സുൽത്താൻ അഹ്മദ് മസ്ജിദ്
ദൃശ്യരൂപം
(Sultan Ahmed Mosque (Istanbul) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സുൽത്താൻ അഹ്മദ് മസ്ജിദ് | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
സ്ഥലം | ഇസ്താംബൂൾ, തുർക്കി |
നിർദ്ദേശാങ്കം | 41°00′20″N 28°58′39″E / 41.005483°N 28.977385°E |
മതവിഭാഗം | ഇസ്ലാം |
രാജ്യം | തുർക്കി |
വാസ്തുവിദ്യാ വിവരങ്ങൾ | |
ശില്പി | സെദെഫ്ഹാർ മുഹമ്മദ് ആഗാ |
വാസ്തുവിദ്യാ തരം | മസ്ജിദ് |
വാസ്തുവിദ്യാ മാതൃക | ഇസ്ലാമിക നിർമ്മിതി, ഓട്ടൊമൻ ഭരണ കാലഘട്ടം |
പൂർത്തിയാക്കിയ വർഷം | 1616 |
Specifications | |
ശേഷി | 10,000 |
നീളം | 72 m |
വീതി | 64 m |
മകുട ഉയരം (പുറം) | 43 m |
മിനാരം | 6 |
തുർക്കിയിലെ ഇസ്താംബൂളിൽ സ്ഥിതി ചെയ്യുന്ന ചരിത്രപ്രാധാന്യമുള്ള ഒരു മസ്ജിദ് ആണ് സുൽത്താൻ അഹ്മദ് മസ്ജിദ് (തുർക്കിഷ്: Sultanahmet Camii). ഇതിനകത്തെ നീലനിറത്തിലുള്ള അലങ്കാരപ്പണികൾ മൂലം നീല മസ്ജിദ് എന്ന പേരിലാണ് പൊതുവേ അറിയപ്പെടുന്നത്.
ഓട്ടൊമൻ സുൽത്താൻ അഹ്മദ് ഒന്നാമന്റെ ഭരണത്തിൻ കീഴിൽ 1609-നും 1616-നുമിടയിലാണ് ഇതിന്റെ പണികഴിപ്പിച്ചിരിക്കുന്നത്. ഇന്നും ഒരു മസ്ജിദ് ആയി ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും ഇത് ഒരു അറിയപ്പെടുന്ന വിനോദസഞ്ചാരകേന്ദ്രമാണ്. ആറ് സ്തംഭങ്ങളോടുകൂടിയ ഈ മസ്ജിദ് ഒരു കുന്നിനു മുകളിലാണ് സ്ഥിതി ചെയ്യുന്നത്. മസ്ജിദിന്റെ കമാനങ്ങളും ചുമരുകളൂം അറബി അക്ഷരാലങ്കാരങ്ങൾ കൊണ്ടൂം ജനാലകൾ, നിറം കൊടുത്ത വെനീഷ്യൻ ചില്ലുകൊണ്ടും അലങ്കരിച്ചിരിക്കുന്നു.[1]
-
വർണ്ണച്ചില്ലു ജാലകങ്ങൾ മസ്ജിദിനകത്തുനിന്നുളള കാഴ്ച
-
മച്ചിലെ ചിത്രപ്പണികൾ
-
മസ്ജിദിനകത്തെ കാലിഗ്രാഫി ഫലകം, മുഹമ്മദ് നബിയെക്കുറിച്ചുളളതാണെന്ന് അനുമാനിക്കപ്പെടുന്നു.
-
സുൽത്താൻ അഹ്മദ് മസ്ജിദ്
അവലംബം
[തിരുത്തുക]- ↑ Dilip Hiro (2009). "Chapter 1 Turkey : From militant secularism to Grassroots of Isam". Inside Central Asia - A political history of Uzbekistan, Turkmenistan, Kazakhstan, Kyrgistan, Tajikistan, Turkey and Iran. New York: Overlook Duckworth. p. 63. ISBN 978-1-59020-221-0.
{{cite book}}
: Cite has empty unknown parameter:|coauthors=
(help)