യിഞ്ചുവാൻ
Yinchuan
银川市 · یٍچُوًا شِ | |
---|---|
Country | People's Republic of China |
Region | Ningxia |
സർക്കാർ | |
• Mayor | Wang Rugui[1] |
വിസ്തീർണ്ണം | |
4,467 ച.കി.മീ. (1,725 ച മൈ) | |
• നഗരപ്രദേശം | 2,045 ച.കി.മീ. (790 ച മൈ) |
• Metro | 2,045 ച.കി.മീ. (790 ച മൈ) |
ഉയരം | 1,100 മീ (3,608 അടി) |
ജനസംഖ്യ (2010 census)[2] | |
19,93,088 | |
• നഗരപ്രദേശം | 12,90,170 |
• നഗരജനസാന്ദ്രത | 630/ച.കി.മീ. (1,600/ച മൈ) |
• മെട്രോപ്രദേശം | 12,90,170 |
•മെട്രോജനസാന്ദ്രത | 630/ച.കി.മീ. (1,600/ച മൈ) |
സമയമേഖല | UTC+8 (China Standard) |
Postal code | 750000 |
ഏരിയ കോഡ് | 0951 |
License plate prefixes | 宁A |
വെബ്സൈറ്റ് | www.yinchuan.gov.cn (Chinese) |
യിഞ്ചുവാൻ | |||||||||||||||||||||||||||
Simplified Chinese | 银川 | ||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Traditional Chinese | 銀川 | ||||||||||||||||||||||||||
Literal meaning | "Silver River" | ||||||||||||||||||||||||||
|
ചൈനയിലെ നിൻഗ്സിയ സ്വയംഭരണാധികര പ്രദേശത്തിന്റെ തലസ്ഥാനവും ഏറ്റവും വലിയ നഗരവും, ചരിത്രത്തിലെ പടിഞ്ഞാറൻ സിയാ സാമ്രാജ്യത്തിന്റെ തലസ്ഥാനവും ആണ് യിഞ്ചുവാൻ (Yinchuan).[3] ഇരുപതു ലക്ഷം ജനസംഖ്യയുള്ള ഈ നഗരത്തിന്റെ പേരിനർത്ഥം 'വെള്ളി നദി' എന്നാണ്. നഗരത്തിനു നടുവിലൂടെ ഒഴുകുന്ന മഞ്ഞ നദി(黃河, Huánghé)യിൽനിന്നുമാണ് ഈ പേരിന്റെ ഉത്ഭവം. താരതമ്യേനെ വരണ്ട പടിഞ്ഞാറൻ ചൈനയിൽ, പ്രകൃതിഭംഗിയും കൃഷിക്ക് അനുയോജ്യമായ സാഹചര്യങ്ങളും ഒത്തുചേരുന്നത് ഈ പട്ടണത്തിന്റെ വളർച്ചയ്ക്ക് സഹായിക്കുന്നു.
ചരിത്രം
[തിരുത്തുക]ബീ. സീ. ഒന്നാം നൂറ്റാണ്ടിൽ ഫുപിങ് എന്ന ഗ്രാമമായിരുന്നു. പിന്നീട് ഹുവൈയുവാൻ എന്ന് പേർ മാറ്റി. 907-ൽ ടാങ് രാജവംശം അവസാനിച്ചപ്പോൾ റ്റാംഗുട്ട് എന്ന വംശജർ യിഞ്ചുവാൻ കേന്ദ്രമാക്കി ഒരു സാമ്രാജ്യമുണ്ടാക്കി.[4] സി സിയ എന്ന ഈ രാജ്യം മംഗോൾ നേതാവായ ചിങ്ഗിസ് ഖാൻ 1227-ൽ പിടിച്ചെടുത്തു. യിഞ്ചുവാൻ കൊള്ളയടിക്കുകയും ഒട്ടേറെ നഗരവാസികളെ കൊല്ലുകയും അടിമകളാക്കുകയും ചെയ്തു.[5][6] തുടർന്നുവന്ന മിങ്, കിങ് കാലഘട്ടങ്ങളിൽ നിൻഗ്സിയ പ്രവിശ്യയുടെ ഭാഗമായി തുടർന്നു. 1958-ൽ നിൻഗ്സിയ സ്വയംഭരണാധികര പ്രദേശത്തിന്റെ തലസ്ഥാനമായി. 1993 ജൂലൈ ഇരുപത്തി മൂന്നാം തിയതി വിമാനത്താവളത്തിൽനിന്നും ഉയരവേ ഒരു വിമാനം തകർന്നുവീണ് അൻപത്തി ഒൻപത് പേർ മരിച്ചു.[7]
ഭൂമിശാസ്ത്രം
[തിരുത്തുക]നിൻഗ്സിയ സമതലത്തിന്റെ നടുവിലായി, ഹെലാൻ പർവ്വതങ്ങളുടെ കിഴക്കായി, സ്ഥിതിചെയ്യുന്നു. സമുദ്രനിരപ്പിൽനിന്നുമുള്ള ഉയരം 1,100 മീറ്ററാണ്. കാലാവസ്ഥ തണുത്ത മരുഭൂമിയിലേതിന് സമാനമാണ്. ഒരു വർഷം ലഭിക്കുന്ന മഴ 186 മില്ലീമീറ്റർ മാത്രമാണ്. ശരാശരി താപനില 9 °C ആണ്. ശരാശരി മാസ താപനില ജനുവരിയിൽ −7.9 °Cഉം ജൂലൈയിൽ 23.5 °Cഉമാണ്. [8]
സാമ്പത്തികം
[തിരുത്തുക]ഒരു ഭരണ - കച്ചവട കേന്ദ്രമെന്ന രീതിയിൽ പ്രധാനിയായിരുന്ന യിഞ്ചുവാൻ ഇപ്പോൾ ഒരു കൽക്കരി ഖനന കേന്ദ്രം കൂടിയാണ്. വ്യവസായങ്ങൾ കുറവാണ്. എന്നാൽ ഭക്ഷ്യവിളകളുടേയും മൃഗങ്ങളുടേയും എണ്ണയുടേയും വൻകിട കച്ചവട കേന്ദ്രമാണ്. ചൈനയുടെ കിഴക്കൻ നഗരങ്ങളും പടിഞ്ഞാറൻ പ്രദേശങ്ങളും തമ്മിലുള്ള കച്ചവടപാതയിലുമാണ്. ആളോഹരി ജീ. ഡീ. പി. ¥31,436 ആണ്.
ഗതാഗതം
[തിരുത്തുക]തീവണ്ടി നിലയവും, വിമാനത്താവളവും (യിഞ്ചുവാൻ ഹെഡോങ് വിമാനത്താവളം) ഉണ്ട്. മഞ്ഞ നദിയിൽ ഹെങ്ചെങ്ങിലായി തുറമുഖവുമുണ്ട്. (1950 വരെ ഈ നദിയായിരുന്നു പ്രധാന ഗതാഗത മാർഗ്ഗം.) സി സിയ രാജാക്കന്മാരുടെ ശവകുടീരങ്ങൾ - ഒൻപത് രാജാക്കന്മാരുടേയും മറ്റ് 253 വ്യക്ത്തികളുടേയും - സഞ്ചാരികളെ ആകർഷിക്കുന്നു.
അവലംബങ്ങൾ
[തിരുത്തുക]- ↑ "Large Bearing Project of Schaeffler Group Started Construction in Yinchuan ETDZ" (Press release). Foreign Investment Administration, MOFCOM. 2008-04-18. Archived from the original on 2013-06-10. Retrieved 2008-07-17.
Wang Rugui, Mayor of Yinchuan on behalf of the CPC Committee of Yinchuan and the municipal government expressed the warm congratulation to [sic] the start of the project.
- ↑ "According to 2010 China National Census". Archived from the original on 2012-03-25. Retrieved 2016-04-01.
- ↑ "Illuminating China's Provinces, Municipalities and Autonomous Regions". PRC Central Government Official Website. Retrieved 2014-05-17.
- ↑ Jack Weatherford Genghis Khan and the Making of the Modern World, p.85
- ↑ Mote, Frederick W. (1999). Imperial China: 900-1800. Cambridge, Massachusetts: Harvard University Press. p. 256. ISBN 0674012127.
- ↑ Boland-Crewe, Tara and Lea, David, ed. (2002). The Territories of the People's Republic of China. London: Europa Publications. p. 215. ISBN 9780203403112.
{{cite book}}
: CS1 maint: multiple names: editors list (link) - ↑ 23 July Events in History
- ↑ 中国地面国际交换站气候标准值月值数据集(1971-2000年) (in ചൈനീസ്). China Meteorological Administration. Archived from the original on 2013-09-21. Retrieved 2010-05-04.