Jump to content

കുരുവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sparrow എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കുരുവി (അടയ്ക്ക കുരുവി )
A male house sparrow
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genera

Passer
Petronia
Carpospiza
Hypocryptadius
Montifringilla

കേവൽദേവ് ദേശീയോദ്യാനത്തിലെ യെല്ലോ-ത്രോട്ടഡ് സ്പാരോ

സ്പാരോ (Sparrow) എന്ന പക്ഷിയെയും അതുപോലുള്ള ചെറു പക്ഷികളെയുമാണ് കുരുവി എന്ന് വിളിക്കാറുള്ളത്. കുരുവിയെ (ഹൗസ് സ്പാരോ) ഡൽഹി സംസ്ഥാനത്തിന്റെ ഔദ്യോഗിക പക്ഷിയായി അടുത്തകാലത്ത് തിരഞ്ഞെടുക്കുകയുണ്ടായി. ഡൽഹി നഗരത്തിൽ കുരുവികളുടെ എണ്ണം കുറയുന്നത് ആശങ്കയ്ക്കിടയാക്കിയിരുന്നു[1].

ചരിത്രം

[തിരുത്തുക]

മനുഷ്യന്റെ സാന്നിധ്യമുള്ള എല്ലാ സ്ഥലങ്ങളിലും സ്ഥാനം ഉറപ്പിക്കുന്ന പക്ഷിയാണ് കുരുവി. പ്രത്യേകിച്ച് വീടുകൾ, കൃഷിസ്ഥലങ്ങൾ, ക്ഷേത്രങ്ങൾ, പള്ളികൾ, തുടങ്ങി പല സ്ഥലങ്ങളിലും ഇവയുടെ കൂട് കണ്ടെത്താവുന്നതാണ്. പട്ടണങ്ങളിലും ഗ്രാമങ്ങളിലും ധാരാളമായി പാറി പറക്കുന്ന കുരുവികളെ കുന്നിൻ പ്രദേശങ്ങൾ, വനമേഖലകൾ, മരുഭൂമികൾ, പുൽമേടുകൾ എന്നിവിടങ്ങളിൽ കാണാറില്ല എന്നത് ശ്രദ്ധയമായ വസ്തുതയാണ്. ശബ്ദമുണ്ടാക്കി വിഹരിക്കുന്ന കുരുവികൾ യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ, അമേരിക്ക, ആസ്ട്രേലിയ എന്നിവിടങ്ങളിൽ ധാരാളം കണ്ടുവരുന്നു[2]. ആദ്യകാല കുടിയേറ്റക്കാർ വഴി അമേരിക്കയിലും ആസ്ട്രലിയയിലും കുരുവികളെ കൊണ്ടുപോയിരുന്നു. വളരെ വേഗം ഇവ അവിടങ്ങളിൽ ഇണങ്ങിച്ചേരുകയും വംശങ്ങളുടെ ഒരു നീണ്ട പരമ്പര സൃഷ്ടിക്കുകയും ചെയ്തു. എന്നാൽ മനുഷ്യന്റെയും ജീവിതശൈലിയുടെയും വികാസത്തിന്റെ ഫലമായി കുരുവികളുടെ എണ്ണം ദിനംപ്രതി കുറഞ്ഞുവരികയാണ്. നെതർലാന്റ് ഉൾപ്പെടെ യൂറോപ്പിന്റെ പലഭാഗത്തും വംശനാശത്തിന്റെ വക്കിലാണ്. കാലം മാറിയതനുസരിച്ചും കാർഷികമേഖലയിലെ വികാസങ്ങൾ, പൂന്തോട്ടങ്ങളിൽ വന്ന വ്യതിയാനങ്ങൾ, തുടങ്ങിയവ കുരുവികളുടെ വംശനാശത്തിനുണ്ടായ മറ്റു കാരണങ്ങളാണ്. കുരുവികളുടെ ജീവിത കാലാവധി 13 വർഷമാണ്.

ശാരീരിക പ്രത്യകതകൾ

[തിരുത്തുക]

മനോഹരമായ വർണ്ണതൂവലുകൾക്ക് ഉടമകളായ കുഞ്ഞുപക്ഷികളാണ് കുരുവികൾ. ആൺപക്ഷികളുടെ ശരീരത്തിന്റെ അടിഭാഗവും താടിയും തലപ്പാവും ചാരനിറത്തിലായിരിക്കും. ഇവർക്ക് കറുപ്പ് നിറമാർന്ന തൊണ്ട, നെഞ്ച്, ചുണ്ടിനും കണ്ണിനും ഇടയിലുള്ള ഭാഗം എന്നിവയും ഉണ്ടായിരിക്കും. കൂടാതെ തവിട്ടുനിറമാർന്ന കാലുകളാണ് ഇവയുടേത്. കാലാവസ്ഥ കുരുവികളുടെ ശരീരത്തിന് നിറവ്യത്യാസങ്ങൾ വരുത്തുന്നു. വേനലിൽ ചുണ്ടുകൾ കറുപ്പും നീലയും കലർന്ന നിറവും, തണുപ്പിൽ തൂവലുകൾക്ക് മഞ്ഞ കലർന്ന തവിട്ടു നിറവും ഉണ്ടായിരിക്കും. പെൺപക്ഷികൾക്കാവട്ടെ തൊണ്ടയിലും തലയിലും കറുപ്പു നിറമോ, ചാരനിറത്തിലുള്ള തലപ്പാവോ ഇവയ്ക്കുണ്ടാകാറില്ല. പെൺപക്ഷികളുടെ അടിവശം തവിട്ടുനിറത്തിലും കാണപ്പെടുന്നു. കുഞ്ഞുങ്ങൾ തവിട്ടുനിറത്തിലോ മങ്ങിയ മഞ്ഞനിറത്തിലോ ആണ് കണ്ടുവരുന്നത്. കൂടാതെ ഇവയുടെ ചുണ്ടും മങ്ങിയ മഞ്ഞനിറമായിരിക്കും. ഇവയുടെ ഭാരം 28 മുതൽ 50 ഗ്രാം വരെയാണ്.

ആഹാരരീതികൾ

[തിരുത്തുക]
കുരുവിക്കുഞ്ഞ്
ഹൗസ് സ്പാരോ

കുരുവികൾ മിശ്രഭുക്കാണ്. എല്ലാത്തരം ധാന്യവർഗ്ഗങ്ങളും, പുഷ്പദളങ്ങൾ, വിത്തുകൾ തുടങ്ങി സസ്യാഹാരങ്ങൾ എല്ലാം തന്നെ ഇവർക്ക് പഥ്യമാണ്. കൂടാതെ ചിത്രശലഭങ്ങൾ, പ്രാണികൾ എന്നിവയെയും ഇവ ഭക്ഷണമാക്കുന്നു. പ്രാണിവർഗ്ഗങ്ങളെ കൊത്തിത്തിന്നുന്ന ശീലക്കാരായതുകൊണ്ട് പ്രാണിശല്യത്തിൽ നിന്നും സസ്യജാലങ്ങളുടെ രക്ഷകനായിത്തീരുന്നവയാണ് കുരുവികൾ. കൂട്ടം കൂടി വിഹരിക്കുന്ന പക്ഷികളാണ് കുരുവികൾ. ഇവർ പലപ്പോഴും തീറ്റതേടി പറമ്പുകളിൽ കൊത്തി ചികഞ്ഞ് നടക്കുന്ന സ്വഭാവക്കാർ കൂടിയാണ്.

ജീവിതരീതി

[തിരുത്തുക]

ശക്തമായ ഒരു കുടുംബ ബന്ധമാണ് കുരുവികൾക്കുള്ളത്. ജീവിതത്തിൽ ഒരു ഇണ മാത്രം ഉള്ള പക്ഷിയായ കുരുവികളുടെ പ്രജനനകാലം ഫെബ്രുവരി മുതൽ മെയ് വരെയാണ്. വീടുകളുടെയോ കെട്ടിടങ്ങളുടെയോ ഇടുക്കുകളിലായിരിക്കും കൂടുണ്ടാക്കുന്നത്. മറ്റു ചിലപ്പോൾ സ്തൂപികാഗ്രിത വൃക്ഷങ്ങളായ ദേവദാരുവിലോ പൈൻമരത്തിലോ അല്ലെങ്കിൽ ഇലകൊഴിയും വനത്തിലോ ഇവ കൂട് കൂട്ടുന്നു.1 മുതൽ 8 വരെ മുട്ടയിടുന്ന കുരുവികൾ 11 ദിവസം അടയിരിക്കുന്നു. അടയിരിക്കുന്ന കാര്യത്തിൽ തുടങ്ങി മുട്ടവിരിഞ്ഞ് കുഞ്ഞുണ്ടായതിനുശേഷം അവയെ തീറ്റിപ്പോറ്റുന്നത് വരെ ആൺ-പെൺകുരുവികളുടെ ശക്തമായ സാന്നിദ്ധ്യം കാണാറുണ്ട്.

സംസ്കാരത്തിൽ

[തിരുത്തുക]

1968-ൽ പുറത്തിറങ്ങിയ വിപ്ലവകാരികൾ എന്ന ചിത്രത്തിൽ വയലാർ രാമവർമ രചിച്ച തൂക്കണാം കുരുവി എന്നുതുടങ്ങുന്ന ചലച്ചിത്രഗാനമുണ്ടായിരുന്നു[3].

ജൈവ വർഗ്ഗീകരണം

[തിരുത്തുക]

1815-ൽ പസ്സേരിഡേ കുടുംബം ആദ്യമായി അവതരിപ്പിച്ചത് ഫ്രഞ്ച് പോളിമത്ത് കോൺസ്റ്റാന്റിൻ സമുവൽ റഫൈനെസ്ക്യൂ ആയിരുന്നു. [4][5] ഹാൻഡ് ബുക്ക് ദ ബേഡ്സ് ഓഫ് ദ വേൾഡ് (HBW)) എന്ന പ്രസ്തുത പുസ്തകത്തിന്നടിസ്ഥാനത്തിൽ സ്പാരോയുടെ കൂട്ടങ്ങളെ ട്രൂ സ്പാരോസ് (ജീനസ് -പാസ്സെർ), സ്നൗഫിൻചെസ് (ജീനസ്-മോൺഡിഫ്രിൻജില്ല), റോക്ക് സ്പാരോസ് (പെട്രോണിയയും പേയ്ൽ റോക്ക്ഫിൻച്) എന്ന പ്രകാരം വർഗ്ഗീകരണം നടത്തി. പ്രത്യേകിച്ച് പാസ്സെർ ഉൾപ്പെടെ ഒരേ ജീനസിൽപ്പെട്ട ഈ കൂട്ടങ്ങൾ എല്ലാം ഒന്നിനോടൊന്ന് സാമ്യമുള്ളതായിരുന്നു[6]. തന്മാത്രകളുടെയും അസ്ഥികൂടത്തിന്റെയും തെളിവുകളുടെ പഠനത്തിന്നടിസ്ഥാനത്തിൽ ജോൺ ഫ്ജെൽഡ്സയും സുഹൃത്തുക്കളും ഫിലിപ്പിൻസിലെ സിന്നബൻ ഐബൻ മുമ്പെ തന്നെ വൈറ്റ്-ഐ സ്പാരോകളുടെ സഹോദരി കുടംബത്തിലുള്ളതാണെന്ന് എച്ച്.ഡബ്ള്യൂ.ബി (HBW) യിൽ പ്രതിപാദിച്ചിരിക്കുന്നു. അതുകൊണ്ട് ഇതിനെ ഉപകുടുംബമായ പാസ്സേരിഡേയിൽ വർഗ്ഗീകരിച്ചിരിക്കുന്നു.[7]

വർഗ്ഗങ്ങൾ

[തിരുത്തുക]
സുഡാൻ ഗോൾഡൻ സ്പാരോ (സുഡാൻ)
ഡെഡ് സീ സ്പാരോ (തുർക്കി)
ഇറ്റാലിയൻ സ്പാരോ

സ്പാരോ സ്പീഷീസ്:[8][9]

ഹൈപോക്രിപ്റ്റഡിയസ്

  • സിന്നബൻ ഐബൻ

പസ്സേരിഡേ, ട്രൂ സ്പാരോസ്

  • സഷ്വൽ സ്പാരോ (Passer ammodendri)
  • ഹൗസ് സ്പാരോ (Passer domesticus)
  • ഇറ്റാലിയൻ സ്പാരോ (Passer italiae)
  • സ്പാനിഷ് സ്പാരോ (Passer hispaniolensis)
  • സിൻഡ് സ്പാരോ (Passer pyrrhonotus)
  • സൊമാലി സ്പാരോ (Passer castanopterus)
  • റസ്സെറ്റ് സ്പാരോ (Passer rutilans)
  • പ്ളെയിൻ ബാക്കെഡ് സ്പാരോ (Passer flaveolus)
  • ഡെഡ് സീ സ്പാരോ (Passer moabiticus)
  • ലാഗോ സ്പാരോ (Passer iagoensis)
  • ഗ്രേറ്റ് സ്പാരോ (Passer motitensis)
  • കെനിയ സ്പാരോ ( Passer rufocinctus)
  • കോർഡോഫാൻ സ്പാരോ (Passer cordofanicus)
  • ഷെല്ലീസ് സ്പാരോ (Passer shelleyi)
  • സോകോട്ര സ്പാരോ (Passer insularis)
  • അബ്ഡ് അൽ-കുറി സ്പാരോ (Passer hemileucus)
  • കേപ്പ് സ്പാരോ (Passer melanurus)
  • നോർത്തേൺ ഗ്രേ ഹെഡഡ് സ്പാരോ (Passer griseus)
  • സ്വെയിൻസൺസ് സ്പാരോ (Passer swainsonii)
  • പാരറ്റ്-ബിൽഡ് സ്പാരോ (Passer gongonensis)
  • സ്വാഹിലി സ്പാരോ (Passer suahelicus)
  • സൗത്തേൺ ഗ്രേ ഹെഡഡ് സ്പാരോ (Passer diffusus)
  • ഡെസേർട്ട് സ്പാരോ (Passer simplex)
  • യൂറേഷ്യൻ ട്രീ സ്പാരോ (Passer montanus)
  • സുഡാൻ ഗോൾഡൻ സ്പാരോ (Passer luteu)
  • അറബ്യൻ ഗോൾഡൻസ്പാരോ (Passer euchlorus)
  • ചെസ്റ്റ്നട്ട് സ്പാരോ (Passer eminibey)

പെട്രോണിയ, പെട്രോണിയസ് അല്ലെങ്കിൽ റോക്ക് സ്പാരോസ്

  • യെല്ലോ-സ്പോട്ടഡ് പെട്രോണിയ (Petronia pyrgita)
  • യെല്ലോ-ത്രോട്ടഡ് സ്പാരോ (Petronia xanthocollis)
  • യെല്ലോ-ത്രോട്ടഡ് പെട്രോണിയ (Petronia superciliaris)
  • ബുഷ് പെട്രോണിയ (Petronia dentata)
  • റോക്ക് സ്പാരോ (Petronia petronia)

കാർപോസ്പിസ

  • പേയ്ൽ റോക്ക്ഫിൻച് (Carpospiza brachydactyla)

മോൺടിഫ്രിഞ്ചില, സ്നൗഫിൻചെസ്

  • വൈറ്റ്-വിങെഡ് സ്നൗഫിൻച് (Montifringilla nivalis)
  • ബ്ളാക്ക്-വിങെഡ് സ്നൗഫിൻച് (Montifringilla adamsi)
  • ടിബറ്റൻ സ്നൗഫിൻച് (Montifringilla henrici)
  • വൈറ്റ്-റംപെഡ് സ്നൗഫിൻച് (Montifringilla taczanowskii)
  • പെർ ദാവീദ്സ് സ്നൗഫിൻച് (Montifringilla davidiana)
  • റഫസ്-നെക്കഡ് സ്നൗഫിൻച് (Montifringilla ruficollis)
  • പ്ളെയിൻ-ബാക്കെഡ് സ്നൗഫിൻച് (Montifringilla blanfordi)
  • അഫ്ഗാൻ സ്നൗഫിൻച് (Montifringilla theresae)

ഇവയും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "പറക്കാൻ പുതിയൊരാകാശം; കുരുവി ഡൽഹിയുടെ പക്ഷി". മാതൃഭൂമി. 15 ഓഗസ്റ്റ് 2012. Archived from the original on 2014-07-19. Retrieved 24 ഫെബ്രുവരി 2013.
  2. Summers-Smith, J. Denis (2009). "Family Passeridae (Old World Sparrows)". In del Hoyo, Josep; Elliott, Andrew; Christie, David. Handbook of the Birds of the World. Volume 14: Bush-shrikes to Old World Sparrows. Barcelona: Lynx Edicions. ISBN 978-84-96553-50-7.
  3. "വിപ്ലവകാരികൾ". തൂക്കണാം കുരുവി. വയലാർ രാമവർമ - ദേവരാജൻ. Retrieved 24 ഫെബ്രുവരി 2013. {{cite web}}: |first= missing |last= (help)
  4. Rafinesque, Constantine Samuel (1815). Analyse de la nature ou, Tableau de l'univers et des corps organisés (in French). Palermo: Self-published. p. 68.{{cite book}}: CS1 maint: unrecognized language (link)
  5. Bock, Walter J. (1994). History and Nomenclature of Avian Family-Group Names. Bulletin of the American Museum of Natural History. Vol. Number 222. New York: American Museum of Natural History. pp. 157, 252. {{cite book}}: |volume= has extra text (help)
  6. Bock, Walter J. (1994). History and Nomenclature of Avian Family-Group Names. Bulletin of the American Museum of Natural History. Number 222. New York: American Museum of Natural History. pp. 157, 252.
  7. Fjeldså, J.; Irestedt, M.; Ericson, P. G. P.; Zuccon, D. (2010). "The Cinnamon Ibon Hypocryptadius cinnamomeus is a forest canopy sparrow" (PDF). Ibis. 152 (4): 747–760. doi:10.1111/j.1474-919X.2010.01053.x. Archived from the original (PDF) on 2017-08-10. Retrieved 2017-12-21.
  8. Fjeldså, J.; Irestedt, M.; Ericson, P. G. P.; Zuccon, D. (2010). "The Cinnamon Ibon Hypocryptadius cinnamomeus is a forest canopy sparrow" (PDF). Ibis. 152 (4): 747–760. doi:10.1111/j.1474-919X.2010.01053.x.
  9. BirdLife International (2010). "Species factsheet: Passer hemileucus". Archived from the original on 21 September 2011. Retrieved 24 June 2010.

ഗ്രന്ഥസൂചി

[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
Wiktionary
Wiktionary
കുരുവി എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
Wikisource has the text of the 1911 Encyclopædia Britannica article Sparrow.
"https://ml.wikipedia.org/w/index.php?title=കുരുവി&oldid=4086496" എന്ന താളിൽനിന്ന് ശേഖരിച്ചത്