ഉള്ളടക്കത്തിലേക്ക് പോവുക

ടി.ടി. കൃഷ്ണമാചാരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(T.T. Krishnamachari എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ടി.ടി.കൃഷ്ണമാചാരി
தி. த. கிருஷ்ணமாச்சாரி
മദ്രാസ് സൗത്തിൽനിന്നുള്ള ലോകസഭാംഗം
ഓഫീസിൽ
1957–1962
പ്രധാനമന്ത്രിജവഹർലാൽ നെഹ്രു
മുൻഗാമിNone
മദ്രാസിൽനിന്നുള്ള ലോകസഭാംഗം
ഓഫീസിൽ
1951–1957
പ്രധാനമന്ത്രിജവഹർലാൽ നെഹ്രു
മുൻഗാമിഇല്ല
പിൻഗാമിമദ്രാസ്, മദ്രാസ് സൗത്ത് എന്നീ രണ്ട് നിയോജകമണ്ഡലങ്ങളായി പിരിച്ചു
വ്യക്തിഗത വിവരങ്ങൾ
ജനനം1899
മരണം1974
ദേശീയതഇന്ത്യൻ
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്
തൊഴിൽരാഷ്ട്രീയനേതാവ്

ഇന്ത്യയുടെ മുൻ ധനകാര്യ മന്ത്രിയായിരുന്നു തിരുവെല്ലൂർ തട്ടൈ കൃഷ്ണമചാരി.[1][2] 1956–1958, 1964-1966 കാലഘട്ടങ്ങളിലായിരുന്നു ഇദ്ദേഹം ധനകാര്യമന്ത്രിപദം വഹിച്ചത്. 1956ൽ സ്ഥാപിതമായ നാഷണൽ കൗൺസിൽ ഓഫ് അപ്ലൈഡ് എക്കൊണോമിക്ക് റിസർച്ചിന്റെ (NCAER) ആദ്യ ഭരണസമിതിയിലെ സ്ഥാപക അംഗവുമായിരുന്നു ഇദ്ദേഹം. TTK എന്ന ഓമനപ്പേരിലറിയപ്പെട്ടിരുന്ന ഇദ്ദേഹം മദ്രാസ് ക്രിസ്ത്യൻ കോളേജിൽനിന്നാണ് (MCC) ബിരുദം നേടിയത്. പിന്നീട് ഇദ്ദേഹം MCCയിലെ ഇക്കണോമിക്ക്സ് വിഭാഗത്തിൽ വിസിറ്റിങ് പ്രൊഫസറുമായിരുന്നു.

1928- ൽ കൃഷ്ണമാചാരി സ്ഥാപിച്ച വ്യാപാര സമുച്ചയമാണ് ടിടികെ ഗ്രുപ്പ് (TTK Group). അവരുടെ, പ്രസ്റ്റീജ് എന്ന ബ്രാൻഡ് പ്രസിദ്ധമാണ്. സ്വതന്ത്ര ഇന്ത്യയിൽ അഴിമതിയാരോപണം മൂലം രാജിവച്ച ആദ്യ മന്ത്രിയുമായിരുന്നു ഇദ്ദേഹം.[3]

അവലംബം

[തിരുത്തുക]

പുറംകണ്ണികൾ

[തിരുത്തുക]
പദവികൾ
Preceded by ഇന്ത്യയുടെ ധനകാര്യവകുപ്പുമന്ത്രി
1957–1958
Succeeded by
Preceded by ഇന്ത്യയുടെ ധനകാര്യവകുപ്പുമന്ത്രി
1964–1965
Succeeded by
"https://ml.wikipedia.org/w/index.php?title=ടി.ടി._കൃഷ്ണമാചാരി&oldid=4092848" എന്ന താളിൽനിന്ന് ശേഖരിച്ചത്