശീയോദ്യാനവും സ്കാർഡുവിന്റെ ഉയരങ്ങളിലാണു സ്ഥിതി ചെയ്യുന്നത്. 8,126 മീറ്റർ (26,660 അടി) ഉയരത്തിലുള്ള നംഗാ പർബത് പർവതം സ്കാർഡുവിന്റെ താഴ്‌ന്ന തലത്തിൽ സ്ഥിതി ചെയ്യുന്നു.

സിന്ധു, ഷിഗാർ നദികളുടെ സംഗമസ്ഥാനത്തു സ്ഥിതിചെയ്യുന്ന സ്കാർഡു താഴ്വരയ്ക്ക് ഏകദേശം 10 കിലോമീറ്റർ (6 മൈൽ) വീതിയും 40 കിലോമീറ്റർ (25 മൈൽ) നീളവുമുണ്ട്. അടുത്തുള്ള കാരക്കോറം പർവതനിരകളിലെ സജീവമായ മണ്ണൊലിപ്പ് സ്കാർഡു താഴ്‌വരയിലുടനീളം ബൃഹത്തായ എക്കൽ അവശിഷ്ടങ്ങൾ നിക്ഷേപിക്കുന്നു.

കാലാവസ്ഥ

[തിരുത്തുക]

സ്കാർഡുവിൽ ഒരു തണുത്ത അർദ്ധ-വരൾച്ചാ കാലാവസ്ഥയാണ് അനുഭവപ്പെടാറുള്ളത് (കോപ്പൻ കാലാവസ്ഥാ വർഗ്ഗീകരണം BSk). വേനൽക്കാലത്ത് സ്കാർഡുവിന്റെ കാലാവസ്ഥ അതിലെ പർവതങ്ങളുടെ നിലനിൽപ്പിനാൽ നിയന്ത്രിക്കപ്പെടുന്നു. നിമ്ന്ന പ്രദേശമായ പാകിസ്താനിലെ കടുത്ത ചൂട് ഇവിടെ എത്തുന്നില്ല. പർവ്വതങ്ങൾ വേനൽക്കാല മൺസൂണിനെ തടയുന്നതിനാൽ വേനൽ മഴ വളരെ ശുഷ്ക്കമാണ്. എന്നിരുന്നാലും, ഈ പർവതങ്ങൾ വളരെ കഠിനമായ ശൈത്യകാല കാലാവസ്ഥയ്ക്ക് കാരണമാകുന്നു. ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള ടൂറിസ്റ്റ് സീസണിൽ പരമാവധി താപനില 27 ° C (81 ° F) ലും കുറഞ്ഞ താപനില (ഒക്ടോബറിൽ) 8 ° C (46 ° F) നും ഇടയിലായി വ്യത്യാസപ്പെട്ടു കാണപ്പെടുന്നു.

ഡിസംബർ മുതൽ ജനുവരി വരെ മധ്യശീതകാലത്തെ താപനില −10 ° C (14 ° F) ൽ താഴെയാകാം. രേഖപ്പെടുത്തപ്പെട്ട ഏറ്റവും കുറഞ്ഞ താപനില 1995 ജനുവരി 7 നു സംഭവിച്ച −24.1 °C (−11 ° F) ആയിരുന്നു. [35]

Skardu പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
റെക്കോർഡ് കൂടിയ °C (°F) 13.9
(57)
16.7
(62.1)
24.0
(75.2)
29.6
(85.3)
34.4
(93.9)
40.0
(104)
41.0
(105.8)
41.0
(105.8)
38.2
(100.8)
31.2
(88.2)
22.9
(73.2)
16.2
(61.2)
41.0
(105.8)
ശരാശരി കൂടിയ °C (°F) 3.2
(37.8)
6.1
(43)
12.4
(54.3)
18.8
(65.8)
23.4
(74.1)
28.7
(83.7)
31.6
(88.9)
31.2
(88.2)
27.2
(81)
20.4
(68.7)
13.2
(55.8)
6.5
(43.7)
14.9
(58.8)
ശരാശരി താഴ്ന്ന °C (°F) −8.0
(17.6)
−4.4
(24.1)
1.5
(34.7)
6.6
(43.9)
9.7
(49.5)
13.4
(56.1)
16.4
(61.5)
16.0
(60.8)
11.4
(52.5)
4.3
(39.7)
−1.9
(28.6)
−5.6
(21.9)
4.1
(39.4)
താഴ്ന്ന റെക്കോർഡ് °C (°F) −24.1
(−11.4)
−20.0
(−4)
−13.5
(7.7)
−1.1
(30)
0.4
(32.7)
4.0
(39.2)
7.5
(45.5)
7.0
(44.6)
2.6
(36.7)
−4.2
(24.4)
−9.5
(14.9)
−17.2
(1)
−24.1
(−11.4)
വർഷപാതം mm (inches) 27.5
(1.083)
25.9
(1.02)
36.9
(1.453)
31.3
(1.232)
25.3
(0.996)
9.0
(0.354)
9.8
(0.386)
12.2
(0.48)
9.3
(0.366)
7.3
(0.287)
5.6
(0.22)
16.3
(0.642)
172.7
(6.799)
% ആർദ്രത 64.3 52.0 34.9 25.6 24.6 22.3 27.3 30.7 29.9 31.2 36.6 56.2 29.6
ഉറവിടം: Pakistan Meteorological Department[35]

ടൂറിസം

[തിരുത്തുക]
Skardu is located near the Baltoro Glacier - one of the world's longest outside a polar region.
ഷാംഗ്രില റിസോർട്ട്
സ്കാർഡു ഗ്രാന്റ് മോസ്ക്.
Skardu Fort was built by Raja Ali Sher at the end of the 16th century, and was home to Skardu's local Rajas
The Shigar Fort is a 400 year old fort in the nearby town of Shigar.

ഗിൽഗിറ്റിനൊപ്പം സ്കാർ‌ഡുവും ഗിൽ‌ഗിറ്റ്-ബാൾട്ടിസ്ഥാൻ മേഖലയിലെ ഒരു പ്രധാന ടൂറിസം, ട്രെക്കിംഗ് കേന്ദ്രമാണ്. ലോകത്തെ 14 എട്ട്-തൌസന്റർ കൊടുമുടികളിൽ നാലെണ്ണം ഉൾപ്പെടുന്ന ഈ മേഖലയുടെ പർവതജന്യപ്രകൃതി ലോകമെമ്പാടുമുള്ള വിനോദ സഞ്ചാരികളെയും ട്രെക്കിംഗുകാരെയും പർവതാരോഹകരെയും ഒരുപോലെ ആകർഷിക്കുന്ന ഘടകമാണ്. ഏപ്രിൽ മുതൽ ഒക്ടോബർ വരെയാണ് ഈ പ്രദേശത്തെ പ്രധാന ടൂറിസ്റ്റ് സീസൺ; ഈ സമയത്തൊഴികെയുള്ള നീണ്ട കാലം മഞ്ഞുവീഴ്ചയും കടുത്ത ശൈത്യകാലാവസ്ഥയും കാരണമായി ഈ പ്രദേശം പുറംലോകത്തിന് അപ്രാപ്യമായി മാറുന്നു.

മലനിരകൾ

[തിരുത്തുക]

സ്കാർഡുവിൽ നിന്ന് റോഡ് മാർഗ്ഗം പ്രാപ്യമായ, സമീപസ്ഥമായ അസ്കോളും ഹഷെയും മഞ്ഞുമൂടിയതും 8,000 മീറ്റർ (26,000 അടി) ഉയരമുള്ളതുമായ കെ 2, ഗാഷർബ്രംസ്, ബ്രോഡ് പീക്ക്, ട്രാങ്കോ ടവേഴ്സ് തുടങ്ങിയ കൊടുമുടികളിലേക്കും ബാൾട്ടോറോ, ബിയാഫോ, ട്രാങ്കോ തുടങ്ങിയ കൂറ്റൻ ഹിമാനികളിലേയ്ക്കുമുള്ള പ്രധാന കവാടങ്ങളാണ്. ഇത് പ്രദേശത്തെ പ്രധാന ടൂറിസ്റ്റ്, പർവതാരോഹണ കേന്ദ്രമായി സ്കാർഡുവിനെ മാറ്റുന്നതോടൊപ്പം ഇവിടെ കടകളും ഹോട്ടലുകളുൾപ്പെടെ വിപുലമായ ടൂറിസ്റ്റ് അടിസ്ഥാന സൌകര്യങ്ങളുടെ വികസനത്തിനും കാരണമായി. ഈ പ്രദേശത്തിന്റെ ജനപ്രീതി പ്രത്യേകിച്ച് പ്രധാന ട്രെക്കിംഗ് സീസണിൽ വിലവർദ്ധനവിനു കാരണമാകുന്നു.

ദിയോസായ് ദേശീയോദ്യാനം

[തിരുത്തുക]

സമുദ്രനിരപ്പിൽ നിന്ന് 4,114 മീറ്റർ (13,497 അടി) ഉയരത്തിൽ സ്ഥിതിചെയ്യുന്നതും ടിബറ്റിലെ ചാങ് ടാങിനുശേഷം ലോകത്തിലെ രണ്ടാമത്തെ ഉയർന്ന സമതലവുമായ ദിയോസായ് സമതലത്തിലേക്കുള്ള ട്രെക്കിംഗുകൾ സ്കാർഡുവിൽ നിന്ന് ആരംഭിക്കുകയോ അവസാനിക്കുകയോ ചെയ്യുന്നു. പ്രാദേശിക ബാൾട്ടി ഭാഷയിൽ, ദിയോസായിയെ 'വേനൽക്കാല സ്ഥലം' എന്നർത്ഥമുള്ള ബ്യാർസ བྱིར་ས​ എന്ന് വിളിക്കുന്നു. ഏകദേശം 3,000 ചതുരശ്ര കിലോമീറ്റർ (1,158 ചതുരശ്ര മൈൽ) വിസ്തീർണ്ണമുള്ള ഈ സമതലങ്ങൾ ലഡാക്കിലേക്ക് വ്യാപിക്കുകയും ഹിമപ്പുലികൾ, ഐബെക്സ്, ടിബറ്റൻ നീലക്കരടികൾ, കാട്ടു കുതിരകൾ എന്നിവയ്ക്ക് ആവാസ വ്യവസ്ഥ ഒരുക്കുകയും ചെയ്യുന്നു.

സ്കാർഡുവിൽ നിന്ന് റോഡ് മാർഗ്ഗം പ്രവേശിക്കാവുന്ന സമീപത്തുള്ള മന്തോഖ വെള്ളച്ചാട്ടം അതിമനോഹരവും സ്കാർഡുവിൽ നിന്ന് ഏകദേശം 70 കിലോമീറ്റർ അകലെയുള്ളതും ഖർമോംഗ് അല്ലെങ്കിൽ കാർഗിൽ താഴ്‌വരയിൽ സ്ഥിതിചെയ്യുന്നതുമാണ്.

സ്കാർഡു കോട്ട

[തിരുത്തുക]

സ്കാർഡു പട്ടണത്തിനു 15 മീറ്റർ (49 അടി) ഉയരത്തിൽ ഖാർഡ്രോംഗ് അല്ലെങ്കിൽ മിൻഡോഖ്-ഖാർ ("മിൻഡോക്ക് രാജ്ഞിയുടെ കോട്ട") കുന്നിന്റെ കിഴക്ക് ഭാഗത്തായാണ് സ്കാർഡു കോട്ട അല്ലെങ്കിൽ ഖാർഫോച്ചോ കോട്ട സ്ഥിതിചെയ്യുന്നത്. എട്ടാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടതെന്നു കരുതുന്ന ഈ കോട്ടയിൽ പതിനാറാം നൂറ്റാണ്ടിൽ ഇസ്ലാമിന്റെ ആഗമനകാലത്തുള്ളതെന്നു വിശ്വസിക്കപ്പെടുന്ന ഒരു പഴയ പള്ളി ഉൾക്കൊണ്ടിക്കുന്നു. സ്കാർഡു പട്ടണം, സ്കാർഡു താഴ്‌വര, സിന്ധു നദി എന്നിവയുടെ വിശാലമായ കാഴ്ച നൽകുന്നതാണ് ഈ കോട്ട. ബാൾട്ടിസ്ഥാനിലെ മക്പോൺ രാജവംശത്തിലെ ഭരണാധികാരികളാണ് ഈ കോട്ട പണികഴിപ്പിച്ചത്. ഏഴ് നിലകളുള്ള കെട്ടിടമായിരുന്നു ഇത്. പ്രദേശവാസികളിലധികവും പറയുന്നതനുസരിച്ച് അക്കാലത്തെ ഭരണാധികാരിയുടെ ദാസനായിരുന്ന ഒരു പ്രേതത്താൽ നിർമ്മിക്കപ്പെട്ടതാണ് ഖാർഫോച്ചോ കോട്ടയെന്നാണ്.

ടിബറ്റിലെ ലാസയിലെ ലേ പാലസിനും പൊട്ടാല പാലസിനും സമാനമായ ഒരു രൂപകൽപ്പനയിലാണ് ഖാർഫോച്ടോ (സ്കാർഡു) കോട്ട പണിതത്. ഖാർഫോച്ചെ എന്ന പേരിന്റെ ടിബറ്റൻ ഭാഷയിലെ അർത്ഥം വലിയ കോട്ടയാണ് – ഖാർ എന്നാൽ ദുർഗ്ഗം അല്ലെങ്കിൽ കോട്ട എന്നും ഛേ എന്നാൽ മഹത്തരമെന്നും അർത്ഥമാക്കുന്നു.

ശിഗാർ കോട്ട

[തിരുത്തുക]

ലോകത്തിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ പർവതമായ കെ -2 വിലേക്കുള്ള പാതയിലാണ് ഷിഗർ കോട്ട സ്ഥിതിചെയ്യുന്നത്. പ്രാദേശിക ഭാഷയിൽ "പാറയിലെ കൊട്ടാരം" എന്നർഥമുള്ള ഫോംഗ്-ഖാർ എന്നും ഇത് അറിയപ്പെടുന്നു. ഷിഗാർ സമുച്ചയത്തിൽ 400 വർഷം പഴക്കമുള്ള കോട്ട/കൊട്ടാരവും അടുത്തകാലത്തുള്ള "ഓൾഡ് ഹൌസ്", "ഗാർഡൻ ഹൌസ് എന്നീ രണ്ട് കെട്ടിടങ്ങളും ഉൾപ്പെടുന്നു. ഷിഗാറിലെ രാജാവിന്റെ ഈ മുൻ കൊട്ടാരം 20 മുറികളുള്ള ഹെറിറ്റേജ് ഗസ്റ്റ്ഹൗസാക്കി മാറ്റിയിരിക്കുന്നു. ഗംഭീരമായ സമ്മേളന ഹാൾ ബാൾട്ടി സംസ്കാരത്തിന്റെ മ്യൂസിയമായി പ്രവർത്തിക്കുന്നതോടൊപ്പം മികച്ച മരക്കൊത്തുപണികളുടെയും മറ്റ് പൈതൃക വസ്തുക്കളുടെയും തിരഞ്ഞെടുത്ത ഉദാഹരണങ്ങൾ ഇവിടെ പ്രദർശിപ്പിക്കുകയും ചെയ്യുന്നു.

കച്ചുരാ തടാകങ്ങൾ

[തിരുത്തുക]

രണ്ട് കച്ചുറ തടാകങ്ങളുണ്ട് - അത്ര അറിയപ്പെടാത്ത (അപ്പർ) കച്ചുരാ തടാകവും കൂടുതൽ പ്രസിദ്ധമായ ഷാങ്‌രില തടാകവും ("ലോവർ കച്ചുരാ തടാകം"). ഷാങ്‌രില തടാകതീരത്ത് ചൈനീസ് ശൈലിയിൽ നിർമ്മിച്ചിരിക്കുന്ന ഷാംഗ്രില റിസോർട്ട് ഹോട്ടൽ സമുച്ചയം (തടാകത്തിന്റെ ബദൽ പേരിന്റെ കാരണം) ആസാദ് കശ്മീരിലെ വിനോദ സഞ്ചാരികളുടെ മറ്റൊരു പ്രധാന ആകർഷണ സ്ഥലമാണ്. റിസോർട്ടിൽ ഒരു അദ്വിതീയമായ ഹോട്ടൽ ഉണ്ട്, ഇത് സമീപത്ത് തകർന്ന ഒരു വിമാനത്തിന്റെ ചട്ടക്കൂടിനുള്ളിൽ സജ്ജീകരിച്ചിരിക്കുന്നു. ആഴത്തിലുള്ള നീലിമയാർന്ന ജലത്തിന് പേരുകേട്ടതാണ് കച്ചുരാ തടാകം.

സത്പരാ തടാകം

[തിരുത്തുക]

സ്കാർഡു താഴ്വരയിലെ പ്രധാന തടാകമാണ് സത്പരാ തടാകം. 2002ൽ അധിനിവേശ ഫെഡറൽ സർക്കാർ സത്പാര തടാകത്തിൽ ഒരു അണക്കെട്ട് നിർമ്മിക്കുവാൻ തീരുമാനിക്കുകയും 2004 ൽ ഇതിനായി 10 മില്യൺ ഡോളർ അനുവദിക്കുകയും ചെയ്തു. നിർമ്മാണ പുരോഗതി മന്ദഗതിയിലായിരുന്നു. സ്കാർഡുവിൽ നിന്ന് ഏകദേശം 6 മൈൽ (9.7 കിലോമീറ്റർ) അകലെയാണ് സത്പരാ തടാകം. ട്രൌട്ട് ഫിഷിംഗിനും തോണി തുഴച്ചിലും  വാഗ്ദാനം ചെയ്യുന്ന ഉൾനാടൻപ്രദേശത്തെ ഏറ്റവും വലിയ ശുദ്ധജല തടാകങ്ങളിലൊന്നാണ് സത്പരാ തടാകം. ഈ തടാകമാണ് സ്കാർഡുവിന്റെ കുടിവെള്ളത്തിന്റെ ഉറവിടമാണിത്. അണക്കെട്ട് ഭൂരിഭാഗവും 2011 ൽ പൂർത്തീകരിക്കുകയും നാല് പവർഹൌസ് യൂണിറ്റുകൾ പ്രവർത്തിക്കുകയും ചെയ്യുന്നു. ഏറ്റവും പുതിയ പ്രവർത്തനം 2013 ജൂണിൽ ആരംഭിച്ചു.

ഗതാഗതം

[തിരുത്തുക]

കരകോറം ഹൈവേ വഴിയും സ്കാർഡു റോഡ് (എസ് 1) വഴിയും സ്കാർഡു താഴ്‌വരയിലേക്കുള്ളതാണ് സ്കാർഡുവിലേക്കുള്ള സാധാരണ റോഡ് റൂട്ട്. റോഡുകൾ ഒരിക്കൽ സ്കാർഡുവിനെ ശ്രീനഗറിലേക്കും ലേയിലേക്കും ബന്ധിപ്പിച്ചിരുന്നുവെങ്കിലും ഇപ്പോൾ നിയന്ത്രണരേഖക്കു കുറുകെ റോഡുകളൊന്നുംതന്നെ തുറക്കപ്പെട്ടിട്ടില്ല.

ശൈത്യകാലത്ത് സ്കാർഡുവിൽ മഞ്ഞുവീഴ്ചയുള്ളതിനാൽ സ്കാർഡുവിലെ കാലാവസ്ഥ ഈ പ്രദേശത്തേക്കും പുറത്തേക്കും ഉള്ള ഗതാഗതത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്. സ്കാർഡുവിനകത്തും പുറത്തും ഉള്ള റോഡുകൾ‌ ദീർഘകാലത്തേക്ക്‌ അടഞ്ഞുകിടക്കുന്നതിനാൽ‌ ഇവിടേയ്ക്കു പ്രവേശിക്കുവാനുള്ള സാധ്യമായ ഇതരമാർഗ്ഗം വിമാന യാത്ര മാത്രമാണ്.

വായുമാർഗ്ഗം

[തിരുത്തുക]

പാകിസ്താനിലെ ഇസ്ലാമാബാദിൽ നിന്ന് സ്കാർഡു വിമാനത്താവളത്തിലേയ്ക്ക് ദിവസേന നേരിട്ടു വിമാന സർവ്വീസുണ്ട്. പ്രവചനാതീതമായ ശൈത്യകാലാവസ്ഥ കാരണം ശൈത്യകാലത്തെ വിമാന യാത്ര തടസ്സപ്പെടാറുണ്ട്.

അടിസ്ഥാന സൗകര്യങ്ങൾ

[തിരുത്തുക]

സത്പരാ അണക്കെട്ട്

[തിരുത്തുക]

സത്പാര തടാകത്തിലെ സത്പാര ഡാം വികസന പദ്ധതി 2003 ൽ ഉദ്ഘാടനം ചെയ്യപ്പെട്ടു. 2006 ഡിസംബറിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിച്ചിക്കപ്പെട്ടിരുന്ന ഇതിന്റെ വികസന പ്രവർത്തനങ്ങൾ 2013 ഡിസംബറിൽ പൂർത്തിയായി. സ്കാർഡു നഗരത്തിന് 6 കിലോമീറ്റർ (4 മൈൽ) തെക്കായി സ്ഥിതിചെയ്യുന്ന ഇത് സമുദ്രനിരപ്പിൽ നിന്ന് 2,700 മീറ്റർ (8,900 അടി) ഉയരത്തിലാണ്. വേനൽക്കാലത്ത് ദിയോസായ് സമതലങ്ങളിലെ മഞ്ഞുരുകുന്നതാണ് ഇവിടേയ്ക്കുള്ള ജലത്തിന്റെ പ്രധാന ഉറവിടം. ഇപ്പോൾ സത്പാര അണക്കെട്ട് സ്കാർഡു നഗരത്തിനുമുഴുവൻ കുടിവെള്ളം നൽകുന്നതോടൊപ്പം സ്കാർഡുവിന്റെ പ്രധാന പ്രദേശങ്ങളിൽ ഉദാഹരണത്തിന്, ഗായോൾ, ന്യൂറൻഘ, ഖ്ലാൻഗ്രംഗ, ഷിഗാരി ഖുർദ് തുടങ്ങിയ പ്രദേശങ്ങൾക്ക് കാർഷികോപയോഗത്തിനുള്ള ജലവും നൽകുന്നു.

അവലംബം

[തിരുത്തുക]
  1. 1.0 1.1 Pirumshoev & Dani, The Pamirs, Badakhshan and the Trans-Pamir States 2003, p. 245.
  2. Skardu, District. "Skardu District". www.skardu.pk. Skardu.pk. Archived from the original on 2016-11-24. Retrieved 23 November 2016.
  3. Dani, The Western Himalayan States 1998, p. 220
  4. Dani, The Western Himalayan States 1998, p. 220
  5. Dani, The Western Himalayan States 1998, p. 220
  6. Dani, The Western Himalayan States 1998, p. 219
  7. Dani, The Western Himalayan States 1998, p. 220
  8. Dani, The Western Himalayan States 1998, p. 220
  9. Dani, The Western Himalayan States 1998, p. 220
  10. Dani, The Western Himalayan States 1998, p. 220
  11. Dani, The Western Himalayan States 1998, p. 220
  12. Dani, The Western Himalayan States 1998, p. 219
  13. Gandhi, Surjit Singh (2007). History of Sikh Gurus Retold: 1469-1606 C.E. Atlantic Publishers & Dist. ISBN 9788126908578.
  14. Adshead, S. A. M. (2016-07-27). Central Asia in World History (in ഇംഗ്ലീഷ്). Springer. ISBN 9781349226245.
  15. Dani, The Western Himalayan States 1998, p. 219
  16. "Vacations, Holiday, Travel, Climbing, Trekking". Skardu.pk. Retrieved 6 September 2015.
  17. Pirumshoev & Dani, The Pamirs, Badakhshan and the Trans-Pamir States 2003, p. 244.
  18. Afridi, Banat Gul (1988). Baltistan in History. Emjay Books International.
  19. International Association for Tibetan Studies (2006-01-01). Tibetan Borderlands: PIATS 2003 : Tibetan Studies : Proceedings of the Tenth Seminar of the International Association for Tibetan Studies, Oxford, 2003. Brill. ISBN 9789004154827.
  20. Dale, Stephen F. (2009-12-24). The Muslim Empires of the Ottomans, Safavids, and Mughals. Cambridge University Press. ISBN 9781316184394.
  21. Kaul, Shridhar; Kaul, H. N. (1992). Ladakh Through the Ages, Towards a New Identity. Indus Publishing. ISBN 9788185182759.
  22. Charak, Sukhdev Singh (2016-09-08). GENERAL ZORAWAR SINGH. New Delhi: Publications Division, Ministry of Information & Broadcasting. ISBN 9788123026480.
  23. Kaul, H. N. (1998). Rediscovery of Ladakh. Indus Publishing. ISBN 9788173870866.
  24. Kaul, H. N. (1998). Rediscovery of Ladakh. Indus Publishing. ISBN 9788173870866.
  25. Kaul, H. N. (1998). Rediscovery of Ladakh. Indus Publishing. ISBN 9788173870866.
  26. Kaul, H. N. (1998). Rediscovery of Ladakh. Indus Publishing. ISBN 9788173870866.
  27. Kaul, H. N. (1998). Rediscovery of Ladakh. Indus Publishing. ISBN 9788173870866.
  28. Kaul, H. N. (1998). Rediscovery of Ladakh. Indus Publishing. ISBN 9788173870866.
  29. Kaul, H. N. (1998). Rediscovery of Ladakh. Indus Publishing. ISBN 9788173870866.
  30. Kaul, H. N. (1998). Rediscovery of Ladakh. Indus Publishing. ISBN 9788173870866.
  31. Kaul, H. N. (1998). Rediscovery of Ladakh. Indus Publishing. ISBN 9788173870866.
  32. Kaul, H. N. (1998). Rediscovery of Ladakh. Indus Publishing. ISBN 9788173870866.
  33. Kaul, H. N. (1998). Rediscovery of Ladakh. Indus Publishing. ISBN 9788173870866.
  34. Ahmed, M. (2015), "Interdependence of Biodiversity, Applied Ethnobotony and Conservation", in Münir Öztürk; Khalid Rehman Hakeem; I. Faridah-Hanum; Recep Efe (eds.), Climate Change Impacts on High-Altitude Ecosystems, Springer, p. 456, ISBN 978-3-319-12859-7
  35. 35.0 35.1 "Skardu Climate Data". web.archive.org. 2014. Archived from the original on 13 June 2010. Retrieved 1 October 2019.
"https://ml.wikipedia.org/w/index.php?title=സ്കാർ‌ഡു&oldid=3809384" എന്ന താളിൽനിന്ന് ശേഖരിച്ചത്