ഉള്ളടക്കത്തിലേക്ക് പോവുക

സ്റ്റിഫേൻ ഹെസ്സൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Stéphane Hessel എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്റ്റെഫാൻ എസ്സേൽ
സ്റ്റെഫാൻ എസ്സേൽ
സ്റ്റെഫാൻ എസ്സേൽ ഒരു റാലിയിൽ. മാർച്ച് 2010.
ജനനം
സ്റ്റെഫാൻ ഫ്രിഡറിക് എസ്സേൽ

(1917-10-20)20 ഒക്ടോബർ 1917
മരണം26 ഫെബ്രുവരി 2013(2013-02-26) (പ്രായം 95)
പൗരത്വംഫ്രഞ്ച്
തൊഴിൽ(s)നയതന്ത്രജ്ഞൻ, അംബാസഡർ
സജീവ കാലം1946-2013
അറിയപ്പെടുന്നത്മനുഷ്യാവകാശ പ്രവർത്തകൻ
Notable work'ടൈം ഓഫ് ഔട്ട് റേജ്'
ജീവിതപങ്കാളിChristiane Hessel-Chabry
മാതാപിതാക്കൾHelen Grund Hessel
Franz Hessel
അവാർഡുകൾLégion d'honneur
Ordre du Mérite
North-South Prize
UNESCO/Bilbao Prize

ജനപ്രിയ ഫ്രഞ്ച് സാഹിത്യകാരനും നയതന്ത്രവിദഗ്ദ്ധനും മനുഷ്യാവകാശ പ്രവർത്തകനുമായിരുന്നു സ്റ്റിഫേൻ ഹെസ്സൽ(20 ഒക്ടോബർ 1917 - 27 ഫെബ്രുവരി 2013). അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനം തയ്യാറാക്കുന്നതിൽ പങ്കാളിയായിരുന്നു[1] [2] ജർമ്മനിയിൽ ജനിച്ച എസ്സേൽ ഫ്രഞ്ച് പൗരത്വം സ്വീകരിയ്ക്കുകയായിരുന്നു. നാസി തടങ്കൽപ്പാളയത്തിൽ നിന്നു രക്ഷപെടാൻ കഴിഞ്ഞ സ്റ്റെഫാൻ ഫ്രഞ്ച് പ്രതിരോധ മുന്നണിയിലെ അംഗവും മനുഷ്യാവകാശപ്രവർത്തകനും ആയിരുന്നു. എസ്സെൽ ഐക്യരാഷ്ട്രസഭയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്[3]

ജീവിതരേഖ

[തിരുത്തുക]

1917-ൽ ജർമനിയിൽ ജനിച്ച ഹെസ്സൽ ഇരുപത്തിരണ്ടാം വയസ്സിൽ ഫ്രഞ്ച് പൗരത്വം സ്വീകരിച്ചു. ഹിറ്റ്ലറുടെ രഹസ്യപൊലീസായ ഗെസ്റ്റപ്പോ പിടിയിലായ അദ്ദേഹം വിവിധ നാസി കോൺസൻട്രേഷൻ ക്യാമ്പുകളിൽ തടവിൽ കഴിഞ്ഞു. ഫ്രാൻസിൽ നിന്ന് അദ്ദേഹം നാസി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു. ഇസ്രയേലിന്റെ നയങ്ങൾക്കെതിരെ ശക്തമായ നിലപാടെടുത്ത് അനധികൃത കുടിയേറ്റക്കാരുടെ പോരാട്ടത്തിൽ പങ്കാളിയായി.

ടൈം ഓഫ് ഔട്ട് റേജ്'

[തിരുത്തുക]

ഹെസ്സെൽ 2010ൽ രചിച്ച "ടൈം ഫോർ ഔട്ട്റേജ് എന്ന ലഘുലേഖയാണ്" വാൾസ്ട്രീറ്റ് പ്രക്ഷോഭത്തിന് പ്രേരണയായത് എന്നു കരുതപ്പെടുന്നു.[4] രണ്ടാം ലോകയുദ്ധകാലത്ത് ജനറൽ ചാൾസ് ഡിഗോളിന്റെ നേതൃത്വത്തിൽ അനീതിക്കെതിരെ ഫ്രാൻസിലുണ്ടായ പ്രക്ഷോഭം പോലെ വർത്തമാനകാലത്തും പ്രക്ഷോഭം ആവശ്യമാണെന്നാണ് "ടൈം ഫോർ ഔട്ട്റേജിൽ" അദ്ദേഹം വാദിക്കുന്നത്. 35 രാജ്യങ്ങളിലായി ഈ ലഘുലേഖയുടെ ലക്ഷക്കണക്കിന് കോപ്പികൾ വിറ്റു[5] . അനധികൃത കുടിയേറ്റക്കാരോടും പരിസ്ഥിതിയോടുമുള്ള ഫ്രാൻസിന്റെ തെറ്റായ സമീപനങ്ങളും ധനികനും ദരിദ്രനും തമ്മിലുള്ള വർധിക്കുന്ന അന്തരവും പ്രക്ഷോഭങ്ങൾക്ക് കാരണമാകണമെന്നാണ് ഹെസ്സെലിന്റെ വാദം.

കൃതികൾ

[തിരുത്തുക]
  • 'ടൈം ഓഫ് ഔട്ട് റേജ്'

പുരസ്കാരങ്ങൾ

[തിരുത്തുക]
  • ലിജ്യൻ ഡി ഹോണർ
  • ഓർഡർ ഓഫ് മെറിറ്റ്
  • യുനെസ്കോയുടെ ബിൽബാവോ പുരസ്കാരം

അവലംബം

[തിരുത്തുക]
  1. "ഫ്രഞ്ച് മനുഷ്യാവകാശ പ്രവർത്തകൻ സ്റ്റിഫേൻ ഹെസ്സൽ അന്തരിച്ചു". മാതൃഭൂമി. 28 ഫെബ്രുവരി 2013. Archived from the original on 2013-02-28. Retrieved 28 ഫെബ്രുവരി 2013.
  2. "Inspirational French writer Stephane Hessel dies at 95", BBC, 27 February 2013
  3. UN statements, UN statements(in French)
  4. "വാൾസ്ട്രീറ്റിൽ രോഷാഗ്നി ജ്വലിപ്പിച്ച ഹെസ്സെൽ അന്തരിച്ചു". ദേശാഭിമാനി. 28 ഫെബ്രുവരി 2013. Archived from the original on 2013-03-03. Retrieved 28 ഫെബ്രുവരി 2013.
  5. "Prophet of Outrage". Sep 25, 2011. http://www.thedailybeast.com. Retrieved 28 ഫെബ്രുവരി 2013. {{cite web}}: External link in |publisher= (help)

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സ്റ്റിഫേൻ_ഹെസ്സൽ&oldid=4489354" എന്ന താളിൽനിന്ന് ശേഖരിച്ചത്