Jump to content

കഴുകൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Vulture എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കഴുകൻ
Vulture
Griffon vulture or Eurasian Griffon, Gyps fulvus an Old World Vulture
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Families

Accipitridae (Aegypiinae)
Cathartidae

Griffon Vulture soaring
Vulture's head, Mellat Park, Tehran
Some members of both the old and new world vultures have an unfeathered neck and head, shown as radiating heat in this thermographic image.

ശവശരീരം ഭക്ഷിക്കുന്ന പക്ഷിയാണ് കഴുകൻ (Vulture). ആസ്ട്രേലിയ, അന്റാർട്ടിക്ക എന്നീ രണ്ടു ഭൂഖണ്ഡങ്ങൾ ഒഴികെ മറ്റെല്ലായിടത്തും ഇവ കാണപ്പെടുന്നു. ഒരേപോലെ പരിണാമം പ്രാപിച്ച രണ്ടു തരം കഴുകന്മാർ ഉണ്ട്. കാലിഫോർണിയയിലും ആൻ‌ടീസ് മലനിരകളിലും കാണപ്പെടുന്നവയെ പുതു ലോക കഴുകന്മാർ (New world Vultures) എന്നും, യൂറോപ്പ്,ആഫ്രിക്ക,ഏഷ്യ എന്നിവടങ്ങളിൽ ഉള്ളവയെ പഴയ ലോക കഴുകന്മാർ (Old World Vultures) എന്നും അറിയപ്പെടുന്നു.

തലയിൽ, സാധാരണ പക്ഷികൾക്കുള്ളതു പോലെ രോമം ഇവയ്ക്കില്ല. ഇത്തരം കഷണ്ടിത്തല കഴുകന്റെ പ്രത്യേകതയാണ്. തലയിൽ അഴുക്കു പിടിക്കാതിരിക്കാനും, ശരീരോഷ്മാവ് നിയന്ത്രിക്കാനും കഷണ്ടിത്തല പ്രയോജനപ്പെടുന്നതായി ഗവേഷണങ്ങൾ തെളിയിക്കുന്നു[1].

പുതു ലോക കഴുകന്മാർ

[തിരുത്തുക]

ഉഷ്ണമേഖലയിൽ ഇവ കാണപ്പെടുന്നു. ഇതിലെ അംഗങ്ങൾ ഉൾപ്പെടുന്ന കുടുംബമാണ് കതാർടിടെ (Cathartidae ). ഇരപിടിയന്മാരായ സ്ട്രോക്ക് (Strok ) ഉൾപ്പെടുന്ന കുടുംബത്തോടാണ് ഇവക്കു കൂടുതൽ അടുപ്പമെന്ന് ജനിതക പഠനങ്ങൾ കാണിക്കുന്നു. ഇവക്കെല്ലാം മണം പിടിച്ചു ആഹാരം കണ്ടെത്താൻ കഴിവൊണ്ട്.

പഴയ ലോക കഴുകന്മാർ

[തിരുത്തുക]

വർഗീകരണമനുസ്സരിച്ചു ഇവ ഉൾപ്പെടുന്ന കുടുംബമാണ് അസിപിട്രിടെ (Accipitridae ) . ഇതിലെ അംഗങ്ങളാണ്: പരുന്ത് (Kite), ഗരുഡൻ (Eagle ), പ്രാപ്പിടിയൻ(Hawk) , വെള്ളപ്പരുന്ത് (Buzzard). ശവങ്ങളെ കണ്ടെത്തുന്നത് കാഴ്ചയിലൂടെയാണ്

ഭക്ഷണ രീതി

[തിരുത്തുക]
Vulture, getting ready to strike.
A group of White-backed Vultures eating the carcass of a Wildebeest

ആരോഗ്യമുള്ള ജീവികളെ ഇവ ആക്രമിക്കാറില്ല. രോഗമുള്ളതോ, മുറിവ് പറ്റിയവയേയോ കൊല്ലാറുണ്ട്‌. അത്യാർത്തിയോടെ ശവം തിന്നു ഭക്ഷണ ഉറ വീർത്തു മയങ്ങി ഇവയെ കാണാം. കുഞ്ഞുങ്ങൾക്ക്‌ ഭക്ഷണം ശർദ്ധിച്ച്ചാണ് നൽകുന്നത്. ഇവയുടെ ആമാശയത്തിൽ ഊറുന്ന ആസിഡ് വളരെ ദ്രവീകരണ ശക്തി ഉള്ളതായതിനാൽ, ഭക്ഷ്യ വിഷമായ ബോട്ടുലീനം, കോളറ - ആന്ത്രാക്സ് ബാക്ടീരിയകൾ നശിപ്പിക്കപ്പെടും.[2]

വംശനാശം

[തിരുത്തുക]

ലോകമാകമാനം വംശനാശം നേരിട്ടു കൊണ്ടിരിക്കുന്ന ഒരു പക്ഷിയിനമാണ് കഴുകൻ. മൃഗചികിൽസക്കായി ഉപയോഗിക്കുന്ന ഡിക്ലോഫെനാക് (Diclofenac) എന്ന മരുന്നിന്റെ ഉപയോഗം മൂലമാണ് കഴുകന്മാർ വംശനാശം നേരിടുവാൻ പ്രധാന കാരണം. ഇത്തരം മരുന്നുകൾ ഉപയോഗിക്കപ്പെട്ട മൃഗങ്ങളുടെ ശവശരീരം ഭക്ഷിക്കുക വഴി ഇവ കഴുകന്മാരുടെ ശരീരത്തിൽ പ്രവേശിക്കുകയും പ്രധാനമായും അവയുടെ വൃക്കകൾ തകരാറിലാകുകയും ചെയ്യുന്നു. 2008 മുതൽ ഇന്ത്യയിൽ ഈ മരുന്നിനു നിരോധനമേർപ്പെടുത്തി.

അവലംബം

[തിരുത്തുക]
  1. Ward, J.; McCafferty, D.J.; Houston, D.C.; Ruxton, G.D. (2008). "Why do vultures have bald heads? The role of postural adjustment and bare skin areas in thermoregulation". Journal of Thermal Biology. 33 (3): 168–173. doi:10.1016/j.jtherbio.2008.01.002.{{cite journal}}: CS1 maint: multiple names: authors list (link)
  2. Caryl, Jim. Ph.D
"https://ml.wikipedia.org/w/index.php?title=കഴുകൻ&oldid=3683815" എന്ന താളിൽനിന്ന് ശേഖരിച്ചത്