Jump to content

വില്ലി നെൽസൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Willie Nelson എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വില്ലി നെൽസൺ
2006 വില്ലി നെൽസൺ
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംവില്ലി ഹ്യൂ നെൽസൺ
ജനനം (1933-04-29) ഏപ്രിൽ 29, 1933  (91 വയസ്സ്)
ടെക്സാസ് , അമേരിക്ക
വിഭാഗങ്ങൾഗ്രാമീണശൈലി
തൊഴിൽ(കൾ)
  • സംഗീതസംവിധായകൻ
  • ഗാനരചയിതാവ്
  • നിർമ്മാതാവ്
  • അഭിനേതാവ്
  • സാമൂഹ്യപ്രവർത്തകൻ
  • ഗായകൻ
ഉപകരണ(ങ്ങൾ)ഗായകൻ, ഗിത്താർ
വർഷങ്ങളായി സജീവം1956–മുതൽ
ലേബലുകൾ
  • ലിബർട്ടി
  • ആർ.സി.എ
  • അറ്റ്ലാന്റിക്
  • കൊളംബിയ
  • ഐലൻഡ്
വെബ്സൈറ്റ്willienelson.com


അമേരിക്കൻ ഗായകനും നടനും എഴുത്തുകാരനുമാണ് വില്ലി നെൽസൺ(ജ: ഏപ്രിൽ 29, 1933).ജനപ്രിയമായ ഒട്ടേറെ സംഗീത ഗാനങ്ങൾ നെൽസൺ രചിച്ചിട്ടുണ്ട്.മുപ്പതിലധികം ചലച്ചിത്രങ്ങളിലഭിനയിച്ച നെൽസൺ ജൈവ ഇന്ധനത്തിന്റെ പ്രചാരത്തിനും മാരിജുവാനയുടെ നിയന്ത്രണം സംബന്ധിച്ച നിയമങ്ങൾക്കു വേണ്ടിയും പ്രയത്നിച്ചു. ഷോട്ട്ഗൺ വില്ലീ, റെഡ്ഹെഡഡ് സ്ട്രേഞ്ചർ, സ്റ്റാർഡസ്റ്റ് എന്നീ ആൽബങ്ങൾ വില്ലിയെ പ്രശസ്തനാക്കി. മുപ്പതിലധികം ചലച്ചിത്രങ്ങളിനഭിയച്ചിട്ടുണ്ട്. നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.

ആദ്യകാലജീവിതം

[തിരുത്തുക]

1933 ഏപ്രിൽ 29 ന് അമേരിക്കയിലെ ടെക്സാസിലുള്ള അബോട്ട് എന്ന സ്ഥലത്താണു വില്ലി ജനിച്ചത്. മിർലേ മേരിയും, ഇറാ ഡോയൽ നെൽസണുമായിരുന്നു മാതാപിതാക്കൾ. ബന്ധുവായ മിൽഡ്രഡാണു വില്ലി എന്ന പേരു വിളിച്ചത്. 1929ൽ തന്നെ, ഈ കുടുംബം അർക്കൻസാസിലേക്കു താമസം മാറിയിരുന്നു. വില്ലിയുടെ മുത്തച്ഛൻ ഒരു കൊല്ലപ്പണിക്കാരനായിരുന്നു, പിതാവ് ഒരു മെക്കാനിക്കും ആയിരുന്നു.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വില്ലി_നെൽസൺ&oldid=3983135" എന്ന താളിൽനിന്ന് ശേഖരിച്ചത്