വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും | |
---|---|
സംവിധാനം | വിനയൻ |
നിർമ്മാണം | കബീർ പി.എ. ലത്തീഫ് വിന്ധ്യൻ |
കഥ | വിനയൻ |
തിരക്കഥ | ജെ. പള്ളാശ്ശേരി |
അഭിനേതാക്കൾ | കലാഭവൻ മണി സായി കുമാർ പ്രവീണ കാവേരി വാണി വിശ്വനാഥ് |
സംഗീതം | മോഹൻ സിതാര |
ഗാനരചന | യൂസഫലി കേച്ചേരി |
ഛായാഗ്രഹണം | അഴകപ്പൻ |
ചിത്രസംയോജനം | ജി. മുരളി |
സ്റ്റുഡിയോ | ത്രിവേണി പ്രൊഡക്ഷൻസ് |
വിതരണം | സർഗ്ഗം സ്പീഡ് റിലീസ് |
റിലീസിങ് തീയതി | 1999 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിനയന്റെ സംവിധാനത്തിൽ കലാഭവൻ മണി, സായി കുമാർ, പ്രവീണ, കാവേരി, വാണി വിശ്വനാഥ് എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1999-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും. തൃവേണി പ്രൊഡക്ഷൻസിന്റെ ബാനറിൽ കബീർ, പി.എ. ലത്തീഫ്, വിന്ധ്യൻ എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം സർഗ്ഗം സ്പീഡ് റിലീസ് ആണ് വിതരണം ചെയ്തത്. ഈ ചിത്രത്തിന്റെ കഥ വിനയന്റേതാണ്. തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് ജെ. പള്ളാശ്ശേരി ആണ്. ഈ ചിത്രത്തിലെ അഭിനയത്തിന് കലാഭവൻ മണിക്ക് 1999-ലെ ദേശീയ-സംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങളിൽ പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചു.
അഭിനേതാക്കൾ
[തിരുത്തുക]അഭിനേതാവ് | കഥാപാത്രം |
---|---|
കലാഭവൻ മണി | രാമു |
സായി കുമാർ | |
ഇന്ദ്രൻസ് | |
ജനാർദ്ദനൻ | |
മേഘനാഥൻ | |
ബിജു മേനോൻ | |
കെ.ബി. ഗണേഷ് കുമാർ | |
കൃഷ്ണകുമാർ | |
അഗസ്റ്റിൻ | |
ഭരത് ഗോപി | |
കാവേരി | വാസന്തി |
പ്രവീണ | ലക്ഷ്മി |
വാണി വിശ്വനാഥ് |
സംഗീതം
[തിരുത്തുക]യൂസഫലി കേച്ചേരി എഴുതിയ ഗാനങ്ങളുടെ സംഗീതസംവിധാനം നിർവ്വഹിച്ചത് മോഹൻ സിതാര ആണ്. ഗാനങ്ങൾ വിപണനം ചെയ്തത് സർഗ്ഗം സ്പീഡ് ഓഡിയോസ്. ഈ ചിത്രത്തിലെ 'ചാന്ത് പൊട്ടും ചങ്കേലസ്സും...' എന്ന് തുടങ്ങുന്ന ഗാനത്തിന് എം.ജി. ശ്രീകുമാറിന് മികച്ച ഗായകനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം രണ്ടാമത്തെ തവണ ലഭിച്ചു.
- ഗാനങ്ങൾ
- ആലിലക്കണ്ണാ നിന്റെ മുരളിക – കെ.ജെ. യേശുദാസ്
- പ്രകൃതീശ്വരി – കെ.ജെ. യേശുദാസ്
- തേനാണുനിൻ സ്വരം – കെ.എസ്. ചിത്ര
- ചാന്ത് പൊട്ടും ചങ്കേലസ്സും – എം.ജി. ശ്രീകുമാർ
- കാട്ടിലെ മാനിന്റെ തോലുകൊണ്ടുണ്ടാക്കി – കലാഭവൻ മണി
- തേങ്ങാപൂളും കൊക്കിലൊതുക്കി – കെ.ജെ. യേശുദാസ്, സുജാത മോഹൻ
- തേങ്ങാപ്പൂളും കൊക്കിലൊതുക്കി – കെ.ജെ. യേശുദാസ്
- കണ്ണുനീരിനും ചിരിയ്ക്കാനറിയാം – കെ.ജെ. യേശുദാസ്
- തേനാണുനിൻ സ്വരം – കെ.ജെ. യേശുദാസ്
- ആലിലക്കണ്ണാ നിന്റെ – കെ.എസ്. ചിത്ര
അണിയറ പ്രവർത്തകർ
[തിരുത്തുക]അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
---|---|
ഛായാഗ്രഹണം | അഴകപ്പൻ |
ചിത്രസംയോജനം | ജി. മുരളി |
കല | എം. ബാവ |
ചമയം | പട്ടണം ഷാ |
വസ്ത്രാലങ്കാരം | ഊട്ടി ബാബു |
നൃത്തം | സമ്പത്ത് രാജ് |
പരസ്യകല | ഹരിത |
ലാബ് | പ്രസാദ് കളർ ലാബ് |
നിശ്ചല ഛായാഗ്രഹണം | അജിത് വി. ശങ്കർ |
എഫക്റ്റ്സ് | മുരുകേഷ് |
ശബ്ദലേഖനം | എഴുമലൈ |
ഡി.ടി.എസ്. മിക്സിങ്ങ് | ലക്ഷ്മി നാരായണൻ |
നിർമ്മാണ നിർവ്വഹണം | രാജൻ കുന്ദംകുളം |
യൂണിറ്റ് | ജൂബിലി സിനി യൂണിറ്റ് |
ലെയ്സൻ | സുപാൽ, ശ്രീധർ |
ഓഫീസ് നിർവ്വഹണം | ദിനൻ, മഹേഷ് |
അസോസിയേറ്റ് ഡയറക്ടർ | എസ്.പി. മഹേഷ് |
പുരസ്കാരങ്ങൾ
[തിരുത്തുക]- മികച്ച ഗായകൻ – എം.ജി. ശ്രീകുമാർ
- പ്രത്യേക ജൂറി പുരസ്കാരം – കലാഭവൻ മണി
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും – മലയാളസംഗീതം.ഇൻഫോ
- http://popcorn.oneindia.in/title/4108/vasanthiyum-lakshmiyum-pinne-njaanum.html Archived 2009-06-29 at the Wayback Machine.