അൾസർ
ദൃശ്യരൂപം
(Ulcer എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ശരീരത്തിലെ ആവരണങ്ങളിലുണ്ടാകുന്ന തുടർച്ചയില്ലായ്മയെയാണ് വൈദ്യശാസ്ത്രത്തിൽ അൾസർ എന്ന വാക്കുകൊണ്ടുദ്ദേശിക്കുന്നത്. ഇത് ഈ ആവരണം ഏത് അവയവത്തിന്റെ ഭാഗമാണോ ആ അവയവത്തിന്റെ സാധാരണപ്രവർത്തനങ്ങളെ ബാധിക്കുന്നു. വൈദ്യശാസ്ത്രത്തിൽ സാധാരണഗതിയിൽ കാണപ്പെടുന്ന വിവിധതരം അൾസറുകൾ താഴെപ്പറയുന്നവയാണ്:
- വൃണം (ത്വക്രോഗം), തൊലിയിലുണ്ടാകുന്ന വിവിധ വൃണങ്ങൾ
- പ്രഷർ അൾസർ ബെഡ് സോറുകൾ എന്നും അറിയപ്പെടുന്നു
- ഗുഹ്യഭാഗത്തെ വൃണം
- അൾസറേറ്റീവ് ഡെർമാറ്റൈറ്റിസ് ബാക്റ്റീരിയബാധ കാണപ്പെടുന്ന ഒരു ത്വക് രോഗം
- കോർണിയയിലെ അൾസർ, കോർണിയയെ ബാധിക്കുന്ന വൃണം
- വായ്പ്പുണ്ണ്, വായ്ക്കകത്തുള്ള വിവിധ തരം വൃണങ്ങൾ
- ആഫ്തസ് അൾസർ, ഒരു പ്രത്യേകതരം വായ്പ്പുണ്ണ്
- പെപ്റ്റിക് അൾസർ, ദഹനനാളത്തിലെ ചില പ്രത്യേക ഭാഗങ്ങളിലെ (ആമാശവും ചെറുകുടലിന്റെ ആദ്യഭാഗവും) വൃണം
- വീനസ് അൾസർ, സിരകളിലെ വാൽവുകൾ ശരിയായി പ്രവർത്തിക്കാത്തതുകൊണ്ടുണ്ടാകുന്നതെന്ന് കരുതപ്പെടുന്ന വൃണം
- സ്ട്രെസ് അൾസർ, ആമാശയത്തിലും ഡുവോഡിനം എന്ന ചെറുകുടലിന്റെ ഭാഗത്തിലുമുണ്ടാകുന്ന അൾസർ
- അൾസറേറ്റീവ് സാർകോയ്ഡോസിസ്, സാർകോയ്ഡോസിസ് എന്ന അസുഖമുള്ളവർക്കുണ്ടാകുന്ന ഒരു ത്വക് രോഗം
- അൾസറേറ്റീവ് ലൈക്കൻ പ്ലാനസ്
- അൾസറേറ്റീവ് കോളൈറ്റിസ്