ആയിരം ദ്വീപുകൾ
പൂർവ യു.എസ്സിനും കാനഡയ്ക്കും മധ്യേ, സെന്റ് ലോറൻസ് നദിയിൽ സ്ഥിതിചെയ്യുന്ന ദ്വീപസമൂഹത്തെയാണ് ആയിരം ദ്വീപുകൾ എന്നു പറയുന്നത്. ആകൃതിയിലും വലിപ്പത്തിലും വ്യത്യസ്തത പ്രകടിപ്പിക്കുന്ന 1500-ഓളം ദ്വീപുകൾ ഉൾപ്പെട്ട ഈ ദ്വീപസമൂഹത്തിലെ പകുതിയിലധികം ദ്വീപുകളും കാനഡയുടെ ഭാഗമാണ്. ഏകദേശം 32 കി.മീ. നീളവും 127 ച.കി.മീ. വിസ്തൃതിയുമുള്ള വൂൾഫ് ഐലൻഡ് ആണ് ഇവയിലെ ഏറ്റവും വലിയ ദ്വീപ്; [1]
എന്നിവ മറ്റു പ്രധാന ദ്വീപുകളും.
മനോഹരമായ ഭൂപ്രകൃതിയും സുഖകരമായ വേനൽക്കാലവും തൌസൻഡ് ഐലൻഡ്സിനെ വിനോദസഞ്ചാരികളുടെ പറുദീസയാക്കി മാറ്റുന്നു. ഓണ്ടറിയോ തടാകത്തിൽനിന്ന് സെന്റ് ലോറൻസ് നദി പുറത്തേക്കു പ്രവഹിക്കുന്ന ഭാഗത്താണ് ദ്വീപുകളുടെ സ്ഥാനം എന്നതും ശ്രദ്ധേയമാണ്. ഒരു ജനപ്രിയ വിനോദസഞ്ചാരകേന്ദ്രമെന്ന നിലയിൽ പ്രസിദ്ധമായ ഈ ദ്വീപസമൂഹത്തിൽ വേനൽക്കാല സുഖവാസകേന്ദ്രങ്ങൾ, നവീന ഭക്ഷണശാലകൾ, വിനോദകേന്ദ്രങ്ങൾ തുടങ്ങിയവ പ്രവർത്തിക്കുന്നു. വിസ്തൃതി കൂടിയ ദ്വീപുകളിൽ വിനോദസഞ്ചാരികൾക്കുവേണ്ടി കളിസ്ഥലങ്ങളും ചെറുഭവനങ്ങൾ മുതൽ കൊട്ടാരസദൃശമായ മന്ദിരങ്ങൾ വരെയും നിർമിച്ചിരിക്കുന്നു. ഈ ദ്വീപസമൂഹത്തിലെ 17 ദ്വീപുകളെ ഉൾപ്പെടുത്തിയാണ് സെന്റ് ലോറൻസ് ദേശീയ ഉദ്യാനത്തിന് രൂപംനൽകിയിട്ടുള്ളത്.
ചരിത്രം
[തിരുത്തുക]യൂറോപ്യൻ കോളനിവൽക്കരണത്തിന് മുമ്പ്, ആയിരം ദ്വീപുകൾ നിലനിൽക്കുന്ന പ്രദേശം ഇറോക്വോയിസ് കോൺഫെഡറസി അംഗങ്ങളും ഒജിബ്വ ജനങ്ങളും താമസിക്കുകയോ അല്ലെങ്കിൽ സന്ദർശിക്കുകയോ ചെയ്തിരുന്ന പ്രദേശമായിരുന്നു. ദ്വീപുകൾക്ക് അവർ നൽകിയിരുന്ന പേര് മാനിറ്റൌവാന അഥവാ"ഗാർഡൻ ഓഫ് ഗ്രേറ്റ് സ്പിരിറ്റ്" എന്നായിരുന്നു.[4]
ബ്രിട്ടീഷ് സാമ്രാജ്യവും അമേരിക്കയും തമ്മിലുള്ള 1812 ലെ യുദ്ധത്തിന്റെ ഭാഗമായിരുന്നു ഈ പ്രദേശം. ഒന്റാറിയോയിലെ പ്രെസ്‌കോട്ടിലെ ഫോർട്ട് വെല്ലിംഗ്ടൺ, ഒണ്ടാറിയോയിലെ മല്ലോറിടൗണിൽ, ചിമ്മിനി ദ്വീപിലുള്ള ഗാരിസൺ തുടങ്ങി യുദ്ധത്തിൽ നിന്നുള്ള നിരവധി സൈറ്റുകൾ ഇവിടെ കാണാവുന്നതാണ്. യുദ്ധത്തെക്കുറിച്ചുള്ള മ്യൂസിയങ്ങൾ നദിയുടെ കനേഡിയൻ, അമേരിക്കൻ വശങ്ങളിും കാണാം.
ആയിരം ദ്വീപുകളിലെ ചിത്രങ്ങൾ
[തിരുത്തുക]-
ആയിരം ദ്വീപുകൾ
-
ആയിരം ദ്വീപിലെ പാലം
-
സിംഗർ കാസ്റ്റിൽ
-
ആയിരം ദ്വീപുകൾ ന്യൂയോർക്കിൽ നിന്നുള്ള കാഴ്ച്ച
-
ഒരുവീട്
-
ഒരു ചെറിയ ദ്വീപ്
അവലംബം
[തിരുത്തുക]- ↑ http://www.tripadvisor.com/Travel-g154992-d145993/Kingston:Ontario:Wolfe.Island.html Archived 2009-08-08 at the Wayback Machine Wolfe Island, is in fact not only one of the Thousand Islands, it is the largest of the Thousand Islands
- ↑ http://freepages.genealogy.rootsweb.ancestry.com/~theislands/howeisland.html Archived 2012-06-21 at the Wayback Machine Howe Island is located in Lake Ontario, east of Wolfe Island. It is south of about midway between Kingston and Gananoque.
- ↑ http://grindstoneisland.org/history/?page_id=40 Grindstone Island is the fourth largest of the Thousand Islands in the St. Lawrence River and the second largest American island.
- ↑ Bell, M.M. (May 1, 2007). "In the River: A Socio-Historical Account of Dialogue and Diaspora". Humanity & Society. 31 (2–3): 210–234. CiteSeerX 10.1.1.486.9322. doi:10.1177/016059760703100204. Retrieved November 26, 2016.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- http://www.visit1000islands.com/visitorinfo/ Archived 2012-05-17 at the Wayback Machine
- http://nysparks.com/regions/thousand-islands/default.aspx
- http://www.1000islandimages.com/
- http://realontario.ca/index.php/travel-regions/1000-islands/77-thousand-islands/56-thousand-islands Archived 2012-06-08 at the Wayback Machine
- http://www.wolfeisland.com/
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ തൗസൻഡ് ഐലൻഡ്സ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |