ത്രികോണം
ദൃശ്യരൂപം
(Triangle എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
G.H.s munnad |bot=InternetArchiveBot |fix-attempted=yes }}
ത്രികോണം,(ആംഗലേയം: Triangle) മൂന്നു വശങ്ങളുള്ള ജ്യാമിതിയിലെ ബഹുഭുജം. മൂന്നു വശങ്ങളും നേർരേഖാഖണ്ഡങ്ങൾ ആയിരിക്കും. A,B,C എന്നിവ വശങ്ങളായുള്ള ഒരു ത്രികോണത്തെ ABC എന്നു വിളിക്കുന്നു
വിവിധ തരം ത്രികോണങ്ങൾ
[തിരുത്തുക]വശങ്ങളുടെ നീളത്തെ അടിസ്ഥാനമാക്കി ത്രികോണങ്ങളെ മൂന്നായി തിരിക്കാം
- മൂന്നു വശങ്ങളും തുല്യമായ (Equilateral Triangle)
- സമഭുജ ത്രികോണം
- രണ്ടു വശങ്ങൾ തുല്യമായ സമപാർശ്വ ത്രികോണം (Isosceles Triangle)
- മൂന്നു വശങ്ങൾക്കും വ്യത്യസ്ത നീളമുള്ള വിഷമഭുജ ത്രികോണം (Scalane Triangle)
സമഭുജ ത്രികോണം | സമപാർശ്വ ത്രികോണം | വിഷമഭുജ ത്രികോണം |
ഏറ്റവും വലിയ ശീർഷകോണിന്റെ അടിസ്ഥാനത്തിലും ത്രികോണങ്ങളെ തരം തിരിക്കാം.
- ത്രികോണത്തിന് 90°യിലുള്ള ഒരു ശീർഷകോൺ ഉണ്ടെങ്കിൽ അതിനെ മട്ടത്രികോണം(Right-angled Triangle) എന്നു വിളിക്കാം. മട്ടത്രികോണത്തിലെ മട്ടകോണിന് എതിർവശത്തുള്ള വശമായിരിക്കും ആ ത്രികോണത്തിലെ ഏറ്റവും നീളമേറിയ വശം. ഈ വശത്തെ കർണ്ണം(Hypotenuse) എന്നു വിളിക്കുന്നു.
- 90°യിൽ അധികമുള്ള ഒരു ശീർഷകോൺ ഉണ്ടെങ്കിൽ ആ ത്രികോണത്തെ വിഷമ ത്രികോണം(Obtuse Triangle) എന്ന് വിളിക്കാം.
- എല്ലാ ശീർഷകോണുകളും 90°യിൽ താഴെയാണെങ്കിൽ പ്രസ്തുത ത്രികോണത്തെ ന്യൂന ത്രികോണം(Acute Triangle)എന്നും വിളിക്കാം.
മട്ടത്രികോണം | വിഷമ ത്രികോണം | ന്യൂന ത്രികോണം |
മട്ടത്രികോണത്തിൻറെ കർണ്ണം കണ്ടെത്താൻ പൈതഗോറിയൻ സിദ്ധാന്തമാണ് പ്രയോജനപ്പെടുത്തുന്നത്. അതനുസരിച്ച് കർണ്ണത്തിന്റെ (h) വർഗ്ഗം ലംബത്തിന്റെയും (a) തിരശ്ചീന വശത്തിന്റെയും (b) വർഗ്ഗത്തിന്റെയും തുകയ്ക്ക് തുല്യമാണ്. അതായത് h2 = a2 + b2