Jump to content

താപായണികം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Thermionic emission എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഉയർന്ന താപനിലയിൽ ചൂടായ വസ്തുക്കളിൽ നിന്ന് താപായണങ്ങളുടെ (thermions) ഉത്സർജനത്തെക്കുറിച്ചുള്ള പഠനം. ഈ താപായണങ്ങൾ ധനചാർജുള്ളതോ ഋണചാർജുള്ളതോ ആകാം. ഇതിൽ ഇലക്ട്രോൺ ഉത്സർജനത്തെ മാത്രം പരിഗണിക്കുമ്പോഴാണ് 'താപായണിക ഉത്സർജനം' (thermionic emission) എന്നു പറയാറുള്ളത്. സാങ്കേതികമായി പ്രാധാന്യമുള്ളതും സൈദ്ധാന്തികമായും പരീക്ഷണപരമായും കൂടുതൽ ഗവേഷണങ്ങൾ നടന്നിട്ടുള്ളതും ഇലക്ട്രോൺ ഉത്സർജനത്തിൽ മാത്രമാണ്. അയോണുകളുടെ ഉത്സർജനത്തെക്കുറിച്ചുള്ള പഠനം കൂടുതൽ സങ്കീർണവും താരതമ്യേന അപ്രധാനവുമാണ്. കൂടാതെ പല പദാർഥങ്ങളും മാതൃപദാർഥത്തിന്റെ അയോണുകൾക്കൊപ്പം, അവയിലടങ്ങിയിട്ടുള്ള മാലിന്യങ്ങളും ഉത്സർജിക്കുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. മിക്ക ലോഹങ്ങളിലും ചെറിയ അളവിൽ മാലിന്യങ്ങൾ അടങ്ങിയിരിക്കുന്നുവെന്നും താപനില ഉയർത്തുമ്പോൾ ലോഹങ്ങളിൽ നിന്ന് ഇവ പുറന്തള്ളപ്പെടുന്നുവെന്നും ആദ്യമായി നിരീക്ഷിച്ചത് ഒ.ഡബ്ലൂ. റിച്ചാർഡ്സൻ ആണ്. ടാന്റലം, പ്ലാറ്റിനം, ടങ്സ്റ്റൺ‍, ടൈറ്റാനിയം, മോളിബ്ഡെനം, സിർക്കോണിയം, സിലിക്കൺ എന്നിവയിലെല്ലാം മാലിന്യങ്ങളായി സോഡിയവും പൊട്ടാസ്യവും കലർന്നിരിക്കുന്നുവെന്നും ഉയർന്ന താപനിലയിൽ അവ അയോണീകരിക്കപ്പെടുന്നുവെന്നും ഇക്കാലത്ത് അംഗീകരിക്കപ്പെട്ടുകഴിഞ്ഞു. ഓക്സൈഡ് ലേപനം ചെയ്ത കാഥോഡിൽ നിന്ന് ഋണ ചാർജ് വഹിക്കുന്ന ഓക്സിജൻ അയോണുകളുടെ ഉത്സർജനവും പില്ക്കാലത്തു നിരീക്ഷിക്കപ്പെട്ടു. ഇത് അഞ്ച് തരത്തിൽ ഉണ്ട്


കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ താപായണികം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=താപായണികം&oldid=3338515" എന്ന താളിൽനിന്ന് ശേഖരിച്ചത്