വിൻഡോസ് സെർവർ 2008 ആർ2
A version of the Windows NT operating system | |
നിർമ്മാതാവ് | Microsoft |
---|---|
ഒ.എസ്. കുടുംബം | Windows Server |
തൽസ്ഥിതി: | Current |
സോഴ്സ് മാതൃക | |
Released to manufacturing | ജൂലൈ 22, 2009 |
General availability | ഒക്ടോബർ 22, 2009[1] |
നൂതന പൂർണ്ണരൂപം | Service Pack 1 with security update rollup (6.1.7601.24499) / മാർച്ച് 19, 2019[2] |
വാണിജ്യപരമായി ലക്ഷ്യമിടുന്ന കമ്പോളം | Business |
പുതുക്കുന്ന രീതി | Windows Update, Windows Server Update Services, SCCM |
സപ്പോർട്ട് പ്ലാറ്റ്ഫോം | x86-64, Itanium |
കേർണൽ തരം | Hybrid (Windows NT kernel) |
യൂസർ ഇന്റർഫേസ്' | Windows shell (Graphical) |
സോഫ്റ്റ്വെയർ അനുമതി പത്രിക | Commercial software (Retail, volume licensing, Microsoft Software Assurance) |
Preceded by | Windows Server 2008 (2008) |
Succeeded by | Windows Server 2012 (2012) |
വെബ് സൈറ്റ് | docs |
Support status | |
മുഖ്യധാരാ പിന്തുണ 2015 ജനുവരി 13-ന് അവസാനിച്ചു.[3] നീട്ടികൊടുത്ത പിന്തുണ 2020 ജനുവരി 14-ന് അവസാനിച്ചു.[3] വിൻഡോസ് സെർവർ 2008 ആർ2 ഉപയോക്താക്കൾക്ക് ഔദ്യോഗിക പിന്തുണ അവസാനിച്ച ശേഷവും സുരക്ഷാ പാച്ചുകൾ തുടർന്നും ലഭിക്കുന്നതിന് വേണ്ടി പണമടച്ചുള്ള ഇഎസ്യു(ESU) പ്രോഗ്രാമിലൂടെ വിപുലമായ സുരക്ഷാ അപ്ഡേറ്റുകൾ ലഭിക്കും.[4] This program allowed volume license customers to purchase, in yearly installments, security updates for the operating system until January 10, 2023,[5] only for Standard, Enterprise and Datacenter volume licensed editions. The program is included with Microsoft Azure purchases, and offers Azure customers an additional year of support, until January 9, 2024.[6][7][8] Installing Service Pack 1 is required for users to receive updates and support after April 9, 2013.[9][10] |
വിൻഡോസ് സെർവർ 2008 ആർ2, "വിൻഡോസ് സെർവർ 7" എന്ന രഹസ്യനാമത്തോടുകൂടിയ, മൈക്രോസോഫ്റ്റ് നിർമ്മിച്ച വിൻഡോസ് സെർവർ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ അഞ്ചാമത്തെ പതിപ്പാണ്, ഇത് വിൻഡോസ് എൻടി ഓപ്പറേറ്റിംഗ് സിസ്റ്റം കുടുംബത്തിന്റെ ഭാഗമായി പുറത്തിറങ്ങി. ഇത് 2009 ജൂലൈ 22-ന് നിർമ്മാണത്തിനായി പുറത്തിറങ്ങി,[11]വിൻഡോസ് 7 പൂർത്തിയായതിന് തൊട്ടുപിന്നാലെ 2009 ഒക്ടോബർ 22-ന് ഇത് പബ്ലിക്കായി ലഭിച്ചുതുടങ്ങി.[12]വിൻഡോസ് സെർവർ 2008-ന്റെ പിൻഗാമിയാണിത്, ഇത് മുൻ വർഷം പുറത്തിറക്കിയ വിൻഡോസ് വിസ്റ്റ കോഡ്ബേസിൽ നിന്ന് ഉരുത്തിരിഞ്ഞ് വന്നിട്ടുള്ളതാണ്, ഇതേ തുടർന്ന് വന്നിട്ടുള്ള വിൻഡോസ് 8 അടിസ്ഥാനമാക്കിയുള്ള വിൻഡോസ് സെർവർ 2012 വിൻഡോസ് സെർവർ 2008 ആർ2-ന്റെ പിൻഗാമിയാണ്.
വിൻഡോസ് സെർവർ 2008 ആർ2 മെച്ചപ്പെടുത്തലുകളിൽ ആക്റ്റീവ് ഡയറക്ടറിക്കുള്ള പുതിയ ഫങ്ഷണാലിറ്റി, പുതിയ വിർച്ച്വലൈസേഷൻ, മാനേജ്മെന്റ് ഫീച്ചറുകൾ, ഇന്റർനെറ്റ് ഇൻഫർമേഷൻ സർവീസസ് വെബ് സെർവറിന്റെ 7.5 പതിപ്പ്, 256[13]വരെയുള്ള ലോജിക്കൽ പ്രോസസ്സറുകൾക്കുള്ള പിന്തുണ എന്നിവ ഉൾപ്പെടുന്നു. ക്ലയന്റ്-ഓറിയന്റഡ് വിൻഡോസ് 7-ൽ ഉപയോഗിച്ച അതേ കേർണലിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്, 32-ബിറ്റ് പ്രൊസസറുകൾക്കുള്ള പിന്തുണ നിർത്തലാക്കിയതിന് ശേഷം മൈക്രോസോഫ്റ്റ് പുറത്തിറക്കിയ ആദ്യത്തെ സെർവർ ഓപ്പറേറ്റിംഗ് സിസ്റ്റമാണിത്, ഈ നീക്കം 2021-ൽ ഉപഭോക്തൃ-അധിഷ്ഠിത വിൻഡോസ് 11-ന്റെ പിന്തുടർച്ചയാണ്.
വിൻഡോസ് സെർവർ 2008 ആർ2 എന്നത് വിൻഡോസ് സെർവറിന്റെ അവസാന പതിപ്പാണ്, അതിൽ എന്റർപ്രൈസ്, വെബ് സെർവർ പതിപ്പുകൾ ഉൾപ്പെടുന്നു, മൈക്രോസോഫ്റ്റിൽ നിന്ന് ഒരു സർവീസ് പായ്ക്ക് ലഭിച്ച അവസാനത്തെ പതിപ്പും പിഎഇ(PAE), എസ്എസ്ഇ2(SSE2), എൻഎക്സ്(NX) എന്നിവയില്ലാത്ത ഐഎ-64(IA-64)-നെയും പ്രോസസറുകളേയും പിന്തുണയ്ക്കുന്നതുമായ അവസാന പതിപ്പുമാണ്(2018 അപ്ഡേറ്റ് ആണെങ്കിൽ പോലും നോൺ-എസ്എസ്ഇ2 പ്രോസസ്സറുകൾക്കുള്ള പിന്തുണ നൽകുന്നത് നിർത്തി). അതിന്റെ പിൻഗാമിയായ വിൻഡോസ് സെർവർ 2012-നെ പിന്തുണയ്ക്കുന്ന ഏതൊരു ആർക്കിടെക്ചറിലും പിഎഇ, എസ്എസ്ഇ2, എൻഎക്സ് എന്നിവയുള്ള ഒരു പ്രോസസ്സർ ആവശ്യമാണ്.
വിൻഡോസ് സെർവർ 2008 ആർ2-ന്റെ ഏഴ് പതിപ്പുകൾ പുറത്തിറങ്ങി: ഫൗണ്ടേഷൻ, സ്റ്റാൻഡേർഡ്, എന്റർപ്രൈസ്, ഡാറ്റാസെന്റർ, വെബ്, എച്ച്പിസി സെർവർ, ഇറ്റാനിയം, അതുപോലെ തന്നെ വിൻഡോസ് സ്റ്റോറേജ് സെർവർ 2008 ആർ2. വിൻഡോസ് ഹോം സെർവർ 2011 എന്ന പേരിൽ ഒരു ഹോം സെർവർ വേരിയന്റും പുറത്തിറങ്ങി.
ചരിത്രം
[തിരുത്തുക]2008-ലെ പ്രൊഫഷണൽ ഡെവലപ്പേഴ്സ് കോൺഫറൻസിൽ വിൻഡോസ് എൻടി കേർണലിനെ അടിസ്ഥാനമാക്കി വിൻഡോസ് 7-ന്റെ സെർവർ വേരിയന്റായി മൈക്രോസോഫ്റ്റ് വിൻഡോസ് സെർവർ 2008 ആർ2 അവതരിപ്പിച്ചു.
2009 ജനുവരി 7-ന്, വിൻഡോസ് സെർവർ 2008 ആർ2-വിന്റെ ഒരു ബീറ്റ റിലീസ് മൈക്രോസോഫ്റ്റിന്റെ ടെക്നെറ്റ്(TechNet), എംഎസ്ഡിഎൻ(MSDN) പ്രോഗ്രാമുകളുടെ വരിക്കാർക്കും വിൻഡോസ് 7-നുള്ള മൈക്രോസോഫ്റ്റ് കണക്ടട് പ്രോഗ്രാമിൽ പങ്കെടുക്കുന്നവർക്കും ലഭ്യമാക്കി. രണ്ട് ദിവസത്തിന് ശേഷം, ബീറ്റ പുറത്തിറക്കി. രണ്ടു ദിവസം കഴിഞ്ഞ്, മൈക്രോസോഫ്റ്റ് ഡൗൺലോഡ് സെന്റർ വഴിയാണ് ബീറ്റ പതിപ്പ് പൊതുജനങ്ങൾക്കായി റിലീസ് ചെയ്തത്.[14]
2009 ഏപ്രിൽ 30-ന്, ടെക്നെറ്റ്, എംഎസ്ഡിഎൻ എന്നിവയുടെ വരിക്കാർക്ക് റിലീസ് കാൻഡിഡേറ്റ് ലഭ്യമാക്കി.[15]2009 മെയ് 5-ന്, മൈക്രോസോഫ്റ്റ് ഡൗൺലോഡ് സെന്റർ വഴി റിലീസ് കാൻഡിഡേറ്റ് പൊതുജനങ്ങൾക്ക് ലഭ്യമാക്കി.[16]
അവലംബം
[തിരുത്തുക]- ↑ http://www.microsoft.com/presspass/features/2009/Jun09/06-02SteveGuggenheimer.mspx
- ↑ http://blogs.technet.com/windowsserver/archive/2009/07/22/windows-server-2008-r2-rtm.aspx
- ↑ 3.0 3.1 Microsoft. "Windows Server 2008 R2 Lifecycle Policy". Microsoft. Retrieved 2012-09-01.
- ↑ "Extended Security Updates for SQL Server and Windows Server 2008 and 2008 R2 | Microsoft". www.microsoft.com (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2021-01-02.
- ↑ "Windows Server 2008 Product Lifecycle". Microsoft. Retrieved January 22, 2022.
- ↑ "Product Lifecycle FAQ – Extended Security Updates".
- ↑ "Extended Security Updates for SQL Server and Windows Server 2008 and 2008 R2 | Microsoft". Microsoft.
- ↑ "Microsoft starts selling extended support for Windows Server 2008".
- ↑ "Microsoft Support Lifecycle". Support. Microsoft. Retrieved February 20, 2012.
- ↑ Rose, Stephen L (February 14, 2013). "Windows 7 RTM End Of Support Is Right Around The Corner". Springboard Series Blog. Microsoft. Archived from the original on May 2, 2013. Retrieved March 27, 2013.
- ↑ Server and Cloud Platform Team (2009-07-22). "Windows Server 2008 R2 Reaches the RTM Milestone!". Blogs.technet.com. Archived from the original on July 23, 2009. Retrieved 2011-06-15.
- ↑ "Windows 7 and Windows Server 2008 R2 Timelines Shared at Computex". News Center. Taipei, Taiwan: Microsoft. June 3, 2009.
- ↑ "Windows Server 2008 R2 Datacenter Edition Overview". Microsoft.com. Archived from the original on September 14, 2008. Retrieved 2011-06-15.
- ↑ Emil Protalinski (9 January 2009). "Windows 7 public beta is available now".
- ↑ "Announcing Windows Server 2008 R2 Release Candidate (RC)". Microsoft TechNet. Archived from the original on May 15, 2009.
- ↑ "Download Windows Server 2008 R2 RC .iso images (May2009)". Microsoft. Archived from the original on May 11, 2009.