Jump to content

റ്റ്‌സ്ഖാൽറ്റുബോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Tsqaltubo എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹോട്ടൽ മെറ്റലേർഗ്, റ്റ്‌സ്ഖാൽറ്റുബോ
ബസ് സ്‌റ്റേഷൻ, റ്റ്‌സ്ഖാൽറ്റുബോ

പശ്ചിമ-മധ്യ ജോർജ്ജിയയിലെ ലവണജല അരുവിയുള്ള ഒരു സുഖവാസ കേന്ദ്ര പട്ടണമാണ് റ്റ്‌സ്ഖാൽറ്റുബോ - Tskaltubo (Georgian: წყალტუბო). ഇമെറെതി പ്രവിശ്യയിലെ റ്റ്‌സ്ഖാൽറ്റുബോ നഗരസഭയുടെ ആസ്ഥാനമാണ് ഈ നഗരം. റഡോൺ-കാർബോണേറ്റ് ലവണങ്ങൾ അടങ്ങിയിട്ടുള്ള മിനറൽ വാട്ടറിന് പ്രസിദ്ധമാണ് ഈ പ്രദേശം. 33-35 ഡിഗ്രി സെൽഷ്യസ് പ്രകൃതി താപം നിലനിൽക്കുന്ന വെള്ളമാണ് ഇവ. ബാൽനിയോതെറാപ്പി (കുളിയിലൂടെ ഉള്ള രോഗ ചിക്തസ) വഴി ഞരമ്പ്, അസ്ഥി, പേശി, തൊലി രോഗങ്ങൾക്കുള്ള ചികിത്സ ഇവിടത്തെ റിസോട്ടുകളിൽ നടക്കുന്നുണ്ട്. എന്നാൽ, 1970കൾ മുതൽ ശ്വസന തെറാപ്പി(സ്പീലിയോ തെറാപ്പി)യും ഇവിടെ നടക്കുന്നുണ്ട്. ഉപ്പു ഖനികളിൽ നിന്നുളള ധാതു പദാർത്ഥങ്ങൾ അടങ്ങിയ പൊടിപടലങ്ങൾ ഇല്ലാത്ത വായു ശ്വസിപ്പിച്ച് കൊണ്ടുള്ള ചികിത്സാ രീതിയാണിത്. ശ്വാസകോശ രോഗങ്ങൾക്ക് ഇവ പ്രയോജനകരമാണെന്ന് പറയപ്പെടുന്നു.

ചരിത്രം

[തിരുത്തുക]

സോവിയറ്റ് യൂനിയൻ ഭരണം നടന്നിരുന്ന കാലത്ത് റ്റ്‌സ്ഖാൽറ്റുബോ ഏറെ പ്രസിദ്ധമായിരുന്നു. പ്രതിവർഷം ഏകദേശം 125,000 സന്ദർശകർ ഈ പ്രദേശത്ത് എത്തിയിരുന്നു. നിലവിലിൽ 700 സന്ദർശകർ മാത്രമാണ് പ്രതിവർഷം ഈ പ്രദേശത്ത് എത്തുന്നത്. 1993 മുതൽ ഇവിടത്തെ പല ആരോഗ്യ പരിപാലന കേന്ദ്രങ്ങളും അബ്ഖാസിയയിലെ വംശീയ സംഘർഷങ്ങളിൽ ഭവന രഹിതരായ 9000 ത്തോളം അഭയാർത്ഥികൾക്ക് താമസിക്കാനായി നൽകി.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=റ്റ്‌സ്ഖാൽറ്റുബോ&oldid=2457103" എന്ന താളിൽനിന്ന് ശേഖരിച്ചത്