താവർചന്ദ് ഗെഹ്ലോട്ട്
താവർചന്ദ് ഗെലോട്ട് | |
---|---|
കർണാടക, ഗവർണർ | |
ഓഫീസിൽ 2021-തുടരുന്നു | |
മുൻഗാമി | വാജുഭായ് വാല |
രാജ്യസഭാംഗം | |
ഓഫീസിൽ 2018-2021, 2012-2018 | |
മണ്ഡലം | മധ്യ പ്രദേശ് |
കേന്ദ്ര സാമൂഹ്യനീതി-ക്ഷേമ വകുപ്പ് മന്ത്രി | |
ഓഫീസിൽ 2019-2021, 2014-2019 | |
മുൻഗാമി | മല്ലികാർജുൻ ഖാർഗെ |
പിൻഗാമി | വീരേന്ദ്രകുമാർ ഖത്തിക് |
ലോക്സഭാംഗം | |
ഓഫീസിൽ 2004, 1999, 1998, 1996 | |
മണ്ഡലം | ഷാജപ്പൂർ |
രാജ്യസഭയിലെ ബി.ജെ.പി നേതാവ് | |
ഓഫീസിൽ 2019-2021 | |
മുൻഗാമി | അരുൺ ജെയ്റ്റ്ലി |
പിൻഗാമി | പീയുഷ് ഗോയൽ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ഉജ്ജയിൻ, മധ്യപ്രദേശ് | 18 മേയ് 1948
രാഷ്ട്രീയ കക്ഷി |
|
പങ്കാളി | അനിത |
കുട്ടികൾ | 1 daughter and 3 sons |
As of 21 മെയ്, 2023 ഉറവിടം: രാജ്ഭവൻ കർണാടക |
2021 ജൂലൈ പതിനൊന്ന് മുതൽ കർണാടക ഗവർണറായി തുടരുന്ന മധ്യപ്രദേശിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി നേതാവാണ് താവർചന്ദ് ഗെലോട്ട്.(ജനനം : 1948 മെയ് 18) നാല് തവണ ലോക്സഭാംഗം, മൂന്ന് തവണ നിയമസഭാംഗം, രണ്ട് തവണ രാജ്യസഭാംഗം, രണ്ട് തവണ കേന്ദ്ര മന്ത്രി, രാജ്യസഭയിലെ ബി.ജെ.പി നേതാവ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.[1][2][3][4][5]
ജീവിതരേഖ
[തിരുത്തുക]മധ്യപ്രദേശിലെ ഉജ്ജയിനിലെ ഒരു ദളിത് കുടുംബത്തിൽ റാംലാൽ ഗെലോട്ടിൻ്റെയും സുമൻ ഭായിയുടേയും മകനായി 1948 മെയ് 18ന് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഉജ്ജയിനിലുള്ള വിക്രം യൂണിവേഴ്സിറ്റിയിൽ നിന്ന് ബി.എ. ബിരുദം നേടി.
രാഷ്ട്രീയ ജീവിതം
[തിരുത്തുക]1962-ൽ ആർ.എസ്.എസിൽ അംഗമായി ചേർന്നതോടെയാണ് ഗെലോട്ടിൻ്റെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. 1962 മുതൽ 1977 വരെ ജനസംഘത്തിലും 1977 മുതൽ 1980 വരെ ജനതാ പാർട്ടിയിലും അംഗമായിരുന്നു. 1980-ൽ ബി.ജെ.പിയിൽ ചേർന്ന ഗെലോട്ട് യുവമോർച്ചയിലൂടെ ബി.ജെ.പി നേതൃനിരയിലെത്തി.
പ്രധാന പദവികളിൽ
- 1977-1980 : വൈസ്പ്രസിഡൻ്റ്, ജനറൽ സെക്രട്ടറി : ജനതാ പാർട്ടി മധ്യപ്രദേശ്
- 1980- 1984 : നിയമസഭാംഗം, മധ്യപ്രദേശ്
- 1983-1984 : യുവമോർച്ച സംസ്ഥാന സെക്രട്ടറി, മധ്യപ്രദേശ്
- 1985-1986 : യുവമോർച്ച സംസ്ഥാന ഉപാധ്യക്ഷൻ
- 1986-1988 : ബി.ജെ.പി, ജില്ലാ പ്രസിഡൻ്റ്
- 1988-1989 : എസ്.സി മോർച്ച, സംസ്ഥാന പ്രസിഡൻറ്
- 1990-1992 : നിയമസഭാംഗം, മധ്യപ്രദേശ്
- 1990-1992 : സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി
- 1993-1996 : നിയമസഭാംഗം, മധ്യപ്രദേശ്
- 1995-1996 : മികച്ച നിയമസഭ സാമാജികൻ പുരസ്കാരം
- 1996 : ലോക്സഭാംഗം, ഷാജപ്പൂർ(1)
- 1998 : ലോക്സഭാംഗം, ഷാജപ്പൂർ(2)
- 1999 : ലോക്സഭാംഗം, ഷാജപ്പൂർ(3)
- 1999 : ബി.ജെ.പി, ചീഫ് വിപ്പ് ലോക്സഭ
- 2002-2004 : ബി.ജെ.പി, ദേശീയ സെക്രട്ടറി
- 2004 : ലോക്സഭാംഗം, ഷാജപ്പൂർ(4)
- 2004-2006 : ബി.ജെ.പി, ദേശീയ വൈസ് പ്രസിഡൻറ്
- 2006-2014 : ബി.ജെ.പി, ദേശീയ ജനറൽ സെക്രട്ടറി
- 2006-2021 : അംഗം ബി.ജെ.പി, പാർലമെൻററി ബോർഡ്, കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി
- 2009 : ദേവാസ് മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടു
- 2012-2018 : രാജ്യസഭാംഗം, മധ്യപ്രദേശ് (1)
- 2014-2019, 2019-2021 : കേന്ദ്ര സാമൂഹികനീതി-ക്ഷേമ വകുപ്പ് മന്ത്രി
- 2018-2021 : രാജ്യസഭാംഗം, മധ്യപ്രദേശ് (2)
- 2019-2021 : പാർലമെൻററി പാർട്ടി ലീഡർ, രാജ്യസഭ
- 2021-തുടരുന്നു : കർണാടക, ഗവർണർ[6][7]
അവലംബം
[തിരുത്തുക]- ↑ "Thawar Chand Gehlot sworn in as Governor of Karnataka - The Hindu" https://www.thehindu.com/news/national/karnataka/thawar-chand-gehlot-sworn-in-as-governor-of-karnataka/article35268302.ece/amp/
- ↑ "Union Minister Thawarchand Gehlot appointed as Karnataka Governor - India Today" https://www.indiatoday.in/amp/india/story/cabinet-reshuffle-union-minister-thaawarchand-gehlot-governor-1824468-2021-07-06
- ↑ "Who is Thaawarchand Gehlot, the 19th Governor of Karnataka?" https://indianexpress.com/article/india/who-is-thaawarchand-gehlot-karnataka-governor-7399342/lite/
- ↑ "Union minister Thaawarchand Gehlot appointed Karnataka Governor, says will live up to expectations | Latest News India - Hindustan Times" https://www.hindustantimes.com/india-news/thawarchand-gehlot-is-new-karnataka-governor-says-will-live-up-to-expectations-101625561722621-amp.html
- ↑ "New Governors appointed in 8 states, Thawarchand Gehlot gets Karnataka, Bandaru Dattatreya Haryana - The Economic Times Video | ET Now" https://m.economictimes.com/news/politics-and-nation/new-governors-appointed-in-8-states-thawarchand-gehlot-gets-karnataka-bandaru-dattatreya-haryana/amp_videoshow/84166950.cms
- ↑ "Thawarchand Gehlot to take oath as Karnataka Governor today | Latest News India - Hindustan Times" https://www.hindustantimes.com/india-news/thawarchand-gehlot-to-take-oath-as-karnataka-governor-today-101625962102489-amp.html
- ↑ "Shajapur Lok Sabha Election Result - Parliamentary Constituency" https://resultuniversity.com/election/shajapur-lok-sabha