Jump to content

സ്വദേശ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Swades എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്വദേശ്: വി ദ പീപ്പിൾ
സംവിധാനംഅശുതോഷ് ഗോവാരിക്കർ
നിർമ്മാണംഅശുതോഷ് ഗോവാരിക്കർ
റോണി സ്ക്രൂവാല
കഥഅശുതോഷ് ഗോവാരിക്കർ
എം.ജി. സത്യ
തിരക്കഥഅശുതോഷ് ഗോവാരിക്കർ
അഭിനേതാക്കൾഷാരൂഖ് ഖാൻ
ഗായത്രി ജോഷി
കിഷോരി ബലാൽ
സംഗീതംഎ.ആർ. റഹ്മാൻ
ഛായാഗ്രഹണംമഹേഷ് അനീ
ചിത്രസംയോജനംബല്ലു സലൂജ
വിതരണംഅശുതോഷ് ഗോവാരിക്കർ പ്രൊഡക്ഷൻസ്
യുടിവി മോഷൻ പിക്ചേഴ്സ്
റിലീസിങ് തീയതി
  • ഡിസംബർ 17, 2004 (2004-12-17)
രാജ്യംഇന്ത്യ
ഭാഷഹിന്ദി/ഇംഗ്ലീഷ്
ബജറ്റ് 49 കോടി[1]
സമയദൈർഘ്യം194 മിനുറ്റ്സ്
ആകെ 32 കോടി[2]

അശുതോഷ് ഗോവാരിക്കർ എഴുതി നിർമ്മിച്ച് സംവിധാനം ചെയ്ത് 2004ൽ പുറത്തിറങ്ങിയ ഇന്ത്യൻ ചലച്ചിത്രമാണ് സ്വദേശ് (ഹിന്ദി: स्वदेश, ഉർദു: سودیش, ഇംഗ്ലീഷ്: Homeland). ഷാരൂഖ് ഖാനും പുതുമുഖമായ ഗായത്രി ജോഷിയുമാണ് ചിത്രത്തിലഭിനയിച്ച പ്രധാന അഭിനേതാക്കൾ. ബോക്സ് ഓഫീസിൽ ചിത്രം പരാജയപ്പെട്ടെങ്കിലും നിരൂപരുടെ മുക്തകണ്ഠ പ്രശംസ ലഭിച്ചു.

ഇതിവൃത്തം

[തിരുത്തുക]

മോഹൻ ഭാർഗവ് (ഷാരൂഖ് ഖാൻ) നാസയിൽ ജോലി ചെയ്യുന്ന ശാസ്ത്രജ്ഞനാണ്. അദ്ദേഹം തന്റെ വളർത്തമ്മയായിരുന്ന കാവേരിയമ്മയെ(കിഷോരി ബലാൽ) കണ്ടെത്തി അമേരിക്കയിൽ തന്നോടൊപ്പം പാർപ്പിക്കണം എന്ന ഉദ്ദേശ്യവുമായി ഇന്ത്യയിലെത്തുന്നു. കാവേരിയമ്മയെത്തേടി ചരൺപൂർ എന്ന ഗ്രാമത്തിലെത്തുന്ന മോഹന് കാണാനാവുന്നത് ജാതി വേർതിരിവുകളും നിരക്ഷരതയും ശൈശവ വിവാഹങ്ങളുമാണ്. തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

അവലംബം

[തിരുത്തുക]
  1. Dey, Sudipto (2004 May 5). "UTV to go global with Lakshya, Swades". The Economic Times. Archived from the original on 2016-03-13. Retrieved 2011-09-21. {{cite web}}: Check date values in: |date= (help); Italic or bold markup not allowed in: |publisher= (help)
  2. "Box Office 2004". Boxofficeindia.com. Archived from the original on 2012-05-24. Retrieved 2011-09-21.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

നിരൂപണങ്ങൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=സ്വദേശ്&oldid=4135417" എന്ന താളിൽനിന്ന് ശേഖരിച്ചത്