Jump to content

ടിക്കേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Tyche എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ടിക്കേയുടെ പ്രതിമ, (വത്തിക്കാൻ മ്യൂസിയത്തിൽ നിന്ന്)

സൗഭാഗ്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ ഗ്രീക്ക് ദേവതയാണ് ടിക്കേ. സ്യൂസ്ദേവനാണ് ടിക്കേയുടെ പിതാവ്. ആദ്യകാല ഗ്രീക്ക് ഐതിഹ്യങ്ങളിൽ അമൂർത്തമായ ഒരു ആശയമായിട്ടാണ് ടിക്കേ എന്ന സങ്കല്പനം നിലനിന്നിരുന്നത്. ബി.സി. മൂന്നാം ശതകത്തോടുകൂടി ദേവതാ പരിവേഷം ആർജിച്ചു. ജൂപ്പിറ്റർ ദേവന്റെ പുത്രിയും റോമൻ ദേവതയുമായ ഫോർച്യൂണിനോട് ടിക്കേക്ക് സാദൃശ്യം ഉണ്ട്.

ടിക്കേക്ക് അസാധാരണങ്ങളായ അധികാരങ്ങൾ സ്യൂസ്ദേവൻ നൽകിയിട്ടുണ്ടെന്നും തന്റെ കൈയിലുള്ള പങ്കായം ഉപയോഗിച്ച് ലോകത്തെ നിയന്ത്രിക്കുന്ന ടിക്കേയാണ് ഓരോ മനുഷ്യന്റെയും ഭാവി നിർണയിക്കുന്നതെന്നുമാണ് വിശ്വാസം. സമൃദ്ധിയും ഭാഗ്യചക്രവും ടിക്കേയുടെ കൈകളിലാണ് നിക്ഷിപ്തമായിട്ടുള്ളത്. നിരവധി നഗരങ്ങളുടെ രക്ഷാധികാരിയും ടിക്കേയാണത്രേ. തന്നെ ആരാധിക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്ക് ദൗർഭാഗ്യവും ദാരിദ്ര്യവും നൽകി ടിക്കേ ശിക്ഷിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടിക്കേ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടിക്കേ&oldid=1696476" എന്ന താളിൽനിന്ന് ശേഖരിച്ചത്