Jump to content

വിജയരാഘവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Vijayaraghavan (actor) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിജയരാഘവൻ
ജനനം
നാരായണപിള്ള വിജയരാഘവൻ

(1951-12-20) 20 ഡിസംബർ 1951  (73 വയസ്സ്)[1]
ദേശീയതഇന്ത്യൻ
തൊഴിൽഅഭിനേതാവ്
സജീവ കാലം1973
ജീവിതപങ്കാളി(കൾ)സുമ
കുട്ടികൾജിനദേവൻ, ദേവദേവൻ
മാതാപിതാക്ക(ൾ)എൻ.എൻ. പിള്ള
ചിന്നമ്മ പിള്ള
വിജയരാഘവൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ വിജയരാഘവൻ (വിവക്ഷകൾ) എന്ന താൾ കാണുക. വിജയരാഘവൻ (വിവക്ഷകൾ)

മലയാളചലച്ചിത്ര, നാടക നാടകാചാര്യൻ എൻ.എൻ.പിള്ളയുടെ മകനും മലയാള സിനിമയിലെ നടനുമാണ് വിജയരാഘവൻ. ക്യാരക്ടർ കഥാപാത്രങ്ങളിലൂടെ അദ്ദേഹം ജനപ്രിയനാണ്.[2]

ജീവിത രേഖ

[തിരുത്തുക]

കോട്ടയം ജില്ലയിലെ ഒളശ്ശയാണ് സ്വദേശം. നാടകാചാര്യൻ എൻ.എൻ. പിള്ളയുടെയും നാടകനടിയായിരുന്ന ചിന്നമ്മയുടെയും മകനായി 1951ഡിസംബർ 20-ന് മലേഷ്യയിലെ ക്വാലാലമ്പൂരിൽ ജനിച്ചു. എൻ.എൻ. പിള്ളയുടെ വിശ്വകേരളാ കലാസമിതിയിലൂടെ ബാല്യത്തിൽതന്നെ നാടകരംഗത്ത് സജീവമായി. സെന്റ് ബാഴ്സലിസ് കോളേജ്, SN കോളേജ് എന്നിവിടങ്ങളിൽ പഠിച്ചു ക്രോസ്ബെൽറ്റ് മണി കപലിക സിനിമയാക്കിയപ്പോൾ അതിൽ പോർട്ടർ കുഞ്ഞാലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് 22-വയസിൽ സിനിമയിൽ അരങ്ങേറ്റം കുറിച്ചു. 1982-ൽ എസ്. കൊന്നനാട്ട് സംവിധാനം ചെയ്ത സുറുമയിട്ട കണ്ണുകൾ എന്ന ചിത്രത്തിലൂടെ 31-ആം വയസിൽ നായകനായി. ഈ ചിത്രം വിജയിച്ചില്ല. തുടർന്ന് പി. ചന്ദ്രകുമാർ, വിശ്വംഭരൻ തുടങ്ങിയവരുടെ ചിത്രങ്ങളിൽ അഭിനയിച്ചു. നാടകത്തിലും സജീവമായി തുടർന്നു. കാപാലികയുടെ സഹസംവിധായകനായിരുന്ന ജോഷിയുമായുള്ള അടുപ്പം മൂലം അദ്ദേഹത്തിന്റെ ന്യൂഡൽഹി എന്ന ചിത്രത്തിൽ അവസരം ലഭിച്ചു. 1987-ൽ നാടക രംഗം പൂർണമായി ഉപേക്ഷിച്ചു.1993-ൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ഏകലവ്യൻ എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയനായി. പിന്നീട് പുറത്തിറങ്ങിയ ദി കിങ് , ദി ക്രൈം ഫയൽ ശ്രദ്ധേയമായ ചിത്രങ്ങളായിരുന്നു. വിനയൻ സംവിധാനം ചെയ്ത ശിപായിലഹള എന്ന ചിത്രത്തിൽ വിജയരാഘവൻ ശ്രദ്ധേയമായ ഒരു വേഷം അവതരിപ്പിച്ചു. 2000-ത്തിനു ശേഷം വിജയരാഘവന് കൂടുതൽ അവസരങ്ങൾ ലഭിച്ചു. കോട്ടയം ശൈലിയിലുള്ള വേറിട്ട സംഭാഷണമാണ് ഈ നടന്റെ പ്രത്യേകതകളിലൊന്ന്.

കുടുംബം

[തിരുത്തുക]

അകന്ന ബന്ധു കൂടിയായ സുമയാണ് വിജയരാഘവന്റെ ഭാര്യ. ഇവർക്ക് ജിനദേവൻ, ദേവദേവൻ എന്നിങ്ങനെ രണ്ട് മക്കളുണ്ട്. മൂത്ത മകനായ ജിനദേവൻ വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമാണ്. ഇളയ മകൻ ദേവദേവൻ പവനായി 99.99 എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു.

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-10-29. Retrieved 2019-06-25.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-11-28. Retrieved 2019-06-25.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=വിജയരാഘവൻ&oldid=3814882" എന്ന താളിൽനിന്ന് ശേഖരിച്ചത്