ദ മാൻ വിത്ത് ദ ഗോൾഡൻ ഗൺ (നോവൽ)
ദൃശ്യരൂപം
(The Man with the Golden Gun (novel) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
A book cover, showing a drawing of the handle of a pistol, four bullets and two flies | |
കർത്താവ് | ഇയാൻ ഫ്ലെമിംഗ് |
---|---|
പുറംചട്ട സൃഷ്ടാവ് | Richard Chopping (Jonathan Cape ed.) |
രാജ്യം | യൂണൈറ്റഡ് കിംഗ്ഡം |
ഭാഷ | ഇംഗ്ലീഷ് |
പരമ്പര | ജയിംസ് ബോണ്ട് |
സാഹിത്യവിഭാഗം | സ്പൈ ഫിക്ഷൻ |
പ്രസാധകർ | ജോനാതൻ കേപ്പ് |
പ്രസിദ്ധീകരിച്ച തിയതി | 1 ഏപ്രിൽ 1965 |
മാധ്യമം | Print (hardback & paperback) |
മുമ്പത്തെ പുസ്തകം | യു ഒൺളി ലിവ് ട്വൈസ് |
ശേഷമുള്ള പുസ്തകം | ഒക്ടോപ്പസി ആന്റ് ദ ലിവിംഗ് ഡേലൈറ്റ്സ് |
ഇയാൻ ഫ്ലെമിങിന്റെ ജെയിംസ് ബോണ്ട് പരമ്പരയിലെ പന്ത്രണ്ടാം നോവലും പതിമ്മൂന്നാം പുസ്തകവുമാണ് ദ മാൻ വിത്ത് ദ ഗോൾഡൻ ഗൺ. നോവലിന്റെ കർത്താവായ ഇയാൻ ഫ്ലെമിങ് മരിച്ച് എട്ടുമാസങ്ങൾക്കുശേഷമാണ് ഈ നോവൽ പ്രസിദ്ധീകരിച്ചത്. 1965 ഏപ്രിൽ 1 ന് ജൊനാതൻ കേപ്പാണ് ഈ നോവൽ പ്രസിദ്ധീകരിച്ചത്. മറ്റു നോവലുകളെപ്പോലെ അത്ര വിശദവും സൗന്ദര്യാത്മകവുമായിരുന്നില്ല ഈ നോവൽ. അതുകൊണ്ട് ഈ നോവലിന് അനേകം മോശം നിരൂപണം നേരിടേണ്ടിവന്നിട്ടുണ്ട്. എങ്കിലും പ്രസിദ്ധീകരിച്ച സമയത്തെ ബെസ്റ്റ് സെല്ലറായിരുന്നു ഈ നോവൽ.