താരകേശ്വർ ദസ്തിദാർ
താരകേശ്വർ ദസ്തിദാർ | |
---|---|
ജനനം | 1911 |
മരണം | 12 ജനുവരി 1934 |
ദേശീയത | ഇന്ത്യൻ |
മറ്റ് പേരുകൾ | താരകേശ്വർ ദാസ്തിദാർ |
അറിയപ്പെടുന്നത് | ഇന്ത്യൻ സ്വാതന്ത്ര്യ സമരസേനാനി |
ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും വിപ്ലവകാരിയുമാണ് താരകേശ്വർ ദസ്തിദാർ (മരണം: 1934 ജനുവരി 12). 1930 ഏപ്രിൽ 18-ന് സൂര്യാ സെന്നും കൂട്ടരുമായി ചേർന്ന് ചിറ്റഗോങ് ആയുധപ്പുര ആക്രമണത്തിൽ പങ്കെടുത്തു. ബ്രിട്ടീഷുകാർക്കെതിരെ വിപ്ലവ പ്രവർത്തനങ്ങൾ നടത്തിയതിനു ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ജയിലിൽ വച്ച് ക്രൂരമായ മർദ്ദനമുറകൾക്കു വിധേയനായി. 1934 ജനുവരി 12-ന് ചിറ്റഗോങ്ങ് ജയിലിൽ വച്ച് സൂര്യാ സെന്നിനോടൊപ്പം തൂക്കിലേറ്റപ്പെട്ടു.
വിപ്ലവ പ്രവർത്തനങ്ങൾ
[തിരുത്തുക]ബ്രിട്ടീഷ് ഇന്ത്യയിലെ ചിറ്റഗോങ്ങിലുള്ള സറോട്ടലി ഗ്രാമത്തിലാണ് താരകേശ്വർ ദസ്തിദാർ ജനിച്ചത്. സൂര്യ സെന്നിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ റിപ്പബ്ലിക്കൻ ആർമി എന്ന വിപ്ലവ സംഘടനയിൽ ആകൃഷ്ടനായ താരകേശ്വർ വൈകാതെ തന്നെ ആ സംഘടനയിൽ ചേർന്നു പ്രവർത്തനം ആരംഭിച്ചു. 1930-ൽ ബോംബ് നിർമ്മാണത്തിനിടെ അദ്ദേഹത്തിനു ഗുരുതരമായി പരിക്കേറ്റു. എങ്കിലും വിപ്ലവ പ്രവർത്തനങ്ങൾ തുടർന്നുവന്നു. 1930 ഏപ്രിൽ 18-ന് ചിറ്റഗോങ്ങിലെ ബ്രിട്ടീഷ് ആയുധപ്പുര കൊള്ളയടിക്കുവാൻ അദ്ദേഹം യുവ വിപ്ലവകാരികളോട് ആവശ്യപ്പെട്ടു. സൂര്യ സെൻ അറസ്റ്റിലായതോടെ താരകേശ്വർ ദസ്തിദാറാണ് ആക്രമണത്തിനു നേതൃത്വം നൽകിയത്. 1933 മേയ് 18-ന് ഗാഹിരാ ഗ്രാമത്തിലെ പൂർണ്ണ താലൂക്ക്ദാറുടെ ഭവനത്തിൽ വച്ച് പോലീസുകാരുമായി നടന്ന ഏറ്റുമുട്ടലിനെത്തുടർന്ന് താരകേശ്വർ അറസ്റ്റിലായി.[1][2]
മരണം
[തിരുത്തുക]1933 ഓഗസ്റ്റ് 14-ന് താരകേശ്വറിനു വധശിക്ഷ നൽകിക്കൊണ്ടുള്ള കോടതി വിധി വന്നു.[3] ജയിലിലെ ക്രൂരമായ പീഡനമുറകൾക്കു ശേഷം 1934 ജനുവരി 12-ന് ചിറ്റഗോങ് ജയിലിൽ വച്ച് സൂര്യാ സെന്നിനോടൊപ്പം താരകേശ്വറെ തൂക്കിലേറ്റി.[1]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 VOL I, P. N. CHOPRA. "WHO'S WHO OF INDIAN MARTYRS". Retrieved December 2, 2017.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ Vol - I, Subodh C. Sengupta & Anjali Basu (2002). Sansab Bangali Charitavidhan (Bengali). Kolkata:. Kolkata: Sahitya Sansad. p. 193. ISBN 81-85626-65-0.
- ↑ Rāmacandra Pradhāna. "Raj to Swaraj: A Textbook on Colonialism and Nationalism in India". Retrieved December 2, 2017.
{{cite web}}
: Cite has empty unknown parameters:|dead-url=
and|websovirrfhughhcfy ite=
(help)