Jump to content

സുശീൽ കൊയ്‌രാള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sushil Koirala എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സുശീൽ കൊയ്‌രാള
നേപ്പാൾ പ്രധാനമന്ത്രി
ഓഫീസിൽ
11 ഫെബ്രുവരി 2014 – 2015
രാഷ്ട്രപതിറാം ബരൺ യാദവ്
Vice PresidentParmananda Jha
മുൻഗാമിKhil Raj Regmi
നേപ്പാലി കോൺഗ്രസിന്റെ ആറാമത് പ്രസിഡന്റ്
ഓഫീസിൽ
22 സെപ്റ്റംബർ 2010 – 2013
മുൻഗാമിഗിരിജ പ്രസാദ കൊയ്രാള
പിൻഗാമിSHER BAHADUR DEUBA
വ്യക്തിഗത വിവരങ്ങൾ
ജനനംnameസുശീൽ കൊയ്രാള
(1939-08-12) 12 ഓഗസ്റ്റ് 1939  (85 വയസ്സ്)
BIRAT NAGAR
മരണം1/3/2016(85 YEARS OLD )
KATHMANDU CITY CO -OPREATION HOSPITAL
അന്ത്യവിശ്രമംnameസുശീൽ കൊയ്രാള
രാഷ്ട്രീയ കക്ഷിനേപ്പാളി കോൺഗ്രസ്
മാതാപിതാക്കൾ
  • nameസുശീൽ കൊയ്രാള
അൽമ മേറ്റർNEPAL GOVERNMENT COLLEGE

ഒരു നേപ്പാളി രാഷ്ട്രീയ നേതാവാണ് സുശീൽ കൊയ്രാള (ജനനം 1939). നിലവിലെ നേപ്പാൾ പ്രധാനമന്ത്രിയായ കൊയ്രാള 2010 മുതൽ നേപ്പാളി കോൺഗ്രസിന്റെ പ്രസിഡന്റാണ്.2014 ഫെബ്രുവരി 10നാണ് കൊയരാള പ്രധാനമന്ത്രിയായി ചുമതലയേറ്റത്. 2015 ഒക്ടോബർ വരെ നേപ്പാൾ പ്രധാനമന്ത്രിയായിരുന്നു. 1954ൽ നേപ്പാളി കോൺഗ്രസിൽ അംഗമായി.

ജീവിതരേഖ

[തിരുത്തുക]

1939 ഓഗസ്റ്റ് 12ന് ഇന്ത്യയിലെ ബനാറസിൽ ജനിച്ചു. രാഷ്ടീയ പ്രാധാന്യമുള്ള കുടുംബമാണ് കൊയ്രാളയുടേത്. മുൻ നേപ്പാൾ പ്രധാനമന്ത്രിമാരായ മന്ത്രിക പ്രസാദ് കൊയ്രാളയുടെയും ഗിരിജ പ്രസാദ് കൊയ്രാളയുടെയും ബിഷേഷ്വർ പ്രസാദ കൊയ്രാളയുടെയും ബന്ധുവാണ്. 5 സഹോദരന്മാരും 3 അനുജത്തിമാരുമുണ്ട്. നേപ്പാളിലെ ആദ്യ രാഷ്ട്രീയ പാർട്ടിയായ പ്രചന്ദ ഗോർഖ പാർട്ടിയിലെ അംഗമാണ് കൊയ്രാളയുടെ അനുജത്തി രംഗ നാഥ് ശർമ. ലളിതമായ ജീവിതമാണ് കൊയരാള ജീവിക്കുന്നത്. 2016 ഫിബ്രവരി 9 നു സ്വവസിതിയിൽ വെച്ച് അന്തരിച്ചു.

രാഷ്ട്രീയ ജീവിതം

[തിരുത്തുക]

1955-ലാണ് നേപ്പാളി കോൺഗ്രസിൽ അംഗമായത്. രാജഭരണം 1960-ൽ ജനാധിപത്യം നിരോധിച്ചപ്പോൾ സുശീൽ ഇന്ത്യയിൽ അഭയം തേടിയിരുന്നു. വിമാനറാഞ്ചൽക്കേസിൽ ഒരുതവണ ശിക്ഷിക്കപ്പെട്ട കോൺഗ്രസ് നേതാവ് 16 വർഷം നേപ്പാളിന് പുറത്തായിരുന്നു. ബന്ധുവായ മുൻ നേപ്പാൾ പ്രസിഡൻറ് ഗിരിജാപ്രസാദ് കൊയ്‌രാളയുടെ സ്വാധീനത്തിലാണ് സുശീൽ രാഷ്ട്രീയത്തിലെത്തിയത്. ഗിരിജാ പ്രസാദിന്റെ മരണത്തെത്തുടർന്ന് 2008-ൽ നേപ്പാളി കോൺഗ്രസ് പ്രസിഡൻറായി.[1]

2013ലെ തെരഞ്ഞെടുപ്പ്

[തിരുത്തുക]

സി.പി.എൻ.-യു.എം.എലിന്റെ പിന്തുണയോടെയാണ് കോൺഗ്രസ് അധികാരത്തിലെത്തിയത്.[2] വോട്ടെടുപ്പിൽ വ്യക്തമായ ഭുരിപക്ഷം നേടിയാണ് സുശീൽ കൊയ്‌രാള വിജയം കൈവരിച്ചത്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിന്തുണയോടെ മത്സരിച്ച കൊയ്‌രാള 601 അംഗ അസംബ്ലിയിൽ 405 വോട്ട് നേടിയാണ് പ്രധാനമന്ത്രി പദവിയിൽ എത്തിയത്. കഴിഞ്ഞ നവംബറിൽ നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ആർക്കും കേവല ഭൂരിപക്ഷമില്ലാത്തതിനെ തുടർന്ന് മന്ത്രി സഭാ രൂപീകരണം നീണ്ടുപോകുകയായിരുന്നു.[3]

തിരഞ്ഞെടുപ്പ് ചരിത്രം

[തിരുത്തുക]

നേപ്പാളി കോൺഗ്രസിനു വേണ്ടി പ്രതിനിധി സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചു.

1991 പ്രതിനിധി സഭാ തെരഞ്ഞെടുപ്പ് ബാങ്കെ 2

[തിരുത്തുക]
പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ Status
നേപ്പാളി കോൺഗ്രസ് സുശീൽ കൊയ്രാള - വിജയം

===1994 പ്രതിനിധി സഭാ തെരഞ്ഞെടുപ്പ് ബാങ്കെ 2===[4]

പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ Status
രാഷ്ട്രീയ ജനതാ പാർട്ടി ശാന്തി ഷംസീർ റാണ 15,711 വിജയം
നേപ്പാളി കോൺഗ്രസ് സുശീൽ കൊയ്രാള 10,222 -

1999 പ്രതിനിധി സഭാ തെരഞ്ഞെടുപ്പ് ബാങ്കെ 2

[തിരുത്തുക]
പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ Status
നേപ്പാളി കോൺഗ്രസ് സുശീൽ കൊയ്രാള 15,256 വിജയം
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ Rijwan Ahammad Sah 6,185

2008 അസംബ്ലി തെരഞ്ഞെടുപ്പ് ബാങ്കെ 3

[തിരുത്തുക]

2008ലെ അസംബ്ലി തെരഞ്ഞടുപ്പിൽ കൊയ്രാള പരാജയപ്പെട്ടു.

പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ Status
M.P.R.F - Nepal Sarbadev Prasad Ojha 14,900 Elected
UCPN (Maoists) Parma Nanda Kurmi 6970
Nepali Congress Sushil Koirala 5969

അവലംബം

[തിരുത്തുക]
  1. "സുശീൽ കൊയ്‌രാള നേപ്പാൾ പ്രധാനമന്ത്രി". മാതൃഭൂമി. 11 ഫെബ്രുവരി 2014. Archived from the original on 2014-02-11. Retrieved 26 മെയ് 2014. {{cite news}}: Check date values in: |accessdate= (help)
  2. "നേപ്പാൾ: സുശീൽ കൊയ്രാള പ്രധാനമന്ത്രിയാകും". മംഗളം. 10 ഫെബ്രുവരി 2014. Retrieved 26 മെയ് 2014. {{cite news}}: Check date values in: |accessdate= (help)
  3. https://malayalam.yahoo.com/%E0%B4%A8%E0%B5%87%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BE%E0%B4%B3%E0%B4%BF%E0%B4%B2%E0%B5%8D-%E0%B4%B8%E0%B5%81%E0%B4%B6%E0%B5%80%E0%B4%B2%E0%B5%8D-%E0%B4%95%E0%B5%8A%E0%B4%AF%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%B3-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8%E0%B4%AE%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%AF%E0%B4%BE%E0%B4%95%E0%B5%81%E0%B4%82-141801400.html[പ്രവർത്തിക്കാത്ത കണ്ണി]
  4. "Election Commission of Nepal, Previous Election Top Two Candidates". Archived from the original on 2008-03-05. Retrieved 2014-05-26.
"https://ml.wikipedia.org/w/index.php?title=സുശീൽ_കൊയ്‌രാള&oldid=4097840" എന്ന താളിൽനിന്ന് ശേഖരിച്ചത്