Jump to content

തരംഗദൈർഘ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Wavelength എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തരംഗദൈർഘ്യം സൈൻ തരംഗം .

ഒരു പൂർണ്ണ തരംഗത്തിന്റെ നീളത്തെയാണ് തരംഗദൈർഘ്യം എന്ന് പറയുന്നത്. സാധാരണ ഗതിയിൽ അടുത്തടുത്ത രണ്ട് ശൃംഗങ്ങൾ തമ്മിലോ ഗർത്തങ്ങൾ തമ്മിലോ ഉള്ള അകലമാണ് തരംഗദൈർഘ്യമായി പറയാറ്. അനുപ്രസ്ഥ തരംഗങ്ങളെ സംബന്ധിച്ചിടത്തോളം അടുത്തടുത്ത രണ്ട് ഉച്ചമർദ്ദ പ്രദേശങ്ങളോ നീചമർദ്ദപ്രദേശങ്ങളോ തമ്മിലുള്ള അകലമാണ് പരിഗണിക്കുക. ഒരു തരംഗത്തിൽ ആവർത്തിക്കപ്പെടുന്ന ഭാഗത്തിന്റെ നീളമായും തരംഗദൈർഘ്യം കണക്കാക്കാം. ഗ്രീക്ക് അക്ഷരമായ λ ആണ് തരംഗദൈർഘ്യം സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ചിഹ്നം.

തരംഗദൈർഘ്യവും തരംഗത്തിന്റെ പ്രവേഗവും ആവൃത്തിയും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നു. തരംഗത്തിന്റെ പ്രവേഗം = ആവൃത്തി x തരംഗദൈർഘ്യം എന്നതാണ് സൂത്രവാക്യം. അതിനാൽ തരംഗദൈർഘ്യം,

മനുഷ്യന് കേൾക്കാൻ കഴിയുന്ന ശബ്ദതരംഗത്തിന്റെ തരംഗദൈർഘ്യം 17 മില്ലി മീറ്ററിനും 17 മീറ്ററിനും ഇടയിലാണ്. ദൃശ്യപ്രകാശത്തിന്റെ തരംഗദൈർഘ്യം 400 നാനോമീറ്ററിനും 700 നാനോമീറ്ററിനും ഇടയിലുമാണ്.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=തരംഗദൈർഘ്യം&oldid=3929177" എന്ന താളിൽനിന്ന് ശേഖരിച്ചത്