Jump to content

സ്റ്റീപന്റ്‌സ്മിൻഡ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Stepantsminda എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Stepantsminda
სტეფანწმინდა
Skyline of Stepantsminda სტეფანწმინდა
Country Georgia
MkhareMtskheta-Mtianeti
ഉയരം
1,740 മീ(5,710 അടി)
ജനസംഖ്യ
 (2014)
 • ആകെ1,326
സമയമേഖലUTC+4 (Georgian Time)

ജോർജ്ജിയയുടെ വടക്കുകിഴക്കൻ പ്രവിശ്യയായ മ്റ്റ്‌സ്‌ഖേറ്റ-മ്റ്റിയാനേറ്റിയിൽ ഉൾപ്പെട്ട ഒരു ചെറിയ പട്ടണമാണ് സ്റ്റീപന്റ്‌സ്മിൻഡ Stepantsminda (Georgian: სტეფანწმინდა; മുൻപത്തെ പേര്‌ Kazbegi, ყაზბეგი). കസ്‌ബെഗി (Kazbegi, ყაზბეგი) എന്നായിരുന്നു ഇതിന്റെ പഴയപേര്. ചരിത്രപരമായും നരവംശശാസ്ത്ര പരമായും ഈ പട്ടണം ഖെവി പ്രവിശ്യയുടെ ഭാഗമാണ്. കസ്‌ബെഗി മുൻസിപ്പാലിറ്റിയുടെ കേന്ദ്രമാണ് സ്റ്റീപന്റ്‌സ്മിൻഡ.

പദോൽപ്പത്തി

[തിരുത്തുക]

ജോർജ്ജിയൻ ഓർത്തഡോക്‌സ് ക്രിസ്ത്യൻ പുരോഹിതനായിരുന്ന സ്റ്റീഫൻ എന്ന ആളുടെ പേരിൽ നിന്നാണ് ഈ പട്ടണത്തിന് സ്റ്റീപന്റ്‌സ്മിൻഡ എന്ന പേര് ലഭിച്ചതെന്നാണ് കരുതപ്പെടുന്നത്. ഈ പ്രദേശത്ത് സ്റ്റീഫൻ ഒരു സന്യാസി ആശ്രമം സ്ഥാപിച്ചിരുന്നു. ഇതുവഴി പിന്നീട് ജോർജ്ജിയൻ മിലിട്ടറി റോഡ് എന്ന പേരിൽ അറിയപ്പെടുന്ന ജോർജ്ജിയയേയും റഷ്യയേയും ബന്ധിപ്പിക്കുന്ന ചരിത്രപരമായ റോഡ് നിർമ്മിച്ചു.

ഭൂമിശാസ്ത്രവും കാലാവസ്ഥയും

[തിരുത്തുക]
മ്കിൻവാർറ്റ്‌സ്വേരി (കസ്‌ബെക്) ചെരുവിൽ നിന്നുള്ള സ്റ്റീപന്റ്‌സ്മിൻഡയുടെ കാഴ്ച

കരിങ്കടലിനും കാസ്പിയൻ കടലിനുമിടയിളുള്ള കോക്കസസ് മേഖലയുടെ വടക്കൻ പ്രദേശത്തെ പ്രധാന നദിയായ ടെറെക് നദിയുടെ തീരത്തായാണ് ഈ പട്ടണം സ്ഥിതിചെയ്യുന്നത്. ജോർജ്ജിയയുടെ തലസ്ഥാന നഗരമായ റ്റ്ബിലിസിയുടെ വടക്ക് ഭാഗത്തേക്ക് 157 കിലോമീറ്റർ (98 മൈൽ) ദുരത്താണ് ഈ പട്ടണം. സമുദ്ര നിരപ്പിൽ നിന്നും 1,740 മീറ്റർ (5,710 അടി) ഉയരത്തിലാണ് ഈ പട്ടണത്തിന്റെ സ്ഥാനം. സ്റ്റീപൻസ്മിൻഡയിലെ കാലാവസ്ഥ താരതമ്യേന വരണ്ട മിതമായ നനവുള്ളതുമാണ്. തണുപ്പുള്ള ശൈത്യകാലവും നീണ്ടതും തണുപ്പനുഭവപ്പെടുന്നതുമായ വേനൽക്കാലവുമാണ് ഇവിടെ. ശരാശിരി വാർഷിക താപനില 4.9 ഡിഗ്രി സെൽഷ്യസാണ്. ഏറ്റവും തണുപ്പ് അനുഭവപ്പെടുന്ന മാസം ജനുവരിയാണ്. മൈനസ് 5.2 ഡിഗ്രി സെൽഷ്യസാണ് ജനുവരി ശരാശിരി താപനില. ജൂലൈ മാസമാണ് ഏറ്റവും ചൂടേറിയ മാസം. 14.4 ഡിഗ്രിയാണ് ഈ മാസത്തിലെ ശരാശിരി താപനില. ഈപ്രദേശത്ത് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന താപനില മൈനസ് 34 ഡിഗ്രിയും ഏറ്റവും ഉയർന്ന താപനില 32 ഡിഗ്രി സെൽഷ്യസുമാണ്. ഈ പ്രദേശത്തെ ശരാശിരി വാർഷിക ജലപാതം 790എംഎംആണ്. ഈ പട്ടണത്തിന്റെ എല്ലാ ഭാഗവും വലിയ മലയാൽ ചുറ്റപ്പെട്ടുകിടക്കുകയാണ്. ഈ പ്രദേശത്തെ ഏറ്റവും പ്രധാനപ്പെട്ട പർവ്വതം മൗണ്ട് കസ്‌ബെക് ആണ്. പട്ടണത്തിന്റെ പടിഞ്ഞാർ ഭാഗത്തായാണ് ഇത് നിലകൊള്ളുന്നത്. പ്രദേശത്തെ ഏറ്റവും രണ്ടാമത്തെ പ്രധാന കൊടുമുടി മൗണ്ട് ഷാനിയാണ്. 4.451 മീറ്ററാണ് ഇതിന്റെ ഉയരം.

Gergeti Trinity Church
Gergeti ട്രിനിറ്റി ദേവാലയം

ചരിത്രം

[തിരുത്തുക]
ജോർജ്ജിയ- റഷ്യ അതിർത്തിയിലെ ജോർജ്ജിയൻ ഭാഗം

സ്റ്റീപന്റ്‌സ്മിൻഡ, വാക്കർത്ഥം സെന്റ് സ്റ്റീഫൻ എന്നാണ്. ജോർജ്ജിയൻ ഓർത്തഡോക്‌സ് പുരോഹിതനായ സ്റ്റീഫൻ ഈ പ്രദേശത്ത് ഒരു സന്യാസി ആശ്രമം സ്ഥാപിച്ചു ഇതിന് ശേഷമാണ് പ്രദേശത്തിന് ഈ പേര് ലഭിച്ചതെന്നാണ് പരനപരാഗതമായ വിശ്വാസം. ഈ പ്രദേശത്തിന്റെ നിയന്ത്രണം പ്രാദേശിക ജന്മിമാരായ ധനാഢ്യൻമാർക്കായിരുന്നു. ചോപിക്ശ്‌വില്ലി വംശക്കാരായ ധനാഢ്യൻമാരായിരുന്നു 18ആം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഈ പ്രദേശത്ത് കൂടി കടന്നുപോയിരുന്ന യാത്രക്കാരിൽ നിന്ന് ചുങ്കം പിരിച്ചിരുന്നത്. 19ആം നൂറ്റാണ്ടിന്റെ ആദ്യത്തിൽ റഷ്യൻ സാമ്രാജ്യം ജോർജ്ജിയൻ രാജവംശം വരെ വ്യാപിച്ചപ്പോൾ ഈ പ്രദേശത്തെ ജനങ്ങൾ റഷ്യൻ ഭരണത്തിനെതിരെ പ്രക്ഷോഭം ഉണ്ടാക്കി. എന്നാൽ, പ്രാദേശിക ജന്മിയായിരുന്ന ഗബ്രിയേൽ ചോപികാശ്‌വില്ലി റഷ്യൻ സാമ്രാജ്യത്തോട് ശക്തമായ കൂറ് പുലർത്തി, റഷ്യൻ വിരുദ്ധ കലാപം അടിച്ചമർത്താൻ സഹായിച്ചു. ഗബ്രിയേൽ, റഷ്യൻ സൈനികനാക്കി ഉയർത്തി, ഇദ്ദേഹം കസ്‌ബേഗി എന്ന സ്ഥാനപ്പേര് സ്വീകരിച്ചു. ഈ ഗ്രാമം അദ്ദേഹത്തിന്റെ നിയന്ത്രണത്തിലായതോട, പ്രദേശത്തിന്റെ പേര് കാസ്‌ബേഗി എന്നാക്കി. 1925ൽ റഷ്യൻ ഭരണകാലത്താണ് ഔദ്യോഗികമായി കാസ്‌ബേഗി എന്നാക്കി മാറ്റിയിരുന്നത്. പിന്നീട്, 2006ലാണ് ഈ പട്ടണത്തിന്റെ പേര് അതിന്റെ പഴയ പേരായ സ്റ്റീപന്റ്‌സ്മിൻഡ എന്നാക്കിയത്.

ഗെർഗെറ്റി ട്രിനിറ്റി ചർച്ച്, പ്രദേശത്തെ പ്രധാന ചരിത്ര സാംസ്‌കാരിക സ്ഥാപനം

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സ്റ്റീപന്റ്‌സ്മിൻഡ&oldid=3733437" എന്ന താളിൽനിന്ന് ശേഖരിച്ചത്