സുഗന്ധോദ്യാനം
ദൃശ്യരൂപം
(The Perfumed Garden എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കർത്താവ് | ഷെയ്ക് നഫ്‌സാവി |
---|---|
ഭാഷ | മലയാളം |
സാഹിത്യവിഭാഗം | രതിസാഹിത്യം |
പ്രസാധകർ | മാതൃഭൂമി ബുക്സ് |
ISBN | 978-81-8265-016-9 |
ഷെയ്ക് നഫ്‌സാവി രചിച്ച് 15-ആം നൂറ്റാണ്ടിൽ പുറത്തിറങ്ങിയ അറേബ്യൻ കൃതിയാണ് ദി പെർഫ്യൂംഡ് ഗാർഡൻ. ഇതിന്റെ മലയാള പരിഭാഷ സുഗന്ധോദ്യാനം എന്ന പേരിൽ അറിയപ്പെടുന്നു. രതിസാഹിത്യത്തിലെ ക്ലാസിക്കുകളിലൊന്നായി ഇത് വിശേഷിപ്പിക്കപ്പെടുന്നു.[1] 15-ആം നൂറ്റാണ്ടിൽ അറേബ്യയിൽ നിലനിന്നിരുന്ന ലൈംഗികാചാരങ്ങളുടെ വിവരണങ്ങളും കഥകളുമാണ് ഉള്ളടക്കം. ഒപ്പം രതിസിദ്ധാന്തങ്ങളും രതിമുറകളും ഉൾക്കൊള്ളുന്നു. എം.ടി.എൻ. നായർ ആണ് കൃതി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. ഇംഗ്ലിഷ്, ഫ്രഞ്ച് തുടങ്ങിയ ഭാഷകളിലും കൃതിയുടെ പരിഭാഷകൾ പുറത്തിറങ്ങിയിട്ടുണ്ട്.