Jump to content

യുദ്ധവും സമാധാനവും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(War and Peace എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
യുദ്ധവും സമാധാനവും
Cover to the English first edition
Cover to the English first edition
കർത്താവ്ലിയോ ടോൾസ്റ്റോയ്
യഥാർത്ഥ പേര്Война и миръ, (Voyná i mir, "Война и мир" in contemporary orthography)
ഭാഷറഷ്യൻ, with considerable French
സാഹിത്യവിഭാഗംHistorical, Romance, War novel, Philosophical
പ്രസാധകർRusskii Vestnik (series)
പ്രസിദ്ധീകരിച്ച തിയതി
1869
മാധ്യമംPrint (Hardback & Paperback) & Audio book
ഏടുകൾ1,225 (first Published edition) ; 1,475 (2006 paperback issue)
ISBNNA

ലോക പ്രശസ്ത റഷ്യൻ എഴുത്തുകാരനും ചിന്തകനും ആയ ടോൾസ്റ്റോയിയുടെ ഏറ്റവും പ്രസിദ്ധമായ കൃതിയാണ് യുദ്ധവും സമാധാനവും (War and Peace). പതിനെട്ടു വര്ഷം എടുത്ത് എഴുതിയ നോവൽ ആണ്. എന്നിട്ടും ഏഴു തവണ മാറ്റി എഴുതി.

വൊയ്നാ ഇമീർ, അതാണ് റഷ്യൻ ഭാഷയിൽ ഈ നോവലിന്റെ പേര്. നെപ്പോളിയൻ ബോണപ്പാർട്ട് റഷ്യ അക്രമിച്ചപ്പോഴുണ്ടായ റഷ്യയിലെ യുദ്ധ സന്നഹങ്ങളുടെയും ഈ യുദ്ധത്തിൽ പോരാടിയ പടയാളികളുടെയും അവരുടെ കുടുംബങ്ങങ്ങളുടെയും അവരെ ആശ്രയിച്ചു കഴിഞ്ഞിരുന്നവരുടെയും കഷ്ടത നിറഞ്ഞ ജീവിതങ്ങളുടെ ഹൃദയ ഭേദകമായ കഥയാണ് യുദ്ധവും സമാധാനവും. കഥ നടക്കുന്ന 1805-1820 കാലഘട്ടത്തിലെ റഷ്യൻ ജനതയുടെ മൊത്തം വികാര വിചാരങ്ങൾ നോവലിൽ പ്രതിഫലിക്കുന്നു.

അഞ്ചു കുടുംബങ്ങളിലെ അംഗങ്ങളെ കേന്ദ്രമാക്കിയാണ് കഥയുടെ തുടക്കം.ബോൾസ്കോൺസ്കി, ബെസുബോവ്, റോസ്തോവ്, കുറാഗിൻ, ദ്രുബെത്സ്കോയ്‌ ഇവയാണ് ആ കുടുംബങ്ങൾ. കഥാനായകൻ പിയറിയെയും നായികാ നതാഷയെയും അതീവ ഹൃദ്യമായി നോവലിൽ അവതരിപ്പിച്ചിരിക്കുന്നു.അവർ അനേകം അഗ്നി പരീക്ഷകളെ നേരിടുന്നു. ഒടുവിൽ വിശുദ്ധിയുടെ പര്യായങ്ങളായി അന്ഗീകരിക്കപ്പെട്ട അവരെ വായനക്കാരുടെ മുന്നിൽ നിർത്തിക്കൊണ്ട് ടോൾസ്റ്റോയ് നോവൽ അവസാനിപ്പിക്കുന്നു. കഥാപാത്രങ്ങളെയും അവർ ഉൾപ്പെടുന്ന സംഭവങ്ങളെയും അത്ഭുതകരമായ ഭാവനയോടെ കഥാകാരൻ ചിത്രീകരിച്ചിരിക്കുന്നു. നോവലിന്റെ കൈയെഴുത്ത് പ്രതി തയ്യാറാക്കാൻ ഭാര്യ സോഫി ആൻഡ്രീവ്ന പ്രഭ്വിയും അദ്ദേഹത്തെ വളരെയധികം സഹായിച്ചു. അങ്ങനെ റഷ്യയുടെ ചരിത്രത്തിലെ ഐതിഹാസികമായ ഒരു സമരകഥ ജീവൻ തുടിക്കുന്ന ഭാഷയിൽ അദ്ദേഹം പുതിയ തലമുറക്ക്‌ പകർന്നു കൊടുത്തു. ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് നോവലുകൾ എടുത്താൽ അതിൽ ഒന്ന് യുദ്ധവും സമാധാനവും ആയിരിക്കും.

അവലംബം

[തിരുത്തുക]

യുദ്ധവും സമാധാനവും - ലിയോ ടോൾസ്റ്റോയ്

"https://ml.wikipedia.org/w/index.php?title=യുദ്ധവും_സമാധാനവും&oldid=3725735" എന്ന താളിൽനിന്ന് ശേഖരിച്ചത്