Jump to content

സോജേണർ ട്രൂത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sojourner Truth എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സോജേണർ ട്രൂത്ത്
സോജേണർ ട്രൂത്ത്
ജനനംഇസബെല്ല ബോംഫ്രീ
c. 1797
മരണം1883 നവംബർ 26 (aged 86)
തൊഴിൽവീട്ടുജോലിക്കാരി, അടിമത്ത വിരുദ്ധ പ്രവർത്തക, author, മനുഷ്യാവകാശ പ്രവർത്തക്
മാതാപിതാക്ക(ൾ)James and Elizabeth Baumfree
വെബ്സൈറ്റ്http://www.sojournertruthmemorial.org/

അടിമത്തത്തിനും ലിംഗ വിവേചനത്തിനും എതിരെ ശബ്ദമുയർത്തിയ ഒരു ആഫ്രിക്കൻ അമേരിക്കൻ വനിതയായിരുന്നു സോജേണർ ട്രൂത്ത്. ഇസബെല്ല ബോംഫ്രീ എന്നാണ് അവരുടെ യഥാർത്ഥ നാമം.ഒരു അടിമയായി ന്യൂയോർക്കിൽ ജനിച്ചു.1826ൽ അടിമത്തത്തിൽ നിന്ന് രക്ഷ നേടി. അഞ്ചുവയസ്സുള്ള മകനെ തിരിച്ചു കിട്ടാൻ വെള്ളക്കാരനായ ഉടമസ്ഥനോട് നിയമപോരാട്ടം നടത്തി വിജയിച്ചു. ഒരു ആഫ്രിക്കൻ അമേരിക്കൻ സ്ത്രീ നേടുന്ന ആദ്യത്തെ നിയമവിജയങ്ങളിൽ ഒന്നായിരുന്നു അത്.

1843ൽ തനിക്ക് ആത്മീയ ഉണർവ് ലഭിച്ചതായി അവർ അഭിപ്രായപ്പെട്ടു. സത്യ-യാത്രിക എന്നർത്ഥം വരുന്ന സോജേണർ ട്രൂത്ത് എന്ന പേരു സ്വീകരിച്ചു. സ്ത്രീകളുടെയും ആഫ്രിക്കൻ അമേരിക്കക്കാരുടെയും അവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തി.



അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സോജേണർ_ട്രൂത്ത്&oldid=3266435" എന്ന താളിൽനിന്ന് ശേഖരിച്ചത്