Jump to content

ടെറിറ്റോറിയൽ ആർമി (ഇന്ത്യ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Territorial Army (India) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അത്യാവശ്യ ഘട്ടങ്ങളിൽ രാജ്യത്തിന്റെ പ്രതിരോധത്തിന് ഇന്ത്യൻ പട്ടാളത്തെ സഹായിക്കാനായി പട്ടാളപരിശീലനം ലഭിച്ച പട്ടാളക്കാരല്ലാത്ത വ്യക്തികളുടെ സേനയാണ് ടെറിറ്റോറിയൽ ആർമി. ഇന്ത്യൻ സേനയുടെ സമാന്തരസേനയായി ഇതിനെ കണക്കാക്കാം. ടെറിറ്റോറിയൽ ആർമി ഒരു പ്രൊഫഷണൽ സേനയല്ല. ഇതിൽ ജോലി ചെയ്യുന്നവർ സ്ഥിരം സൈനികസേവനം നടത്തുന്നവരുമല്ല. സൈനികക്യാമ്പിനു പുറത്ത് മറ്റ് ജോലിയിൽ ഏർപ്പെട്ടിട്ടുള്ളവരാണ് ടെറിറ്റോറിയൽ ആർമിയിലെ അംഗങ്ങൾ. യഥാർത്ഥത്തിൽ ടെറിറ്റോറിയൽ ആർമിയിൽ പ്രവേശനം ലഭിക്കണമെങ്കിൽതന്നെ പ്രാഥമിക മാനദണ്ഡം മറ്റ് ജോലിയുണ്ടായിരിക്കണം എന്നതാണ്.

പുറം കണ്ണികൾ

[തിരുത്തുക]